മികച്ച ബാറ്റർ കോഹ്ലിയോ രോഹിതോ? ഉത്തരം നൽകി മുഹമ്മദ്‌ ഷാമി.

virat kohli and rohit sharma

ഇന്ത്യൻ ക്രിക്കറ്റിലെ നിർണായക ഘടകങ്ങൾ തന്നെയാണ് സൂപ്പർ ബാറ്റർമാരായ വിരാട് കോഹ്ലിയും രോഹിത് ശർമയും. ഇരുവരും ഇന്ത്യൻ ക്രിക്കറ്റിന് കഴിഞ്ഞ കാലങ്ങളിൽ ഒരുപാട് സംഭാവനകൾ നൽകിയിട്ടുള്ള താരങ്ങളുമാണ്. എന്നാൽ ഈ രണ്ടു താരങ്ങളിൽ ആരാണ് ഏറ്റവും മികച്ചത് എന്ന ചോദ്യം നിലവിൽ ലോക ക്രിക്കറ്റിൽ നിലനിൽക്കുന്നു.

2023 ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ വിജയറണ്ണിന് ഏറ്റവും അവിഭാജ്യമായ ഘടകമായിരുന്നു വിരാട് കോഹ്ലിയുടെ പ്രകടനം. രോഹിത് ശർമയും ഇതേപോലെ പല പരമ്പരകളിലും ഇന്ത്യയ്ക്ക് മികച്ച തുടക്കങ്ങൾ നൽകിയിട്ടുണ്ട്. എന്നാൽ ഇരുവരിൽ ആരാണ് ഏറ്റവും മികച്ചത് എന്ന് ഇപ്പോൾ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷാമി.

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരങ്ങളിൽ മുഹമ്മദ് ഷാമി കളിച്ചിരുന്നില്ല. ശേഷം അഞ്ചു മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഒരു തിരിച്ചുവരവിന് ശ്രമിക്കുകയാണ് ഷാമി. ഈ സമയത്താണ് ഇക്കാര്യത്തിൽ അഭിപ്രായം പ്രകടിപ്പിച്ചുകൊണ്ട് ഷാമി രംഗത്ത് എത്തിയത്. ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച ബാറ്റർ വിരാട് കോഹ്ലിയാണ് എന്ന് മുഹമ്മദ് ഷാമി അവകാശപ്പെടുന്നു. എന്നാൽ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർ ആരാണ് എന്ന് ചോദിച്ചാൽ അതിനുത്തരം രോഹിത് ശർമയാണ് എന്നും ഷാമി പറയുകയുണ്ടായി.

Read Also -  തന്റെ കരിയർ നശിപ്പിച്ചത്തിൽ ധോണിയ്ക്കും കോഹ്ലിയ്ക്കും പങ്കുണ്ടെന്ന് അമിത് മിശ്ര.

“നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റർ വിരാട് കോഹ്ലി തന്നെയാണ്. ക്രിക്കറ്റിലെ ഒരുപാട് റെക്കോർഡുകൾ ഇതിനോടകം തന്നെ വിരാട് കോഹ്ലി ഭേദിച്ച് കഴിഞ്ഞു. അതുകൊണ്ടു തന്നെയാണ് വിരാട് കോഹ്ലി ഏറ്റവും മികച്ചത് എന്ന് ഞാൻ പറയുന്നത്. പക്ഷേ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റർ ആരാണ് എന്ന് നിങ്ങൾ എന്നോട് ചോദിച്ചാൽ ഞാൻ പറയുന്ന പേര് രോഹിത് ശർമയുടെതാവും.”- മുഹമ്മദ് ഷാമി ന്യൂസ് 18 വാർത്താ മാധ്യമത്തോട് പറഞ്ഞു. സമീപകാലത്ത് ഉയർന്ന വന്നിട്ടുള്ള ഏറ്റവും വലിയ ചർച്ചാ വിഷയത്തിനാണ് മുഹമ്മദ് ഷാമിൽ തന്റേതായ മറുപടി നൽകിയിരിക്കുന്നത്.

2023 ഏകദിന ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത മൂന്നു താരങ്ങളാണ് കോഹ്ലി, രോഹിത്, ഷാമി എന്നിവർ ഷാമി ബോളിങ്ങിൽ ഇന്ത്യയുടെ നെടുംതൂണായപ്പോൾ രോഹിത് ശർമ മികച്ച തുടക്കങ്ങൾ ഇന്ത്യയ്ക്ക് നൽകി. എല്ലാ മത്സരങ്ങളിലും ഇന്ത്യയുടെ രക്ഷകൻ റോളിൽ തന്നെ കോഹ്ലി കളിക്കുകയുണ്ടായി.

ഫൈനൽ മത്സരത്തിൽ പരാജയമറിഞ്ഞെങ്കിലും വളരെ മികച്ച ക്യാമ്പയിൻ തന്നെയായിരുന്നു ഇന്ത്യയെ സംബന്ധിച്ച് 2023 ലോകകപ്പ്. ഈ മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2023ലെ ഏകദിന ക്രിക്കറ്ററായി വിരാട് കോഹ്ലി തിരഞ്ഞെടുക്കപെടുകയും ചെയ്തിരുന്നു.

Scroll to Top