ലോകകപ്പിൽ ആ 4 പേസർമാരെ ഇന്ത്യ കളിപ്പിക്കണം. തിരഞ്ഞെടുത്ത് സഹീർ ഖാൻ.

42b712fb 7a62 4fa4 9de3 702e720d53e2

2023 ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പ്രയാണത്തിൽ പ്രധാന പങ്കുവഹിച്ചത് പേസർമാരുടെ മികച്ച ഫോമായിരുന്നു. ലോകകപ്പിലുടനീളം മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ ഇന്ത്യയുടെ പേസർമാരായ മുഹമ്മദ് ഷാമിക്കും ബുമ്രയ്ക്കും സാധിച്ചിരുന്നു. ഷാമി ടൂർണമെന്റിൽ 24 വിക്കറ്റുകളുമായി തിളങ്ങിയപ്പോൾ ബൂമ്ര 20 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

2024 ട്വന്റി20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റിൻഡീസിലുമായി നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പേസ് ബോളർമാരുടെ റോൾ വളരെ നിർണായകമാണ്. ഈ സാഹചര്യത്തിൽ 2024 ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തേണ്ട പേസ് ബോളർമാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ.

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ട്വന്റി20 പാരമ്പരയിൽ ഇന്ത്യ സീനിയർ പേസർമാരായ മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ബൂമ്ര എന്നിവരെ മാറ്റി നിർത്തിയിരുന്നു. പകരമായി അർഷദീപ് സിംഗ്, മുകേഷ് കുമാർ, ആവേഷ് ഖാൻ എന്നിവർക്കാണ് അവസരം നൽകിയത്. എന്നാൽ 2024 ലോകകപ്പിലേക്ക് വരുമ്പോൾ ഇന്ത്യ പ്രധാനമായും പരിഗണിക്കേണ്ടത് ബുമ്ര, മുഹമ്മദ് സിറാജ് എന്നീ രണ്ട് ബോളർമാരെയാണ് എന്ന് സഹീർ ഖാൻ പറയുന്നു.

“2024 ലോകകപ്പിൽ ജസ്പ്രീറ്റ് ബുമ്രയെയും മുഹമ്മദ് സിറാജിനെയും ഇന്ത്യ തീർച്ചയായും ഉൾപ്പെടുത്തേണ്ടതുണ്ട്. അതിന് ശേഷം അർഷദീപ് സിംഗിനെ ഇന്ത്യ പരിഗണിക്കണം. കാരണം അവൻ ഒരു ഇടംകയ്യൻ ബോളറാണ്. മാത്രമല്ല കൃത്യമായ വേരിയേഷനുകൾ അർഷദീപിനുണ്ട്. മികച്ച യോർക്കറുകൾ എറിയാനും അർഷദീപിന് സാധിക്കും. അത് ഒരു മുൻതൂക്കമാണ്.”- സഹീർ ഖാൻ പറഞ്ഞു.

Read Also -  എന്തുകൊണ്ട് ബുംയെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കുന്നില്ല? ഉത്തരവുമായി ഗൗതം ഗംഭീർ.

ഇന്ത്യയുടെ പ്രധാന പേസറായ മുഹമ്മദ് ഷാമി കഴിഞ്ഞ കുറച്ച് നാളുകളായി പരിക്കിന്റെ പിടിയിലാണ്. എന്നാൽ ഷാമി ഫിറ്റ്നസ് വീണ്ടെടുത്താൽ അത് ഇന്ത്യക്ക് ഉപകാരപ്രദമാകും എന്ന് സഹീർ കരുതുന്നു. “ഷാമി ഫിറ്റ്നസ് വീണ്ടെടുത്ത്, തയ്യാറാവുകയാണെങ്കിൽ ഇന്ത്യയ്ക്ക് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കും. ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പിൽ ഒരു എക്സ് ഫാക്ടറാവാൻ സാധ്യതയുള്ള താരമാണ് മുഹമ്മദ് ഷാമി. എന്തായാലും ഈ നാല് പേസർമാരെയാണ് ലോകകപ്പിനായി ഞാൻ തിരഞ്ഞെടുക്കുന്നത്.”- സഹീർ കൂട്ടിച്ചേർത്തു.

2023 ഏകദിന ലോകകപ്പിൽ ഇന്ത്യയെ സംബന്ധിച്ച് വളരെ മികച്ച ഒരു അവസരമായിരുന്നു വന്നത്. എന്നാൽ ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ പരാജയമറിഞ്ഞു. അതിനാൽ തന്നെ 2024 ട്വന്റി20 ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. മികച്ച ഒരു യുവനിരയെ അണിനിരത്തി ലോകകപ്പിൽ കിരീടം സ്വന്തമാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. 2024 ജൂണിലാണ് കുട്ടി ക്രിക്കറ്റിന്റെ ലോകകപ്പ് നിശ്ചയിച്ചിരിക്കുന്നത്.

Scroll to Top