“രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സി പോരാ. അവന്‍റെ ബോളര്‍മാരാണ് മത്സരം ജയിപ്പിച്ചത്. വിമര്‍ശനവുമായി മുന്‍ താരം.

GIUNWHKWkAA0VSF

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര 4-1 എന്ന നിലയിൽ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്. രോഹിതിന്റെ നേതൃത്വത്തിൽ നിർണായകമായ ഒരു വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പരയിൽ പലരും പ്രധാനമായി എടുത്തു പറയുന്നത് രോഹിത് ശർമയുടെ നായകത്വത്തിലെ മികവ് തന്നെയാണ്.

പരമ്പരയ്ക്ക് മുൻപ് വളരെയധികം ചർച്ച ചെയ്യപ്പെട്ടത് ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സിന്റെ നായകത്വ മികവിനെ പറ്റിയായിരുന്നു. എന്നാൽ ആദ്യ ടെസ്റ്റിന് ശേഷം രോഹിത്തിന്റെ തന്ത്രങ്ങൾ ഫലപ്രദമായി മാറുകയാണ് ഉണ്ടായത്. എന്നാൽ ഈ വിജയത്തിന്റെ ക്രെഡിറ്റ് ഒരിക്കലും രോഹിത് ശർമയ്ക്ക് നൽകാൻ സാധിക്കില്ല എന്നാണ് മുൻ ഇംഗ്ലണ്ട് താരം ഗ്രെയിം സ്വാൻ പറയുന്നത്.

GIUNtQLaUAEVqil

രോഹിത് ശർമയുടെ ക്യാപ്റ്റൻസി അത്ര മികച്ചതായിരുന്നില്ല എന്ന് സ്വാൻ പറയുന്നു. “ക്യാപ്റ്റൻ എന്ന നിലയിൽ വളരെ മികച്ച പ്രകടനം പുറത്തെടുക്കാൻ രോഹിത്തിന് സാധിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം രോഹിത്തിനായി അവന്റെ ബോളർമാരാണ് വലിയ മികവ് പുലർത്തിയത്. അവന്റെ കയ്യിൽ ഒരുപാട് ആയുധങ്ങൾ ടെസ്റ്റ് പരമ്പരക്കായി ഉണ്ടായിരുന്നതായി എനിക്ക് തോന്നി. രോഹിത് ശർമ നന്നായി തന്നെ കളിച്ചു. അക്കാര്യത്തിൽ തെറ്റിദ്ധരിക്കേണ്ട. പക്ഷേ അതു മാറ്റിവച്ചാൽ വളരെ മോശം ക്യാപ്റ്റൻസി പ്രകടനമാണ് കാഴ്ചവെച്ചത്.”- സ്വാൻ പറയുന്നു.

See also  "ഇവിടെ ആരോടും ഒന്നും പറഞ്ഞു കൊടുക്കേണ്ടതില്ല. ഇത് ചെന്നൈ ടീമാണ്". വിജയത്തിന് ശേഷം ഋതുരാജ്.

“പല സമയത്തും രോഹിത്തിന്റെ ബൗളർമാർ വളരെ മികച്ച പ്രകടനം പുറത്തെടുത്തതായി തോന്നി. രോഹിത്തിനായി അവർ മുൻപിലേക്ക് വരികയും മികവ് പുലർത്തുകയും ചെയ്തു. അവസാന 4 ടെസ്റ്റ് മത്സരങ്ങളിലാണ് അവർ ഏറ്റവും മികച്ച പ്രകടനം നടത്തിയത്. ആദ്യ മത്സരത്തിൽ അവർക്ക് അതിന് സാധിച്ചിരുന്നില്ല.”- സ്വാൻ കൂട്ടിച്ചേർത്തു. എന്നാൽ ഇന്ത്യൻ മണ്ണിൽ ഇംഗ്ലണ്ടിന് വേണ്ടവിധത്തിൽ ബാസ്ബോൾ ശൈലി ഉപയോഗിക്കാൻ സാധിച്ചില്ല എന്നാണ് സ്വാൻ വിലയിരുത്തുന്നത്.

“ഈ പര്യടനത്തിൽ ആവശ്യത്തിന് അനുസരിച്ച് ബാസ്ബോൾ രീതി കാണാൻ ഇംഗ്ലണ്ടിന് സാധിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഈ ടെസ്റ്റ്‌ സീരീസിന്റെ ഒരു ഇന്നിംഗ്സിൽ മാത്രമേ ബാസ്ബോൾ ശൈലി നമുക്ക് കാണാൻ സാധിച്ചുള്ളൂ. ആ ഇന്നിംഗ്സിലാണ് ഒലി പോപ് 190 റൺസ് സ്വന്തമാക്കിയത്. അതായിരുന്നു ബാസ്ബോളിന്റെ നിർവചനം.”

”ഇംഗ്ലണ്ട് ഈ പരമ്പരയിൽ ബുദ്ധിപരമായി ചിന്തിച്ചില്ല എന്നാണ് ഞാൻ കരുതുന്നത്. അതാണ് അവരുടെ പതനത്തിന് കാരണമായത്. മാധ്യമങ്ങൾ പറയുന്ന ബാസ്ബോൾ രീതിയിലാണ് അവർ കളിച്ചതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആ രീതിയിൽ അവർ കളിച്ചിരുന്നുവെങ്കിൽ ഈ പരമ്പര കൂടുതൽ ആവേശഭരിതമായേനെ എന്നാണ് ഞാൻ കരുതുന്നത്.”- സ്വാൻ പറഞ്ഞു വയ്ക്കുന്നു.

Scroll to Top