ആ സമയത്ത് ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ പാടില്ലാരുന്നു. വിമർശനവുമായി മുൻ പാക് താരം.

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ നിലവിൽ മികച്ച പൊസിഷനിലാണ് ഇന്ത്യയുള്ളത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ലീഡ് കണ്ടെത്തിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 4 വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്ത് നിൽക്കുമ്പോൾ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയുണ്ടായി.

ഇതോടെ  515 റൺസിന്റെ വലിയ വിജയലക്ഷ്യം ബംഗ്ലാദേശ് ടീമിന് മുൻപിലേക്ക് വയ്ക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. എന്നാൽ മത്സരത്തിന്റെ രണ്ടാം 287 റൺസിൽ നിൽക്കുമ്പോൾ ഡിക്ലയർ ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം വളരെ  മോശമായിരുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരം ബാസിത് അലി. ആ സമയത്ത് ഇന്ത്യ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാൻ പാടില്ലായിരുന്നു എന്നാണ് ബാസിത് അലി പറയുന്നത്.

ഇന്ത്യൻ താരങ്ങൾ കുറച്ചുകൂടി ബാറ്റ് ചെയ്യാൻ തയ്യാറാവണമായിരുന്നു എന്ന് ബാസിത് അലി പറയുന്നു. ഇന്ത്യയുടെ സൂപ്പർ താരമായ രാഹുലിന് കഴിഞ്ഞ മത്സരങ്ങളിൽ ഒന്നുംതന്നെ വേണ്ട രീതിയിൽ റൺസ് കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് രാഹുലിന് റൺസ് കണ്ടെത്താൻ ഇന്ത്യ അവസരം നൽകേണ്ടതായിരുന്നു എന്നാണ് ബാസിത് അലി പറയുന്നത്.

ദുലീപ് ട്രോഫിയിലടക്കം രാഹുലിന്റെ മോശം പ്രകടനങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബാസിത് അലി സംസാരിച്ചത്. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ നിർണായക റോളിൽ കളിക്കുന്ന വ്യക്തിയാണ് രാഹുൽ എന്ന ബാസിത് ചൂണ്ടിക്കാട്ടുന്നു. പ്രസ്തുത പരമ്പരയ്ക്ക് മുൻപ് രാഹുൽ ഫോം കണ്ടെത്തേണ്ടത് ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ് എന്ന് ബാസിത് പറഞ്ഞു.

“ആ സമയത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം വളരെ മോശമായിരുന്നു. കാരണം കെഎൽ രാഹുലിന് ഫോം കണ്ടെത്താനുള്ള അവസരം ഇന്ത്യ നൽകേണ്ടതായിരുന്നു. ദുലീപ് ട്രോഫിയിലടക്കം വേണ്ട രീതിയിൽ റൺസ് സ്വന്തമാക്കാൻ രാഹുലിന് സാധിച്ചിരുന്നില്ല. മത്സരത്തിൽ രാഹുൽ ഒരു 70-80 റൺസ് സ്വന്തമാക്കിയിരുന്നുവെങ്കിൽ അത് ഇന്ത്യയ്ക്ക് കൂടുതൽ ഗുണകരമായി മാറിയേനെ. കാരണം ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് ഒരു നിർണായകമായ ടെസ്റ്റ് പരമ്പര വരാനിരിക്കുകയാണ്. പരമ്പരയിൽ ഒരു നിർണായക പൊസിഷനിൽ ബാറ്റ് ചെയ്യേണ്ട താരമാണ് കെഎൽ രാഹുൽ.”- ബാസിത് അലി പറയുന്നു.

മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 52 പന്തുകൾ നേരിട്ട രാഹുലിന് 16 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്. രണ്ടാം ഇന്നിങ്സിൽ ഗില്ലും പന്തും മികച്ച ബാറ്റിംഗ് പ്രകടനം ഇന്ത്യക്കായി പുറത്തെടുത്തു. ഇതിനുശേഷം ക്രീസിലെത്തിയ രാഹുലിന് ഫോം കണ്ടെത്താൻ അവസരം ലഭിച്ചിരുന്നു. ഇന്നിംഗ്സിൽ 19 പന്തുകളിൽ 22 റൺസാണ് രാഹുൽ സ്വന്തമാക്കിയത്. പക്ഷേ ഈ സമയത്ത് ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയാണ് ഉണ്ടായത്. എന്നിരുന്നാലും വരാനിരിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിലും രാഹുലിന് കൂടുതൽ അവസരം ലഭിക്കും എന്നാണ് കരുതുന്നത്.

Previous articleഇനി നിങ്ങൾ സഞ്ജുവിനെ എന്ത് പറഞ്ഞ് വിമർശിക്കും, സഞ്ജുവിന് പിന്തുണയുമായി ശ്രേയസ് അയ്യർ
Next article“റിഷഭ് പന്ത് എന്നെ ഓർമിപ്പിക്കുന്നത് വിരേന്ദർ സേവാഗിനെ”, തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം.