രോഹിത് ശര്‍മ്മ ധോണിയേപ്പോലെ. കാരണം സുരേഷ് റെയ്‌ന പറയുന്നു.

MS Dhoni Rohit Sharma

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയമറിഞ്ഞതിന് പിന്നാലെ രോഹിത് ശർമയ്ക്കെതിരെ ഒരുപാട് വിമർശനങ്ങൾ ഉയരുകയുണ്ടായി. രോഹിത്തിന്റെ ക്യാപ്റ്റൻസിയെ വിമർശിച്ചു കൊണ്ടാണ് പല മുൻ താരങ്ങളും രംഗത്ത് വന്നത്. എന്നാൽ അടുത്ത 3 ടെസ്റ്റുകളിൽ ഉഗ്രൻ വിജയം നേടി രോഹിത് എല്ലാവർക്കുമുള്ള മറുപടി നൽകി.

ശേഷം രോഹിത് ശർമയെ പ്രശംസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഇപ്പോൾ രോഹിത് ഇന്ത്യൻ ടീമിൽ യുവതാരങ്ങൾക്ക് അവസരം നൽകുന്നത് വളരെ നല്ല കാര്യമാണ് എന്ന് സുരേഷ് റെയ്ന പറയുന്നു. ഇന്ത്യയുടെ മുൻ നായകൻമാരായ ഗാംഗുലിയുടെയും മഹേന്ദ്ര സിംഗ് ധോണിയുടെയും പാതയിലാണ് രോഹിത് ഇപ്പോൾ സഞ്ചരിക്കുന്നത് എന്നാണ് റെയ്ന പറയുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 3-1 എന്ന നിലയിൽ നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. ശേഷമാണ് രോഹിത് ശർമയെ പ്രശംസിച്ചുകൊണ്ട് റെയ്ന സംസാരിച്ചത്. യുവതാരങ്ങളെ കൃത്യമായി നിയന്ത്രിക്കാനും ഇന്ത്യക്കായി സജ്ജരാക്കാനും രോഹിത് ശർമയ്ക്ക് പ്രത്യേക കഴിവുണ്ട് എന്ന് റെയ്ന അംഗീകരിക്കുന്നു.

ധോണിയും ഇതേപോലെ ആയിരുന്നു എന്നാണ് റെയ്നയുടെ വാദം. ധോണിയുടെ അതേ രീതിയിൽ തന്നെയാണ് രോഹിത് മുൻപോട്ട് പോകുന്നതെന്നും, അടുത്ത ധോണിയായി മാറാൻ രോഹിത്തിന് സാധിക്കുമെന്നും റെയ്‌ന കരുതുന്നുണ്ട്. ഇന്ത്യയെ സംബന്ധിച്ച് രോഹിത് ഒരു നിർണായക ഘടകം തന്നെയാണ് എന്ന് റെയ്ന വിശ്വസിക്കുന്നു.

Read Also -  "ഇനി എപ്പോൾ റൺസ് നേടാനാണ്? യൂസ്ലെസ് സഞ്ജു". വിമർശിച്ച് ആരാധകർ.

“രോഹിത് ശർമ അടുത്ത മഹേന്ദ്ര സിംഗ് ധോണിയാണ്. ഇതുവരെ വളരെ മികച്ച പ്രകടനങ്ങളാണ് നായകൻ എന്ന നിലയിൽ രോഹിത് നടത്തിയിട്ടുള്ളത്. ഒരുപാട് യുവതാരങ്ങൾക്ക് രോഹിത് ഇതിനോടകം അവസരം നൽകി കഴിഞ്ഞു. അന്ന് ധോണി ചെയ്തതും ഇതുതന്നെയായിരുന്നു. എംഎസ് ധോണിയുടെ കീഴിൽ ഒരുപാട് മത്സരങ്ങൾ കളിക്കാനുള്ള അവസരം എനിക്ക് ലഭിച്ചിട്ടുണ്ട്.”

”അതിന് മുൻപ് സൗരവ് ഗാംഗുലിയും തന്റെ ടീമിനെ ഇത്തരത്തിൽ പിന്തുണച്ചിട്ടുണ്ട്. ഗാംഗുലിക്ക് ശേഷം ധോണി വരികയും, മുന്നിൽ നിന്ന് താരങ്ങളെ നയിക്കുകയും ചെയ്തു. രോഹിത്തും അതേ വഴിയിലൂടെയാണ് കടന്നുപോകുന്നത് നിലവിൽ ഒരു അവിസ്മരണീയ നായകൻ തന്നെയാണ് അവൻ.”- റെയ്ന പറയുന്നു.

ഇന്ത്യൻ ടീമിൽ സർഫറാസ് ഖാന് രോഹിത് ശർമ അവസരം നൽകിയത് വളരെ മികച്ച ഒരു തീരുമാനമായിരുന്നു എന്നാണ് റെയ്ന പറയുന്നത്. മാത്രമല്ല മറ്റു യുവ താരങ്ങളെയും തന്റെ കൂടെ നിർത്താൻ രോഹിത്തിന് സാധിക്കുന്നുണ്ട് എന്ന റെയ്ന വിലയിരുത്തുന്നു. “ഇക്കാര്യത്തിൽ ഞാൻ ക്രെഡിറ്റ് പൂർണമായും നൽകുന്നത് രോഹിത് ശർമയ്ക്കാണ്. ആദ്യം അവൻ സർഫറാസ് ഖാന് അവസരം നൽകി. ശേഷം ജൂറലിനെയും ഇന്ത്യൻ ടീമിന്റെ ഭാഗമാക്കി മാറ്റി.”- റെയ്ന കൂട്ടിച്ചേർത്തു.

Scroll to Top