രാജാസ്ഥാന്റെ സീനിയർ താരങ്ങളെ ഞാൻ മെരുക്കുന്നത് ഇങ്ങനെ. സഞ്ജു സാംസൺ പറയുന്നു.

99995311

നിലവിൽ ഒരുപാട് വമ്പൻ താരങ്ങൾ അണിനിരക്കുന്ന ഐപിഎൽ ടീമാണ് രാജസ്ഥാൻ റോയൽസ്. മലയാളി താരം സഞ്ജു സാംസൺ നായകനായുള്ള ടീമിൽ വമ്പൻമാരുടെ ഒരു താരനിര തന്നെയുണ്ട്. ഇതിൽ പലരും നായകൻ സഞ്ജു സാംസണെക്കാൾ വളരെ അനുഭവ സമ്പത്തുള്ളവരാണ്.

വെടിക്കെട്ട് ബാറ്ററായ ജോസ് ബട്ലർ, ന്യൂസിലാൻഡിന്റെ പേസർ ബോൾട്ട്, ഇന്ത്യയുടെ സ്പിന്നർമാരായ അശ്വിൻ, ചാഹൽ എന്നിവരൊക്കെയും റോയൽസ് ടീമിലെ സഞ്ജുവിന്റെ സീനിയർ കളിക്കാരാണ്. എന്നാൽ ഇവരെയെല്ലാം ഒറ്റക്കെട്ടായി എങ്ങനെയാണ് മുൻപിലേക്ക് കൊണ്ടുപോകുന്നത് എന്നതിനെപ്പറ്റിയാണ് സഞ്ജു ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്.

എല്ലാ കളിക്കാരുമായി മികച്ച ബന്ധം പുലർത്താൻ സാധിക്കുന്നതാണ് തന്റെ നായകത്വത്തിലെ വിജയം എന്ന് സഞ്ജു സാംസൺ പറയുന്നു. “ബട്ലർ എനിക്കെന്റെ മൂത്ത ജേഷ്ഠനെ പോലെയാണ്. അശ്വിനുമായും ഒരു സഹോദര തുല്യമായ ബന്ധം പുലർത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഹെറ്റ്മയർ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഇത്തരത്തിൽ ടീമിനുള്ളിൽ വലിയ ബന്ധങ്ങൾ സൃഷ്ടിച്ചെടുക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അതൊരു ഭാഗ്യമായി തന്നെയാണ് ഞാൻ കാണുന്നത്.”

“ഒരു നായകൻ എന്ന നിലയിൽ ഇത്തരം ബന്ധങ്ങൾ എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. ഈ സൗഹൃദങ്ങൾ ഒക്കെയും ഞാൻ അങ്ങേയറ്റം ആസ്വദിക്കുന്ന ആളാണ്. എന്നിരുന്നാലും മൈതാനത്ത് ഇറങ്ങിയാൽ ഞാൻ എല്ലാവരെയും ഒരേ പോലെ തന്നെ കാണുന്നു. അവിടെ ഒരു വലുപ്പ ചെറുപ്പം ഉണ്ടാവാറില്ല.”- സഞ്ജു പറയുന്നു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

“എല്ലാ താരങ്ങളെയും എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനെപ്പറ്റി എനിക്ക് ബോധ്യമുണ്ട്. അതേ രീതിയിൽ തന്നെയാണ് അത് ചെയ്യാറുള്ളതും. അക്കാര്യത്തിൽ ശ്രദ്ധിച്ചാൽ എല്ലാം സാധാരണ നിലയിൽ മുന്നിലേക്ക് പോകും. വ്യത്യസ്തതരം താരങ്ങളോട് വ്യത്യസ്ത രീതിയിൽ ഞാൻ സംസാരിക്കാറുണ്ട്.”

“ആശയവിനിമയം നടത്തുന്നതിലും ഈ വ്യത്യസ്തത ഞാൻ കാത്തുസൂക്ഷിക്കുന്നു. ഇക്കാര്യങ്ങളിൽ ഒക്കെയാണ് ഞാൻ കൂടുതൽ വിശ്വാസം അർപ്പിക്കുന്നത്. ചില സാഹചര്യങ്ങളിൽ അല്പം കർക്കശക്കാരനായി പെരുമാറേണ്ടി വരും. ഇന്ത്യൻ പ്രീമിയർ ലീഗ് പോലെ ഒരു വലിയ ടൂർണമെന്റിൽ ടീമിന്റെ നായകനാകുമ്പോൾ നമുക്ക് നമ്മുടെ റോളിൽ കൂടുതൽ കടുപ്പം കാട്ടേണ്ടി വരും.”- സഞ്ജു കൂട്ടിച്ചേർത്തു.

“മൈതാനത്ത് ചില തീരുമാനങ്ങൾ എടുക്കേണ്ടി വരുമ്പോൾ നമുക്ക് നമ്മളിൽ തന്നെ വലിയൊരു ആത്മവിശ്വാസം ഉണ്ടാകുന്നു. ആ ആത്മവിശ്വാസം ഉള്ളിൽ നിറയ്ക്കാനായാൽ കാര്യങ്ങൾ സാധാരണ രീതിയിൽ സംഭവിക്കും. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതുവരെ ഒരുപാട് മത്സരങ്ങൾ കളിക്കാനും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാനും സാധിച്ചിട്ടുള്ള താരമാണ് ഞാൻ. അതിനാൽ തന്നെ ഇനിയും അത് സാധിക്കുമെന്ന ആത്മവിശ്വാസം എന്റെ ഉള്ളിലുണ്ട്. ഇതെന്നെ ക്യാപ്റ്റൻസിയിൽ ഒരുപാട് സഹായിക്കുകയും ചെയ്തിട്ടുണ്ട്.”* സഞ്ജു പറഞ്ഞു വെക്കുന്നു.

Scroll to Top