സഞ്ജുവും മധ്യനിരയും വീണു, കേവലം 211 റൺസിന് ഇന്ത്യ തീർന്നു. പ്രതിരോധിക്കാനാവുമോ ഈ സ്കോർ?

kl rahul and sai scaled

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടാം ഏകദിനത്തിൽ പൂർണമായും ബാറ്റിംഗിൽ പരാജയപ്പെട്ട് ഇന്ത്യ. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് പൂർണമായും നിരാശയായിരുന്നു ഫലം. മത്സരത്തിൽ കേവലം 211 റൺസ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാൻ സാധിച്ചത്. ഇന്ത്യൻ നിരയിൽ അർത്ഥ സെഞ്ച്വറികൾ നേടിയ സായി സുദർശനും നായകൻ രാഹുലും മാത്രമാണ് അല്പമെങ്കിലും ക്രീസിൽ പിടിച്ചുനിന്നത്. സഞ്ജു സാംസൺ അടക്കമുള്ള മധ്യനിരയിലെ ബാറ്റർമാർ പൂർണമായും പരാജയപ്പെടുകയായിരുന്നു. മറുവശത്ത് പിച്ചിന്റെ സാഹചര്യങ്ങൾ പൂർണമായും മുതലെടുക്കുന്നതിൽ ദക്ഷിണാഫ്രിക്കൻ ബോളർമാർ വിജയിക്കുകയുണ്ടായി.

മത്സരത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബോളിംഗ് തെരഞ്ഞെടുത്തു. വളരെ മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് പേസർമാർ നൽകിയത്. ഇന്ത്യയുടെ പ്രധാന ബാറ്റർമാരിൽ ഒരാളായ ഋതുരാജിനെ(4) ആദ്യ ഓവറിൽ തന്നെ മടക്കാൻ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. പിന്നാലെ വലിയ പ്രതീക്ഷയായിരുന്നു തിലക് വർമയും കൂടാരം കയറിയപ്പോൾ ഇന്ത്യ പതറുകയായിരുന്നു.

പിന്നീട് മൂന്നാം വിക്കറ്റിൽ രാഹുലും സായി സുദർശനും ചേർന്നാണ് ഒരു ഭേദപ്പെട്ട കൂട്ടുകെട്ട് ഇന്ത്യക്കായി കെട്ടിപ്പടുത്തത്. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർക്കുകയുണ്ടായി. തന്റെ രണ്ടാം മത്സരം കളിക്കുന്ന സായി സുദർശൻ മത്സരത്തിൽ അർത്ഥസഞ്ചറി സ്വന്തമാക്കി.

Read Also -  പാകിസ്ഥാനെതിരെ ഇന്ത്യ ആ താരത്തെ ഇറക്കണം. തന്ത്രം മെനഞ്ഞ് ആകാശ് ചോപ്ര

മത്സരത്തിൽ 83 പന്തുകളിൽ നിന്ന് 62 റൺസാണ് സുദർശൻ നേടിയത്. 7 ബൗണ്ടറികളും ഒരു സിക്സറും സുദർശന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു. രാഹുൽ മത്സരത്തിൽ 64 പന്തുകളിൽ നിന്ന് 54 റൺസ് നേടി. എന്നാൽ ഇരുവരും പുറത്തായശേഷം ഇന്ത്യയുടെ സ്ഥിതി വഷളാവുകയായിരുന്നു. പിന്നീടെത്തിയ ബാറ്റർമാരാരും തന്നെ മത്സരത്തിൽ മികവു പുലർത്തിയില്ല. ദക്ഷിണാഫ്രിക്കൻ പേസർമാരുടെ ആക്രമണത്തിന് മുൻപിൽ ഇന്ത്യയുടെ മധ്യനിര പതറുന്നതാണ് കാണാൻ സാധിച്ചത്.

അവസാന ഓവറുകളിൽ വാലറ്റ ബാറ്റർമാർ റൺസ് കണ്ടെത്താൻ ശ്രമിച്ചു. അങ്ങനെയാണ് ഇന്ത്യ 211 റൺസിന് മുകളിൽ എത്തിയത്. എന്നിരുന്നാലും ഇത്തരമൊരു പിച്ചിൽ ഈ റൺസ് പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമോ എന്ന ചോദ്യം നിലനിൽക്കുകയാണ്. മറുവശത്ത് ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് ഒരു തട്ടുപൊളിപ്പൻ പ്രകടനം തന്നെയാണ് മത്സരത്തിൽ കാഴ്ച വച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്കായി പേസൽ ബർഗർ 3 വിക്കറ്റുകൾ സ്വന്തമാക്കി. സ്പിന്നർ കേശവ് മഹാരാജും ഹെൻറിക്സും 2 വിക്കറ്റുകളുമായി മികച്ച പിന്തുണയും നൽകുകയുണ്ടായി. ആദ്യ മത്സരത്തിലെ പരാജയത്തിന് പകരം വീട്ടാനാണ് ദക്ഷിണാഫ്രിക്ക ശ്രമിക്കുന്നത്.

Scroll to Top