രോഹിത് ശർമ ചെന്നൈ ടീമിലേക്ക്?? വലിയ സൂചന പങ്കുവയ്ച്ച് മുൻ ചെന്നൈ താരം.

rohit in csk

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2024 സീസൺ ആരംഭിക്കുന്നതിന് മുൻപ് വലിയ തിരിച്ചടി തന്നെയാണ് രോഹിത് ശർമയ്ക്ക് ലഭിച്ചത്. കഴിഞ്ഞ 11 വർഷങ്ങളായി മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം സഞ്ചരിക്കുകയാണ് രോഹിത്. ക്യാപ്റ്റൻ എന്ന നിലയിൽ മുംബൈക്കായി 5 കിരീടങ്ങൾ സ്വന്തമാക്കാനും രോഹിത്തിന് സാധിച്ചിരുന്നു. എന്നാൽ 2024 ഐപിഎല്ലിന് മുമ്പായി മുംബൈ രോഹിത്തിനെ നായക സ്ഥാനത്തുനിന്ന് മാറ്റുകയാണ് ഉണ്ടായത്.

പകരക്കാരനായി ഹർദിക് പാണ്ട്യയെ മുംബൈ നായകനായി നിശ്ചയിച്ചു. ഇതിന് പിന്നാലെ രോഹിത് ശർമ മറ്റൊരു ടീമിലേക്ക് ചേക്കേറും എന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഡൽഹി അടക്കമുള്ള പല ടീമുകളും ഇതിനായി ശ്രമിച്ചു എന്നുള്ള റിപ്പോർട്ടുകളും സജീവമാണ്. എന്നാൽ രോഹിത് ശർമ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലേക്ക് എത്തുമോ എന്ന സംശയം ആരാധകർ പ്രകടിപ്പിക്കുന്നു.

രോഹിതിൽ നിന്ന് ഇത്തരമൊരു കൂടുമാറ്റമുണ്ടാകും എന്ന കാര്യത്തിൽ വലിയ രീതിയിൽ അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ഇതിനിടെ മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരമായ സുബ്രഹ്മണ്യം ബദ്രിനാഥ് തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായിരിക്കുന്നത്. ചെന്നൈ സൂപ്പർ കിംഗ്സ് ടീമിന്റെ മഞ്ഞ ജേഴ്സിയിൽ രോഹിത് ശർമയുടെ എഡിറ്റ് ചെയ്ത ചിത്രമാണ് ബദരീനാഥ് പങ്കുവെച്ചിരിക്കുന്നത്. ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെ ആരാധകർ ഈ ചിത്രം ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെയൊരു നീക്കം രോഹിത്തിൽ നിന്നുണ്ടായാൽ അത് ചരിത്രമാവും എന്ന് ആരാധകരടക്കം വിലയിരുത്തുന്നു.

Read Also -  ഗംഭീറിന് ഇതുവരെ എല്ലാം കൃത്യം, വ്യക്തം. കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുന്നു.

എന്തുകൊണ്ടും നിലവിൽ രോഹിത് ശർമയ്ക്ക് അനുയോജ്യമായ ടീമാണ് ചെന്നൈ സൂപ്പർ കിംഗ്സ് എന്ന് ആരാധകർ പ്രതികരിക്കുകയുണ്ടായി. മഹേന്ദ്ര സിംഗ് ധോണി 2024 സീസണോടുകൂടി വിരമിക്കാൻ തയ്യാറായി നിൽക്കുന്ന സാഹചര്യത്തിൽ ചെന്നൈയ്ക്കും ഒരു വെറ്ററൻ നായകനെ ആവശ്യമാണ്. ഈ സ്ഥാനത്തേക്ക് എന്തുകൊണ്ടും യോജിച്ച വ്യക്തിയാണ് രോഹിത് ശർമ. മുൻപ് മുംബൈ ഇന്ത്യൻസിലെ രണ്ടു താരങ്ങളാണ് ചെന്നൈ സൂപ്പർ കിങ്സിനായി കളിച്ചിട്ടുള്ളത്. ഒന്ന് അമ്പട്ടി റായുഡുവും മറ്റേത് ഹർഭജൻ സിംഗും. ഈ രീതിയിൽ രോഹിത് ചെന്നൈ സൂപ്പർ കിംഗ്സ് ടീമിലേക്ക് കടക്കുമോ എന്ന സംശയം നിലനിൽക്കുന്നു.

മാത്രമല്ല ചെന്നൈ സൂപ്പർ കിംഗ്സിന്റെ ചില ശീലങ്ങൾ രോഹിത് ശർമയ്ക്ക് അനുയോജ്യമാണ്. കഴിഞ്ഞ സീസണുകളിലൊക്കെയും സീനിയർ താരങ്ങളെ സ്വന്തമാക്കാൻ യാതൊരു മടിയും മഹേന്ദ്ര സിംഗ് ധോണിയുടെ ടീം കാട്ടിയിട്ടില്ല. 30 വയസ്സിന് മുകളിലുള്ള ഒരുപാട് താരങ്ങളെ കഴിഞ്ഞ സീസണുകളിൽ ധോണിയുടെ ടീം സ്വന്തമാക്കിയിരുന്നു. അവരുടെ അനുഭവ സമ്പത്ത് ചെന്നൈ സൂപ്പർ കിംഗ്സിന്റെ വിജയത്തിൽ വലിയ പങ്കുവഹിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ധോണി വിരമിക്കുന്ന സ്ഥാനത്തേക്ക് രോഹിത് ശർമയെ പരിഗണിക്കുമോ എന്ന കാര്യമാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്.

Scroll to Top