സെഞ്ച്വറി റെക്കോർഡല്ല, ലോകകപ്പ് കിരീടം നേടാനാണ് കോഹ്ലി ശ്രമിക്കേണ്ടത്. വിമർശനവുമായി ഇംഗ്ലീഷ് നായകൻ.

ഈ ലോകകപ്പിൽ ഇതുവരെ ഇന്ത്യക്കായി വളരെ മികച്ച പ്രകടനങ്ങളാണ് സൂപ്പർ താരം വിരാട് കോഹ്ലി കാഴ്ച വെച്ചിട്ടുള്ളത്. പല മത്സരങ്ങളിലും സമ്മർദ്ദ സാഹചര്യത്തിൽ തന്റെ ഫോമിലേക്ക് ഉയരാൻ വിരാട് കോഹ്ലിക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല സെഞ്ച്വറി റെക്കോർഡിൽ സച്ചിൻ ടെണ്ടുൽക്കറുടെ തൊട്ടടുത്ത് വിരാട് കോഹ്ലി എത്തിയിട്ടുണ്ട്. കേവലം 2 സെഞ്ച്വറികൾ കൂടി സ്വന്തമാക്കാൻ സാധിച്ചാൽ ഏകദിന ക്രിക്കറ്റിലെ സച്ചിന്റെ 45 സെഞ്ച്വറികൾ എന്ന റെക്കോർഡ് മറികടക്കാൻ കോഹ്ലിയ്ക്ക് സാധിക്കും. എന്നാൽ ഈ നാഴികക്കല്ല് കോഹ്ലിയെ അല്പം പിന്നിലേക്കടിക്കുന്നുണ്ട് എന്നാണ് മുൻ ഇംഗ്ലണ്ട് താരം നാസർ ഹുസൈൻ പറയുന്നത്. കോഹ്ലി മത്സരങ്ങളിൽ സെഞ്ച്വറി സ്വന്തമാക്കാൻ അങ്ങേയറ്റം പരിശ്രമിക്കുന്നുവെന്നും, അതയാളുടെ ബാറ്റിംഗിനെ ബാധിക്കുന്നുവെന്നും നാസർ ഹുസൈൻ ചൂണ്ടിക്കാട്ടുന്നു.

ഈ ലോകകപ്പിൽ കോഹ്ലി സെഞ്ച്വറിയല്ല ആഗ്രഹിക്കേണ്ടതെന്നും കിരീടത്തിനാണ് പരിശ്രമിക്കേണ്ടത് എന്നുമാണ് നാസർ ഹുസൈൻ പറയുന്നത്. ശ്രീലങ്കയ്ക്കെതിരായ ഇന്ത്യയുടെ മത്സരത്തിലെ കോഹ്ലിയുടെ ഇന്നിംഗ്സിന് ശേഷമാണ് നാസർ ഹുസൈന്റെ ഈ വിമർശനം. “ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പ് കിരീടം സ്വന്തമാക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം. കോഹ്ലി 49ഓ 50ഓ സെഞ്ച്വറികൾ നേടിക്കോട്ടെ. പക്ഷേ അത് ഒരു വലിയ കാര്യമല്ല. കിരീടം നേടുക എന്നതാണ് ഒരു ടീമിന്റെ ഏറ്റവും വലിയ കാര്യം. ഇന്ത്യൻ ടീം ഇപ്പോൾ കാത്തിരിക്കുന്നത് കോഹ്ലിയുടെ 49ആം സെഞ്ച്വറിക്ക് വേണ്ടിയല്ല. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും സെഞ്ച്വറിയ്ക്ക് അടുത്തേക്ക് എത്തുമ്പോൾ കോഹ്ലി അധിക സമ്മർദ്ദത്തിൽ ആകുന്നുണ്ട്.”- നാസർ ഹുസൈൻ ചൂണ്ടിക്കാട്ടുന്നു.

“മുൻപ് സച്ചിൻ ടെണ്ടുൽക്കർ പറഞ്ഞതാണ് ഞാൻ ഇപ്പോൾ ഓർക്കുന്നത്. 99, 100 സെഞ്ചുറുകളൊക്കെ നേടിയ സമയത്ത് സച്ചിൻ ഒരിക്കലും സമ്മർദത്തിൽ ആയിരുന്നില്ല. എന്നാൽ തന്റെ നൂറാം സെഞ്ച്വറിക്ക് മുമ്പ് സച്ചിനോട് ഒരു റൂം ബോയ് സംസാരിക്കുകയുണ്ടായി. അന്ന് അയാൾ സച്ചിനോട് ചോദിച്ചത് ‘സാർ ഇന്ന് നൂറാം സെഞ്ചുറി സ്വന്തമാക്കുമോ’ എന്നാണ്. അത് സച്ചിനെ അല്പം സമ്മർദ്ദത്തിലാക്കിയിരുന്നു. അത്തരം സാഹചര്യങ്ങൾ ഏത് കളിക്കാരനെയും സമ്മർദ്ദത്തിലാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ നിന്ന് വിരാട് കോഹ്ലി മാറി നിൽക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.”- നാസർ ഹുസൈൻ കൂട്ടിച്ചേർക്കുന്നു.

എന്നിരുന്നാലും ലോകകപ്പിൽ ഇന്ത്യക്കായി എല്ലാ മത്സരങ്ങളിലും വളരെ മികച്ച പ്രകടനം തന്നെയാണ് വിരാട് കോഹ്ലി പുറത്തെടുത്തിട്ടുള്ളത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിലും ഇന്ത്യൻ നായകൻ രോഹിത് ശർമ ആദ്യം പുറത്തായതിനുശേഷം വിരാട് കോഹ്ലിയായിരുന്നു ഇന്ത്യൻ ഇന്നിങ്സ് മുൻപിലേക്ക് കൊണ്ടുപോയത്. മത്സരത്തിൽ 88 റൺസ് നേടിയ ശേഷമായിരുന്നു വിരാട് കോഹ്ലി പുറത്തായത്. പക്ഷേ വിരാട് കോഹ്ലി പുറത്തായ രീതിയെ പല മുൻ താരങ്ങളും വിമർശിച്ചിരുന്നു. എന്നിരുന്നാലും വരും മത്സരങ്ങളിലും കോഹ്ലി അതിശക്തമായ പ്രകടനങ്ങൾ പുറത്തെടുക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.