സഞ്ജുവിനെ മൂന്നാം ട്വന്റി20യിലും കളിപ്പിക്കരുത്. ജിതേഷിനെയാണ് കളിപ്പിക്കേണ്ടത് എന്ന് ചോപ്ര.

image

അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20യിൽ ഇന്ത്യ ജിതേഷ് ശർമയ്ക്ക് പകരം സഞ്ജു സാംസനെ ഉൾപ്പെടുത്തേണ്ടതില്ല എന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. അഫ്ഗാനിസ്ഥാനെതിരായ പരമ്പര നിലവിൽ 2-0 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ മൂന്നാം ട്വന്റി20യിൽ ഇന്ത്യ മറ്റു താരങ്ങൾക്ക് അവസരം നൽകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് വ്യത്യസ്തമായ പ്രസ്താവനയുമായി ആകാശ് ചോപ്ര രംഗത്തെത്തിയത്. ആദ്യ മത്സരങ്ങളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജിതേഷ് ശർമയെ ഇന്ത്യ ലോകകപ്പിനായി നിശ്ചയിച്ചിട്ടുണ്ടാവുവെന്നും, ആ സാഹചര്യത്തിൽ കേവലം ഒരു മത്സരത്തിലൂടെ അവനെ മാറ്റിനിർത്താൻ സാധിക്കില്ല എന്നുമാണ് ചോപ്ര പറയുന്നത്.

“അഫ്ഗാനെതിരായ ഇന്ത്യയുടെ മൂന്നാം ട്വന്റി20യ്ക്കുള്ള പ്ലെയിങ് ഇലവനിലെ പ്രധാനപ്പെട്ട ചോദ്യം ആറാം നമ്പരിൽ ജിതേഷ് ശർമ, സഞ്ജു സാംസൺ എന്നിവരിൽ ആര് കളിക്കും എന്നതാണ്. ഇതിൽ പ്രധാനമായി നിൽക്കുന്നത് ജിതേഷ് ശർമയ്ക്ക് പകരം ടീമിലേക്ക് സഞ്ജു സാംസൺ എത്തണമോ എന്നതാണ്.

2024ൽ ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ ജിതേഷ് ടീമിലെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് എന്ന് പറയാൻ സാധിക്കില്ല. പക്ഷേ മൂന്നാം ട്വന്റി20യിൽ സഞ്ജു സാംസനെ കളിപ്പിച്ചാൽ അത് ജിതേഷ് ശർമയോട് ചെയ്യുന്ന വലിയ അനീതി തന്നെ ആയിരിക്കും. കാരണം കേവലം ഒരു മത്സരത്തിലെ പ്രകടനം കൊണ്ട് മാത്രം ജിതേഷിനെ നമുക്ക് ഒഴിവാക്കാൻ സാധിക്കില്ല.”- ആകാശ് ചോപ്ര പറയുന്നു.

See also  ഇംഗ്ലണ്ട് മികച്ച നിലയിലെത്താൻ കാരണം രോഹിതിന്റെ മണ്ടത്തരം. തുറന്ന് പറഞ്ഞ് മുൻ ഇംഗ്ലണ്ട് നായകൻ.

“ഇക്കാര്യത്തിന് മറ്റൊരു വശം കൂടെയുണ്ട്. മൂന്നാം മത്സരത്തിൽ സഞ്ജു സാംസനെ കളിപ്പിച്ചാലും കേവലം ഒരു മത്സരം കൊണ്ട് സഞ്ജുവിനെ നമുക്ക് ജഡ്ജ് ചെയ്യാൻ സാധിക്കില്ല. അതും അനീതിയാണ്. ആരെ നമ്മൾ കളിപ്പിക്കുന്നുവോ, അവർക്ക് കുറഞ്ഞത് മൂന്ന് അവസരങ്ങളെങ്കിലും നൽകണം. സഞ്ജുവിന്റെ കരിയറിലുടനീളം സംഭവിച്ചിട്ടുള്ളത് ഇങ്ങനെ തന്നെയാണ്.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.

മറ്റുള്ള താരങ്ങൾക്ക് ടീമിൽ ഒരുപാട് അവസരങ്ങൾ ലഭിച്ചപ്പോൾ സഞ്ജുവിന് പലപ്പോഴും ഒന്നോ രണ്ടോ അവസരങ്ങൾ മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും ആകാശ് ചോപ്ര പറയുകയുണ്ടായി. ഇത്തരം അവസരങ്ങളാണ് സഞ്ജുവിന്റെ കരിയർ മങ്ങിപ്പോകാൻ കാരണമെന്നും ആകാശ് ചോപ്ര വിലയിരുത്തുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗിലുടനീളം ഗംഭീര പ്രകടനങ്ങളാണ് കഴിഞ്ഞ സമയങ്ങളിൽ സഞ്ജു പുറത്തെടുത്തിട്ടുള്ളത്. എന്നാൽ അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ ഈ പ്രകടനങ്ങൾ ആവർത്തിക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. 20 റൺസിന്റെ താഴെ മാത്രമാണ് സഞ്ജുവിന്റെ ട്വന്റി20യിലെ ശരാശരി.

മാത്രമല്ല ആവശ്യത്തിന് ബാറ്റിംഗ് അവസരങ്ങൾ സഞ്ജുവിന് ടീമിൽ ലഭിച്ചതുമില്ല. ഇക്കാരണങ്ങൾ കൊണ്ട് തന്നെ സഞ്ജുവിനെ ഇന്ത്യ ട്വന്റി20 ലോകകപ്പിലേക്ക് പരിഗണിക്കാനുള്ള സാധ്യത വളരെ കുറവാണ്. മറുവശത്ത് ഫിനിഷർ റോളിൽ തരക്കേടില്ലാത്ത പ്രകടനമാണ് ജിതേഷ് ശർമ കാഴ്ചവയ്ക്കുന്നത്.

Scroll to Top