അവൻ ഇന്ത്യൻ ടീമിലെ “രണ്ടാം ഗാംഗുലി”. ഓഫ്‌ സൈഡിന്റെ രാജാവ്. യുവതാരത്തെ പറ്റി ഇർഫാൻ പത്താൻ.

1621129618 irfan pathan pti 1200

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കായി ഏറ്റവും മികച്ച ബാറ്റിംഗ് പുറത്തെടുത്ത താരമാണ് ജയസ്വാൾ. മത്സരത്തിൽ ഒരു തകർപ്പൻ ഇരട്ട സെഞ്ച്വറി സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചിരുന്നു. മാത്രമല്ല ഇതുവരെ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഇംഗ്ലണ്ടിനെതിരെ 321 റൺസും ഈ താരം നേടിയിട്ടുണ്ട്.

ഈ പരമ്പരയിൽ ഏറ്റവുമധികം റൺസ് കണ്ടെത്തിയ താരവും ജയ്സ്വാൾ തന്നെയാണ്. ഇപ്പോൾ ജയസ്വാളിനെ ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലിയുമായി ഉപമിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ ഇർഫാൻ പത്താൻ. ഓഫ് സൈഡിലെ രാജാവ് എന്നറിയപ്പെടുന്ന സൗരവ് ഗാംഗുലിയുടെ പകർപ്പാണ് ജയസ്വാൾ എന്ന് ഇർഫാൻ പത്താൻ പറയുന്നു.

തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ മത്സരത്തിൽ തന്നെ ഒരു തകർപ്പൻ സെഞ്ചുറി സ്വന്തമാക്കിയാണ് ജയസ്വാൾ ശ്രദ്ധ നേടിയത്. ശേഷം ഇംഗ്ലണ്ടിനെതീരായ ആദ്യ മത്സരത്തിലും ആക്രമണ ശൈലിയിൽ കളിച്ച് ജയസ്വാൾ 80 റൺസ് സ്വന്തമാക്കാൻ സാധിച്ചിരുന്നു. പലപ്പോഴും ടെസ്റ്റ്‌ ക്രിക്കറ്റിൽ ബോളർമാരെ ആക്രമിച്ചാണ് ജയസ്വാൾ ശ്രദ്ധ നേടിയിട്ടുള്ളത്.

ആദ്യ മത്സരങ്ങളിലെ മികച്ച പ്രകടനത്തിന് ശേഷമാണ് ജയസ്വാളിനെ പ്രശംസിച്ചുകൊണ്ട് പത്താൻ രംഗത്തെത്തിയത്. “ഞാൻ ഏറ്റവുമധികം ആവേശം കൊള്ളുന്നത് ഒരു താരത്തിന് വേണ്ടിയാണ്. യശസ്വി ജയസ്വാൾ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏതുതരത്തിൽ അവൻ പ്രകടനങ്ങൾ കാഴ്ചവെക്കും എന്നാണ് ഞാൻ ഇപ്പോൾ ഉറ്റുനോക്കുന്നത്. എത്ര മികച്ച താരമാണ് അവൻ.”- ഇർഫാൻ പത്താൻ പറയുന്നു.

Read Also -  "ഇത് ധോണിയുടെ ചെപ്പോക്കിലെ അവസാന മത്സരമായിരുന്നോ?". ആവേശം വിതറി റെയ്‌നയുടെ മറുപടി.

“പലപ്പോഴും ഓഫ് സൈഡിൽ വളരെ മികച്ച പ്രകടനമാണ് ജയസ്വാൾ കാഴ്ചവയ്ക്കുന്നത്. സൗരവ് ഗാംഗുലിയെ പോലെ ഓഫ് സൈഡിൽ കളിക്കാൻ ജയസ്വാളിന് സാധിക്കുന്നുണ്ട്. ഗാംഗുലിയെ എല്ലാവരും വിളിച്ചത് പോലെ തന്നെ ഓഫ്സൈഡിന്റെ രാജാവ് എന്ന് ജയസ്വാളിനെയും വിളിക്കാം.”

“അടുത്ത പത്ത് വർഷങ്ങളിൽ ഇന്ത്യൻ ടീമിൽ കളിക്കാൻ സാധിച്ചാൽ ദാദയുടെ മത്സരത്തെപ്പറ്റി സംസാരിച്ചത് പോലെ തന്നെ നമ്മൾ ജയസ്വാളിന്റെ മത്സരത്തെപ്പറ്റിയും സംസാരിക്കും. അത്തരത്തിലുള്ള ഒരു താരമാണ് ജയസ്വാൾ. ഇപ്പോൾ അവൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഇരട്ട സെഞ്ച്വറിയും നേടിയിരിക്കുന്നു. മികച്ച ചരിത്രമാണ് ജയസ്വാളിന് ഉള്ളത്.”- പത്താൻ കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതീരായ മൂന്നാം ടെസ്റ്റ് മത്സരത്തിലും ജയസ്വാൾ ഇന്ത്യൻ ബാറ്റിംഗിന്റെ നട്ടെല്ലാവും എന്നാണ് പ്രതീക്ഷ. രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഗിൽ ഒഴികെ ബാക്കി എല്ലാ ബാറ്റർമാരും പരാജയപ്പെട്ടപ്പോഴായിരുന്നു ജയസ്വാളിന്റെ ഈ തകർപ്പൻ ഇരട്ട സെഞ്ചുറി.

ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് ജയസ്വാളിന്റെ ഇന്നിങ്സാണ്. നിലവിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ഭീഷണി ജയസ്വാൾ ആണെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോൺ അടക്കമുള്ളവർ പറഞ്ഞിരുന്നു. അതിനാൽ തന്നെ എല്ലാവരും മൂന്നാം ടെസ്റ്റിലും ജയസ്വാളിനെ ഉറ്റുനോക്കുന്നു.

Scroll to Top