‘ ഇന്ത്യയുടെ ചതി ‘ പ്രതികരണവുമായി ബ്രോഡ്. മറുപടി കൊടുത്ത് മുന്‍ ഇന്ത്യന്‍ താരം

ഇംഗ്ലണ്ടിനെതിരെയുള്ള വനിതകളുടെ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. അവസാനത്തെ മത്സരത്തില്‍ നോണ്‍സ്ട്രൈക്ക് എന്‍ഡില്‍ നിന്നും പന്തെറിയും മുന്‍പ് ക്രീസ് വിട്ടിറങ്ങിയ ഡീനിനെ പുറത്താക്കി ദീപ്തി ശര്‍മ്മയാണ് ഇന്ത്യക്ക് വിജയം നേടികൊടുത്തത്. ഐസിസി നിയമത്തിനനുസരിച്ചാണ് ഈ റണ്ണൗട്ടെങ്കിലും ഇപ്പോഴിതാ ദീപ്തി ശര്‍മ്മ നടത്തിയ ഈ റണ്ണൗട്ടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഇംഗ്ലീഷ് കമന്‍റേറ്റര്‍മാരും വിമര്‍ശനം ഉന്നയിച്ചിരുന്നു. അതോടൊപ്പം ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡും രംഗത്തെത്തി. നോൺ സ്ട്രൈക്കറെ റണ്ണൗട്ടാക്കുന്ന ഈ നിയമത്തിൽ ഇതിന് മുൻപും ബ്രോഡ് വിമർശനം ഉന്നയിച്ചിരുന്നു. മോശം വഴിയിലൂടെ മത്സരം ഫിനിഷ് ചെയ്തുവെന്നാണ് ഇന്ത്യൻ വിജയത്തിനെ കുറിച്ച് ബ്രോഡ് ട്വിറ്ററിൽ കുറിച്ചത്.

ബ്രോഡിന്‍റെ ട്വീറ്റിനു മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം ദോഡ്ഡ ഗണേശ് എത്തി. മാച്ച് റഫറി ക്രിസ് ബോര്‍ഡ്, തന്‍റെ മകനെ ക്രിക്കറ്റ് നിയമം പഠിപ്പിക്കണമെന്ന് പറഞ്ഞു.

മറ്റ് ചില പ്രതികരണങ്ങള്‍

Previous articleനോണ്‍സ്ട്രൈക്കര്‍ റണ്ണൗട്ടിനെ പറ്റി ചോദിച്ചു. വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍
Next articleടോസ് ഭാഗ്യം ന്യൂസിലന്‍റിന്. പരമ്പര സ്വന്തമാക്കാന്‍ ❛ഇന്ത്യ എ❜