ആരാധക മനസ്സിൽ ഇപ്പോളും രോഹിത് തന്നെയാണ് നായകൻ : ഇർഫാൻ പത്താൻ.

hardik and rohit

വലിയ മാറ്റങ്ങളോടെ തന്നെയാണ് 2024 ഇന്ത്യൻ പ്രീമിയർ ലീഗിനായി മുംബൈ ഇന്ത്യൻസ് ടീം എത്തുന്നത്. കഴിഞ്ഞ തവണത്തെ സീസണിൽ നിന്ന് വളരെ വ്യത്യസ്തമായ ടീമാണ് ഇത്തവണ മുംബൈ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇതിൽ ഏറ്റവും വലിയ പ്രത്യേകത മുംബൈയുടെ നായകൻ ഹർദിക് പാണ്ഡ്യയാണ് എന്നതാണ്.

രോഹിത് ശർമയെ മാറ്റിനിർത്തി പാണ്ഡ്യയെ നായകനാക്കാൻ മുംബൈ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിന് ശേഷം ആരാധകരിൽ നിന്നുപോലും വലിയ രോക്ഷങ്ങളാണ് മുംബൈ ടീം മാനേജ്മെന്റിനെതിരെ ഉണ്ടായിരിക്കുന്നത്. ഹർദിക് പാണ്ഡ്യ ഇത്തരം ആരാധക രോക്ഷത്തെ അടക്കി നിർത്തേണ്ടത് മുംബൈയുടെ ആവശ്യമാണ്. ഇതേ സംബന്ധിച്ചാണ് മുൻ ഇന്ത്യൻ താരം ഇർഫാൻ പത്താൻ സംസാരിക്കുന്നത്.

മുംബൈ ടീമിന്റെ ഘടനയിലെ വ്യത്യസ്തത ചൂണ്ടിക്കാട്ടിയാണ് ഇർഫാൻ പത്താൻ സംസാരിച്ചത്. “ഗുജറാത്തിനെ വെച്ചു നോക്കുമ്പോൾ മുംബൈ ടീമിന്റെ ഔട്ട്ഫിറ്റ് വളരെ വ്യത്യസ്തമാണ്. ഗുജറാത്തിലേത് പോലെയല്ല ഇവിടെ കാര്യങ്ങൾ നടക്കുക. ഗുജറാത്തിലെ ടീം അന്തരീക്ഷം വളരെ റിലാക്സ്ഡ് ആയിട്ടുള്ളതാണ്. എന്നാൽ മുംബൈ ഇന്ത്യൻസ് ടീമിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങളല്ല. ഒരുപാട് മീറ്റിങ്ങുകളും മറ്റും മുംബൈ ഇന്ത്യൻസ് ടീമിൽ ഉണ്ടാകും. ഒരു നായകനെന്ന നിലയിൽ ഹർദിക്കിന് ഇത് കൂടുതൽ വെല്ലുവിളികൾ സൃഷ്ടിക്കും.”- ഇർഫാൻ പത്താൻ പറയുന്നു.

“പാണ്ഡ്യ നേരിടാൻ പോകുന്ന രണ്ടാമത്തെ വെല്ലുവിളി രോഹിത് ശർമ തന്നെയാണ്. രോഹിത് മുൻപേ ടീമിന്റെ നായകനായിരുന്നു. പക്ഷേ ഇത്തവണ രോഹിത് നായകനായല്ല കളിക്കുന്നത്. ഒരു വലിയ സീനിയർ താരം തന്നെയാണ് രോഹിത് ശർമ. അതിനാൽ തന്നെ മുംബൈ മാനേജ്മെന്റും ഹാർദിക് പാണ്ഡ്യയും രോഹിത്തിനെ എങ്ങനെ കൈകാര്യം ചെയ്യും എന്നതും വലിയൊരു ചോദ്യമായി തന്നെ നിലനിൽക്കുകയാണ്. മുംബൈ ഇന്ത്യൻസിന്റെ ആരാധകരിൽ പലരും ഇപ്പോഴും രോഹിത് ശർമയെ തന്നെയാണ് നായകനായി കാണുന്നത്. സോഷ്യൽ മീഡിയയിലെ ആരാധകരുടെ പ്രതികരണങ്ങൾ നോക്കിയാൽ ഇക്കാര്യങ്ങൾ വ്യക്തമാകും.”- പത്താൻ കൂട്ടിച്ചേർക്കുന്നു.

See also  വേറെ വിക്കറ്റ് കീപ്പറെ നോക്കണ്ട, ലോകകപ്പിനായി റിഷഭ് പന്ത് റെഡി. പിന്തുണ നൽകി പീറ്റേഴ്സൺ.

“ഹർദിക് പാണ്ഡ്യയെ മുംബൈയുടെ നായകനായി ഇതുവരെയും ആരാധകർ അംഗീകരിച്ചിട്ടില്ല. അതിനാൽ തന്നെ ഹർദിക് ആരാധകരിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്. എങ്ങനെ അവരെ തന്നിലേക്ക് അടുപ്പിക്കാം എന്നാണ് ഹർദിക്ക് ശ്രമിക്കേണ്ടത്. ഇത് വലിയൊരു വെല്ലുവിളി തന്നെയാണ്. എന്നിരുന്നാലും ആരാധകരെ തന്റെ ഭാഗത്തേക്ക് കൊണ്ടുവരാൻ പാണ്ഡ്യയ്ക്ക് സാധിക്കും”

” അതിനായി ഹർദിക് മികച്ച രീതിയിൽ തന്നെ കളിക്കേണ്ടതുണ്ട്. നല്ല ഫലങ്ങൾ ടീമിന് വന്നാൽ ആരാധകരുടെ പിന്തുണ പാണ്ഡ്യയ്ക്ക് ലഭിക്കും. അവർ പാണ്ഡ്യയുടെ പിന്നിൽ അണിനിരക്കും. ഇത് വലിയ വെല്ലുവിളിയാണെങ്കിൽ തന്നെ ഹർദിക്കിന് അത് മറികടക്കാൻ സാധിക്കും.”- പത്താൻ പറഞ്ഞു വയ്ക്കുന്നു.

Scroll to Top