ലോകകപ്പ് സ്ക്വാഡില്‍ എത്തുമോ ? അതൊന്നും ഇപ്പോള്‍ ചിന്തിക്കുന്നേ ഇല്ലാ എന്ന് യുവ താരം.

ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ താരങ്ങളെല്ലാം കഠിന പ്രയ്തനത്തിലാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ലോകകപ്പ് ടി20 ടീമില്‍ കയറാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ താരങ്ങള്‍. വിക്കറ്റ് കീപ്പര്‍ സ്പോട്ടാണ് ലോകകപ്പ് സ്ക്വാഡില്‍ ഒഴിഞ്ഞു കിടക്കണ ഒരു പൊസിഷന്‍.

സഞ്ചു സാംസണ്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ്മ തുടങ്ങിയ താരങ്ങള്‍ മത്സര രംഗത്തുണ്ട്. ഇപ്പോഴിതാ ആ ലിസ്റ്റിലേക്ക് ധ്രുവ് ജൂരലിന്‍റെ പേരും വന്നിരിക്കുകയാണ്. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനമാണ് ജൂറല്‍ കാഴ്ച്ചവച്ചത്.

ലോകകപ്പ് സ്ക്വാഡില്‍ എത്തുമോ എന്ന ചോദ്യത്തിനു മറുപടി പറഞ്ഞിരിക്കുകയാണ് ഈ യുവതാരം ഇപ്പോള്‍.

jurel

” ഞാന്‍ അതൊന്നും ഇപ്പോള്‍ ചിന്തിക്കുന്നില്ലാ. ലോകകപ്പ് കളിക്കുക എന്നത് എന്‍റെ സ്വപ്നമാണ്. അവസരം കിട്ടിയാല്‍ നല്ലത്. ഇല്ലെങ്കിലും പ്രശ്നമില്ലാ. കുറച്ച് റണ്‍സ് നേടുക. നല്ല ക്രിക്കറ്റ് കളിക്കുക. ടീമിനെ വിജയിക്കാന്‍ സഹായിക്കുക. ഏത് മത്സരമായാലും ഇതാണ് ഞാന്‍ ചിന്തിക്കുന്നത്. ” ജൂറല്‍ പറഞ്ഞു.

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരമാണ് ജൂറല്‍. കഴിഞ്ഞ സീസണില്‍ ഇംപാക്ട് പ്ലെയറായി എത്തി മികച്ച പ്രകടനം നടത്തി ശ്രദേയ പ്രകടനം നടത്തിയ താരമാണ് ജൂറല്‍.