ഇടിവെട്ട് ബാറ്റിങ്ങുമായി സഞ്ജു 🔥🔥 42 പന്തുകളിൽ 69 റൺസ്.. വമ്പൻ തിരിച്ചുവരവിൽ ബാംഗ്ലൂർ ഭസ്മം..

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഒരു തട്ടുപൊളിപ്പൻ ഇന്നിംഗ്സ് പുറത്തെടുത്ത് മലയാളി താരം സഞ്ജു സാംസൺ. കഴിഞ്ഞ 2 മത്സരങ്ങളിൽ തിളങ്ങാതിരുന്ന സഞ്ജു സാംസണിനെതിരെ വിവിധ ദിശകളിൽ നിന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇതിനെല്ലാം തന്റെ ബാറ്റ് കൊണ്ട് മറുപടി നൽകിയിരിക്കുകയാണ് സഞ്ജു ഇപ്പോൾ.

നിർണായകമായ മത്സരത്തിൽ രാജസ്ഥാന്റെ വിജയത്തിൽ പ്രധാന പങ്കുവഹിക്കാൻ സഞ്ജുവിന് സാധിച്ചു. മത്സരത്തിൽ 45 പന്തുകൾ നേരിട്ട സഞ്ജു 75 റൺസാണ് സ്വന്തമാക്കിയത്. ജോസ് ബട്ലറുമൊപ്പം ചേർന്ന് മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുത്ത് മത്സരത്തിൽ സഞ്ജു രാജസ്ഥാനെ വിജയത്തിൽ എത്തിക്കുകയായിരുന്നു.

മത്സരത്തിൽ 184 എന്ന വിജയലക്ഷ്യം മുന്നിൽ കണ്ട് ഇറങ്ങിയ രാജസ്ഥാന് വലിയ ആഘാതമാണ് തുടക്കത്തിലേറ്റത്. തങ്ങളുടെ സൂപ്പർ ബാറ്റർ ജയസ്വാളിന്റെ വിക്കറ്റ് ആദ്യ ഓവറിൽ തന്നെ രാജസ്ഥാന് നഷ്ടമായി. പിന്നീട് സഞ്ജു സാംസനും ബട്ലറും ചേർന്ന് രാജസ്ഥാനെ കൈപിടിച്ചു കയറ്റുന്നതാണ് കാണാൻ സാധിച്ചത്.

മത്സരത്തിന്റെ രണ്ടാം ഓവറിലെ രണ്ടാം പന്തിൽ ബൗണ്ടറി നേടിയാണ് സഞ്ജു ആരംഭിച്ചത്. പിന്നീട് നിരന്തരമായ ഇടവേളകളിൽ ബൗണ്ടറികൾ കണ്ടെത്തി പവർപ്ലേ ഓവറുകൾ രാജസ്ഥാന്റേതാക്കി മാറ്റാൻ സഞ്ജുവിന് സാധിച്ചു. ഒരു വശത്ത് ബട്ലർ പൂർണമായ ആക്രമണം അഴിച്ചുവിട്ടപ്പോൾ മറുവശത്ത് സഞ്ജു ക്ലാസിക് ഷോട്ടുകളുമായി കളം നിറയുകയായിരുന്നു.

മത്സരത്തിൽ 33 പന്തുകളിൽ നിന്നാണ് സഞ്ജു സാംസൺ തന്റെ അർത്ഥസെഞ്ച്വറി പൂർത്തീകരിച്ചത്. അർത്ഥസെഞ്ച്വറിയ്ക്ക് ശേഷവും സഞ്ജു കൂറ്റനടികളുമായി ക്രീസിൽ തുടർന്നു. രണ്ടാം വിക്കറ്റിൽ ജോസ് ബട്ലറുമായി ചേർന്ന് 148 റൺസിന്റെ വമ്പൻ കൂട്ടുകെട്ടാണ് സഞ്ജു കൂട്ടി ചേർത്തത്.

മത്സരത്തിൽ സഞ്ജു 42 പന്തുകളിൽ 8 ബൗണ്ടറികളും 2 സിക്സറുകളുമടക്കം 69 റൺസ് നേടുകയുണ്ടായി. മുഹമ്മദ് സിറാജിന്റെ പന്തിൽ യാഷ് ഡയാലിന് ക്യാച്ച് നൽകിയാണ് സഞ്ജു സാംസൺ മടങ്ങിയത്. ഈ ഇന്നിങ്സിലൂടെ ചില വമ്പൻ നേട്ടങ്ങളും സഞ്ജു സാംസൺ തന്റെ പേരിൽ കുറിച്ചു.

2024 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവുമധികം റൺസ് സ്വന്തമാക്കിയ വിക്കറ്റ് കീപ്പറായി ഈ മത്സരത്തിലെ പ്രകടനത്തോടെ സഞ്ജു മാറിയിട്ടുണ്ട്. മാത്രമല്ല നിർണായകമായ മത്സരത്തിൽ രാജസ്ഥാനെ വിജയത്തിൽ എത്തിക്കാനും സഞ്ജുവിന് സാധിച്ചു. എന്തായാലും സഞ്ജുവിനെ സംബന്ധിച്ചും രാജസ്ഥാനെ സംബന്ധിച്ചും വളരെ പ്രതീക്ഷകൾ വയ്ക്കുന്ന ഒരു മത്സരമാണ് ബാംഗ്ലൂരിനെതിരെ നടന്നത്. മറുവശത്ത് ബാംഗ്ലൂരിനെ സംബന്ധിച്ച് വിരാട് കോഹ്ലിയുടെ സെഞ്ച്വറി പോലും രക്ഷയ്ക്ക് എത്തിയില്ല.

Previous articleകോഹ്ലിയുടെ “നാണംകെട്ട” സെഞ്ച്വറി.. ഏറ്റവും വേഗത കുറഞ്ഞ ഐപിഎൽ സെഞ്ച്വറി. വിമർശനങ്ങളുമായി ആരാധകർ.
Next articleനാലില്‍ നാലും വിജയിച്ചു. വിജയമൊരുക്കി ബട്ട്ലര്‍. മുന്നില്‍ നിന്നും നയിച്ച് സഞ്ചു സാംസണ്‍.