അവന്‍ ലോകകപ്പ് കളിക്കുകയാണെങ്കില്‍ അത് ഇന്ത്യക്കൊരു മുതല്‍ക്കൂട്ടാവും : ജയ് ഷാ

വരുന്ന ഐപിഎല്ലില്‍ റിഷഭ് പന്തിന് കീപ്പ് ചെയ്യാന്‍ കഴിയുമെങ്കില്‍ ഐസിസി ഏകദിന ടി20 ലോകകപ്പില്‍ ഭാഗമാകാന്‍ റിഷഭ് പന്തിനു കഴിയുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ജൂണ്‍ 1 മുതല്‍ അമേരിക്കയിലും വിന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് നടക്കുന്നത്.

2022 ഡിസംബറിനു ശേഷം റിഷഭ് പന്ത് ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുത്തട്ടില്ലാ. നിലവില്‍ ഫിറ്റ്നെസ് വീണ്ടെടുത്തുകൊണ്ടിരിക്കുന്ന റിഷഭ് പന്ത്, ഐപിഎല്ലില്‍ ഭാഗമാവാന്‍ ഒരുങ്ങികൊണ്ടിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ക്യാപ്റ്റനായിട്ടായിരിക്കും റിഷഭ് പന്ത് ഐപിഎല്ലില്‍ വരിക.

RISHAB PANT VS PAKISTAN

”അവന്‍ നന്നായി ബാറ്റ് ചെയ്യുകയാണ്. കീപ്പിങ്ങും നന്നായി ചെയ്യുന്നുണ്ട്. ഉടന്‍ തന്നെ അവന്‍ ഫിറ്റ്നെസ് കൈവരിക്കും. പന്ത് ലോകകപ്പ് കളിക്കുന്നെങ്കില്‍ അത് ഇന്ത്യക്ക് വലിയൊരു മുതല്‍ക്കൂട്ടാണ്. അവന്‍ കീപ്പ് ചെയ്യുകയാണെങ്കില്‍ അവന് ലോകകപ്പ് കളിക്കാം. ഐപിഎല്ലില്‍ എങ്ങനെ കളിക്കുമെന്ന് നോക്കാം ” ജയ് ഷാ ക്രിക്ക്ഇന്‍ഫോയോട് പറഞ്ഞു.

അതേ സമയം ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമി സര്‍ജറി കഴിഞ്ഞ് ഇന്ത്യയില്‍ തിരിച്ചെത്തി എന്ന് ജയ് ഷാ അറിയിച്ചു. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ മുഹമ്മദ് ഷമി എത്തിയെന്നും ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലൂടെ തിരിച്ചെത്തുമെന്നും ജയ് ഷാ പറഞ്ഞു.

Previous articleസേവാഗും യുവിയുമല്ല, ഇന്ത്യയുടെ എക്കാലത്തെയും സിക്സർ വീരൻ അവനാണ്. ദ്രാവിഡ് പറയുന്നു.
Next article11 ല്‍ 6 തവണെയും പുറത്താക്കി. ഇത്തവണയും ഗ്ലെന്‍ മാക്സ്വെല്‍ ബുദ്ധിമുട്ടും. പ്രവചനവുമായി ഹര്‍ഭജന്‍ സിങ്ങ്.