മുംബൈ കൈവിട്ടാലും, ഇന്ത്യ കൈവിടില്ല. രോഹിത് 2024 ലോകകപ്പിലും ഇന്ത്യയുടെ നായകനാവും.

rohit sharma

ക്രിക്കറ്റ് ലോകത്തെ തന്നെ ഞെട്ടിച്ച ഒരു തീരുമാനമാണ് മുംബൈ ഇന്ത്യൻസ് കുറച്ചു ദിവസങ്ങൾക്കു മുൻപ് കൈക്കൊണ്ടത്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപായി മുംബൈ ഇന്ത്യൻസ് തങ്ങളുടെ മുൻ താരമായ ഹർദിക് പാണ്ഡ്യയെ ടീമിലെത്തിക്കുകയുണ്ടായി. ശേഷം 10 വർഷമായി തങ്ങളുടെ ടീമിന്റെ നായകനായി തുടരുന്ന രോഹിത് ശർമയെ ടീമിന്റെ നായക പദവിയിൽ നിന്നും മാറ്റാനും മുംബൈ തയ്യാറായി.

ഇതിനുശേഷം ഒരുപാട് മുറുമുറുപ്പുകൾ ക്രിക്കറ്റ് ലോകത്ത് തുടരുകയാണ്. മുംബൈ ഇന്ത്യൻസ് തങ്ങളുടെ നായക സ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റിയതോടുകൂടി ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട് എന്ന് ചില റിപ്പോർട്ടുകൾ പറയുകയുണ്ടായി. വരാനിരിക്കുന്ന ലോകകപ്പിൽ രോഹിത്തിനെ ഇന്ത്യയും നായക സ്ഥാനത്തുനിന്നും മാറ്റിയേക്കും എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവന്നത്. എന്നാൽ ഇതിൽ യാതൊരു അടിസ്ഥാനവുമില്ല എന്നാണ് ഒരു ബിസിസിഐ ഔദ്യോഗിക വൃത്തം ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ സാഹചര്യത്തിലും രോഹിത് ശർമ തന്നെയാണ് തങ്ങളുടെ ആദ്യ ചോയ്സ് നായകൻ എന്ന് ബിസിസിഐ ഇതിവൃത്തം പറയുകയുണ്ടായി. 2022 ട്വന്റി20 ലോകകപ്പിന് ശേഷം ഹർദിക് പാണ്ഡ്യയാണ് ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായക സ്ഥാനം വഹിക്കുന്നത്. ഒരു അനൗദ്യോഗിക നായകനായാണ് ഹർദിക് ടീമിനൊപ്പം തുടരുന്നത്. മാത്രമല്ല രോഹിത് ശർമ 2022 നവംബറിന് ശേഷം ഇന്ത്യയുടെ ട്വന്റി20 ടീമിൽ കളിച്ചിട്ടുമില്ല.

ഏകദിന ലോകകപ്പിന് ശേഷം ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലൂടെ രോഹിത് ടീമിലേക്ക് തിരികെയെത്തും എന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. എന്നാൽ ഓസ്ട്രേലിയക്കെതിരെയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും രോഹിത് കളിക്കുന്നില്ല. തനിക്ക് കുറച്ചധികം വിശ്രമം ആവശ്യമാണ് എന്ന് രോഹിത് ബിസിസിഐയെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന് ശേഷമാണ് പാണ്ഡ്യ ഇന്ത്യയുടെ ആദ്യ ചോയ്സ് നായകനാവും എന്ന തരത്തിൽ ചർച്ചകൾ ഉയർന്നത്.

Read Also -  ആ താരത്തെ മാറ്റി സഞ്ജുവിനെ പ്ലെയിങ് ഇലവനിൽ കളിപ്പിക്കണം. സഞ്ജയ്‌ മഞ്ജരേക്കർ പറയുന്നു.

എന്നാൽ മുംബൈ ഇന്ത്യൻസ് രോഹിത് ശർമയെ നായക സ്ഥാനത്തു നിന്നും മാറ്റിയത് ഒരുതരത്തിലും ബിസിസിഐയെ ബാധിക്കില്ല എന്നാണ് ഒരു ഔദ്യോഗിക വൃത്തം അറിയിച്ചത്. ആ തീരുമാനം പൂർണമായും ഒരു പ്രത്യേക ഫ്രാഞ്ചൈസിയുടേതാണെന്നും, അത് ഇന്ത്യൻ ടീമിനെ ഒരുതരത്തിലും ബാധിക്കില്ല എന്നും വൃത്തം പറഞ്ഞു.

മാത്രമല്ല എല്ലാ ഫോർമാറ്റിലും രോഹിത് ശർമ നായകനായി തന്നെ തുടരും എന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും ബിസിസിഐ ഉറവിടം അറിയിക്കുകയുണ്ടായി. ഇക്കാര്യം ഇതിനോടകം തന്നെ ബിസിസിഐയുടെ ചീഫ് സെലക്ടർ അജിത്ത് അഗാർക്കർ അടക്കമുള്ളവർ ചർച്ച ചെയ്തിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സെലക്ടർമാർക്കടക്കം രോഹിത് ശർമ ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ നായകനാകുന്നതിനോടാണ് താല്പര്യമേന്നും റിപ്പോർട്ടുകൾ പറയുന്നു. പാണ്ഡ്യയെയും രോഹിത് ശർമയെയും താരതമ്യം ചെയ്ത് സംസാരിച്ചപ്പോൾ കൂടുതൽ മാനേജ്മെന്റ് അംഗങ്ങളും രോഹിത് ശർമയുടെ പക്ഷത്താണ് സംസാരിച്ചത് എന്ന് വൃത്തം കൂട്ടിച്ചേർത്തു. രോഹിത് ഇന്ത്യയുടെ നാച്ചുറൽ നായകനാണെന്നും, ബിസിസിഐ ഇതുവരെ അദ്ദേഹത്തെ മാറ്റാൻ തീരുമാനിച്ചിട്ടില്ല എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വാർത്തകൾ ഇന്ത്യൻ ടീമിനെ സംബന്ധിച്ചും രോഹിത് ആരാധകരെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.

Scroll to Top