ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

bumrah and rohit e1707009755996

നിലവിൽ ഇന്ത്യയുടെ നായകൻ രോഹിത് ശർമ തന്റെ കരിയറിന്റെ അവസാന ഭാഗങ്ങളിലേക്ക് കടക്കുകയാണ്. അതിനാൽ പുതിയൊരു നായകനെ ഇപ്പോഴേ കണ്ടുവയ്ക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അത്യാവശ്യമാണ്.

ഈ സാഹചര്യത്തിൽ രോഹിത്തിന് ശേഷം ഇന്ത്യ ആരെ നായകനാക്കണം എന്ന നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം നവജോത് സിംഗ് സിദ്ധു. രോഹിതിന് ശേഷം ഇന്ത്യയുടെ നിശ്ചിത ഓവർ ക്രിക്കറ്റ് ക്യാപ്റ്റനായി ഹർദിക് പാണ്ഡ്യ എത്തണമെന്നാണ് സിദ്ധു പറയുന്നത്.

ഏകദിനങ്ങളിലും ട്വന്റി20 ക്രിക്കറ്റിലും ഇന്ത്യ പാണ്ഡ്യയെ നായകനാക്കി മാറ്റണമെന്ന് സിദ്ധു പറയുന്നു. ഒപ്പം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ പേസർ ജസ്പ്രീത് ബുമ്രയെയും നായകനായി നിശ്ചയിക്കണമെന്നാണ് സിദ്ധുവിന്റെ നിർദ്ദേശം.

ഇപ്പോൾ തന്നെ ഇന്ത്യ ഭാവിയെക്കുറിച്ച് ചിന്തിക്കേണ്ടത് വളരെ പ്രധാനമാണ് എന്ന് സിദ്ധു പറയുന്നു. അങ്ങനെയെങ്കിൽ യുവതാരങ്ങൾ നായകരായി വരുമ്പോൾ അവർക്ക് കുറച്ചധികം സമയം ലഭിക്കുമെന്നും സിദ്ധു കൂട്ടിച്ചേർക്കുകയുണ്ടായി. രോഹിത് ശർമയ്ക്കും വിരാട് കോഹ്ലിക്കും കീഴിൽ ഒരു മികച്ച നായകനെ ഒരുക്കിയെടുക്കാൻ ഇന്ത്യയ്ക്ക് സാധിക്കും എന്നാണ് സിദ്ധുവിന്റെ അഭിപ്രായം.

നിലവിലെ സാഹചര്യത്തിൽ രോഹിത് ശർമയ്ക്ക് മുൻപിലുള്ളത് കേവലം 2 വർഷങ്ങളോളമാണ് എന്ന് സിദ്ധു പറയുന്നു. രോഹിത് അവിശ്വസനീയ നായകനാണെങ്കിലും വരും വർഷങ്ങളിൽ ക്യാപ്റ്റൻസി കൈമാറേണ്ടി വരുമെന്ന് സിദ്ധു വിലയിരുത്തുന്നു.

Read Also -  സഞ്ജു ആദ്യ ചോയ്സ് കീപ്പറായി ലോകകപ്പിൽ കളിക്കണം : കുമാർ സംഗക്കാര പറയുന്നു.

“ഇന്ത്യയെ സംബന്ധിച്ച് ഹർദിക് പാണ്ഡ്യ ഒരു ഭാവി താരമാണ്. രോഹിതിന് ഏകദേശം 36-37 വയസ്സായിട്ടുണ്ട്. കേവലം 2 വർഷങ്ങൾ കൂടിയാണ് രോഹിത്തിന് അവശേഷിക്കുന്നത്. രോഹിത് ഒരു അവിശ്വസനീയ നായകനും അവിസ്മരണീയ കളിക്കാരനുമാണ്. ഒരു കവിത പോലെയാണ് രോഹിത്തിന്റെ കരിയർ. എപ്പോൾ രോഹിതിനെ കണ്ടാലും സമയം നിശ്ചലമാകുന്നതായി തോന്നും. എന്നിരുന്നാലും നമ്മൾ മുൻപിലേക്ക് നോക്കി ചിന്തിക്കേണ്ട സമയം എത്തിയിരിക്കുന്നു. പുതുതായി ആരെങ്കിലും രോഹിതിൽ നിന്ന് നായകസ്ഥാനം ഏറ്റെടുക്കേണ്ടതുണ്ട്.”- സിദ്ധു പറയുന്നു.

“എന്നിരുന്നാലും ടെസ്റ്റ് മത്സരങ്ങളിലെ നായകനായി ഹർദിക് പാണ്ഡ്യ കടന്നുവരണം എന്ന് ഞാൻ നിർദ്ദേശിക്കുന്നില്ല. എന്നാൽ ടെസ്റ്റ് ടീമിൽ അവൻ ഉപ നായകനായിരിക്കണം. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയുടെ ട്വന്റി20 ടീമിനെ നയിക്കുന്നത് ഹർദിക് പാണ്ഡ്യയാണ്. രോഹിത് ഇല്ലാത്ത സാഹചര്യത്തിലാണ് ഇത് സംഭവിച്ചത്. അതിനാൽ തന്നെ നിശ്ചിത ഓവർ ക്രിക്കറ്റിലേക്കുള്ള സ്വാഭാവികമായ ചോയ്സ് പാണ്ഡ്യ തന്നെയാണ്. ഈ സാഹചര്യത്തിലാണ് ബിസിസിഐ ഹർദിക്കിനെ ഉപനായകനായി നിശ്ചയിച്ചതും. ഒരുപാട് തന്ത്രങ്ങൾ ഇതിനിടയിൽ നടക്കുന്നുണ്ട്.”- സിദ്ധു കൂട്ടിച്ചേർക്കുന്നു.

Scroll to Top