ഇന്ത്യ പാകിസ്ഥാനിൽ കളിക്കേണ്ടന്ന് ബിസിസിഐ, ചാമ്പ്യൻസ് ട്രോഫി ഹൈബ്രിഡ് മോഡലിലേക്ക്- റിപ്പോർട്ട്‌..

370480

2025 ചാമ്പ്യൻസ് ട്രോഫി ടൂർണ്ണമെന്റ് നടക്കുന്നത് പാക്കിസ്ഥാനിലാണ്. ഏറെക്കാലത്തിന് ശേഷമാണ് ഒരു ഐസിസി ടൂർണമെന്റ് പൂർണമായും പാകിസ്ഥാനിൽ നടക്കുന്നത്. എന്നാൽ ടൂർണമെന്റിനെ സംബന്ധിച്ച് ഒരുപാട് അവ്യക്തതകൾ നിലനിൽക്കുകയാണ്. കഴിഞ്ഞ സമയങ്ങളിൽ ഒന്നുംതന്നെ പാക്കിസ്ഥാനിൽ ഇന്ത്യൻ ടീം കളിക്കാൻ തയ്യാറായിട്ടില്ല. 2025ലും ഇത് ആവർത്തിക്കുമോ എന്ന സംശയം ആരാധകരിൽ ഉയർന്നിരുന്നു.

2025 ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനിലേക്ക് പോവേണ്ടതില്ല എന്ന നിർദ്ദേശമാണ് ഇപ്പോൾ ബിസിസിഐ നൽകിയിരിക്കുന്നത്. അടുത്തവർഷം ഫെബ്രുവരി- മാർച്ച് മാസത്തിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യ പാകിസ്ഥാനിൽ കളിക്കില്ല എന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

ഇന്ത്യ പാക്കിസ്ഥാനിൽ കളിക്കാത്ത സാഹചര്യത്തിൽ ഹൈബ്രിഡ് മോഡലിൽ ടൂർണ്ണമെന്റ് അണിയിച്ചൊരുക്കാനാണ് ഐസിസി ശ്രമിക്കുന്നത്. ഇന്ത്യ തങ്ങളുടെ മത്സരങ്ങൾ ലാഹോറിൽ കളിക്കണമെന്നായിരുന്നു പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുൻപിലേക്ക് വെച്ച ആശയം. എന്നാൽ ഇതേ സംബന്ധിച്ച് ബിസിസിഐ യാതൊരു പ്രതികരണവും നടത്തിയില്ല. ഇതിന് പിന്നാലെയാണ് ഹൈബ്രിഡ് മോഡലിൽ ടൂർണമെന്റ് ഒരുക്കാൻ ഐസിസി തയ്യാറാവുന്നത്. അങ്ങനെയെങ്കിൽ യുഎഇയിലോ ശ്രീലങ്കയിലോ ആവും ഇന്ത്യ തങ്ങളുടെ ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ കളിക്കുക. കഴിഞ്ഞ ഏഷ്യകപ്പിലും ഇതേ രീതിയിൽ തന്നെയായിരുന്നു ടൂർണ്ണമെന്റ് നടന്നത്. ഇക്കാര്യത്തിൽ ഐസിസി കൂടുതൽ ചർച്ചകൾക്ക് സമയം നൽകും എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read Also -  ന്യൂസിലന്‍റ് ആക്രമണം. ആദ്യ ടെസ്റ്റിൽ ഇന്ത്യ ബഹുദൂരം പിന്നിൽ.

ടൂർണ്ണമെന്റിൽ രോഹിത് ശർമ തന്നെ ഇന്ത്യൻ നായകനാവും എന്ന് ഇതിനോടകം തന്നെ ബിസിയായി സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിട്ടുണ്ട്. 2024 ട്വന്റി20 ലോകകപ്പിൽ ഉഗ്രൻ വിജയം നേടിയാണ് രോഹിത് ശർമ പ്രശംസകൾ ഏറ്റുവാങ്ങിയത്. ഇതിനുശേഷം രോഹിത് വരുന്ന ടൂർണമെന്റ്കളിലും നായകനായി തുടരുമെന്ന് ജയ് ഷാ ഒരു ബിസിസിഐ വീഡിയോയിൽ പറയുകയുണ്ടായി.

“ഈ ചരിത്ര വിജയത്തിൽ ഞാൻ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കുകയാണ്. ഈ വിജയം രോഹിത് ശർമ, വിരാട് കോഹ്ലി, രാഹുൽ ദ്രാവിഡ്, രവീന്ദ്ര ജഡേജ എന്നിവർക്കായി സമർപ്പിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മൂന്നാമത്തെ തവണയാണ് നമ്മൾ ഒരു ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്.”- ജയ് ഷാ ലോകകപ്പ് വിജയത്തിന് ശേഷം പറഞ്ഞിരുന്നു.

“2023 ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നമ്മൾ ഫൈനലിൽ പരാജയപ്പെട്ടിരുന്നു. 2023 നവംബറിൽ നടന്ന ലോകകപ്പ് ഫൈനലിലും നമ്മൾ പരാജയപ്പെടുകയുണ്ടായി. ശേഷമാണ് ഇത്തരമൊരു വിജയം നമുക്ക് കൈവന്നത്. അതുകൊണ്ടുതന്നെ രോഹിത് ശർമയുടെ കീഴിൽ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും ചാമ്പ്യൻസ് ട്രോഫിയിലും നമുക്ക് വിജയം നേടാൻ സാധിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുകയാണ്.”- ജയ് ഷാ കൂട്ടിച്ചേർത്തു. എന്തായാലും ഒരുപാട് പ്രതീക്ഷകളുമായാണ് ഇന്ത്യ വരാനിരിക്കുന്ന ടൂർണമെന്റുകൾക്ക് മൈതാനത്ത് ഇറങ്ങുന്നത്.

Scroll to Top