ബോളിങ്ങിലും അത്ഭുതം കാട്ടി കോഹ്ലി. 2014ന് ശേഷം ആദ്യ വിക്കറ്റ് സ്വന്തമാക്കി കിങ്.

F vYQbRacAE9vmE scaled

നെതർലൻഡ്സിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ വിക്കറ്റ് സ്വന്തമാക്കി വിരാട് കോഹ്ലി. 2014 ന് ശേഷം ഇതാദ്യമായാണ് വിരാട് കോഹ്ലി ഒരു ഏകദിന വിക്കറ്റ് സ്വന്തമാക്കുന്നത്. മത്സരത്തിൽ ഡച്ച് ക്യാപ്റ്റൻ എഡ്വാർഡ്സിനെ പുറത്താക്കിയാണ് വിരാട് കോഹ്ലി തന്റെ ഏകദിന വിക്കറ്റ് നേടിയത്.

മത്സരത്തിൽ നെതർലാൻഡ്സിന്റെ 25ആം ഓവറിലാണ് കോഹ്ലി വിക്കറ്റ് സ്വന്തമാക്കിയത്. കോഹ്ലി എറിഞ്ഞ പന്ത് ഒരു വൈഡായി ആണ് വന്നത്. എന്നാൽ പന്ത് ടിക്കിൾ ചെയ്ത് ബൗണ്ടറി നേടാൻ നെതർലൻഡ്സിന്റെ നായകൻ എഡ്വാർഡ്സ് ശ്രമിക്കുകയായിരുന്നു. എന്നാൽ പന്ത് ബാറ്റിന്റെ എഡ്ജിൽ കൊണ്ട് നേരെ കീപ്പർ രാഹുലിന്റെ കൈകളിൽ എത്തി.

ഗ്യാലറിയിൽ നിന്ന് വലിയൊരു കരഘോഷമാണ് കോഹ്ലി വിക്കറ്റ് സ്വന്തമാക്കിയതിനുശേഷം ഉണ്ടായത്. മത്സരത്തിൽ എഡ്വാർഡ്സ് 30 പന്തുകളിൽ 17 റൺസുമായി കൂടാരം കയറുകയുണ്ടായി. ഇന്നിംഗ്സിൽ ഒരു ബൗണ്ടറി മാത്രമാണ് എഡ്വാർഡ്സ് നേടിയത്. ഇതോടെ മത്സരത്തിൽ നെതർലാൻഡ്സിന്റെ നാലാം വിക്കറ്റാണ് നഷ്ടമായത്. ഡച്ച് പട 111ന് 4 എന്ന നിലയിൽ തകരുകയും ചെയ്തു. ഏകദിന ക്രിക്കറ്റിൽ ബോൾ ചെയ്യാൻ അധികം അവസരം കോഹ്ലിക്ക് ലഭിച്ചിരുന്നില്ല. എന്നാൽ നെതർലൻഡ്സിനെതിരായ മത്സരത്തിനിടെ മുഹമ്മദ് സിറാജിന് പരിക്കേറ്റിരുന്നു. ശേഷമാണ് രോഹിത് ശർമ കോഹ്ലിയെ പന്തേൽപ്പിച്ചത്.

Read Also -  കോഹ്ലിയെ ഓപ്പണിങ് ഇറക്കുന്നത് മണ്ടത്തരം. വിമർശനവുമായി പാക് താരം.
virat kohli bowling

ഇതിനുശേഷമായിരുന്നു കോഹ്ലി വിക്കറ്റ് നേടി ഇന്ത്യൻ ആരാധകരെ അത്ഭുതപ്പെടുത്തിയത്. കോഹ്ലിയുടെ പ്രിയ പത്നി അനുഷ്ക ശർമയും മൈതാനത്ത് ഉണ്ടായിരുന്ന സഹതാരങ്ങളുമൊക്കെ ഈ വിക്കറ്റ് വളരെ വലിയ ആഘോഷമാക്കി മാറ്റുകയുണ്ടായി. മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇന്ത്യയുടെ മുൻനിര ബാറ്റർമാരൊക്കെയും മത്സരത്തിൽ തകർപ്പൻ പ്രകടനങ്ങൾ കാഴ്ചവെച്ചതോടെ ഇന്ത്യ ശക്തമായ ഒരു സ്കോറിലെത്തി. മത്സരത്തിൽ ഇന്ത്യയ്ക്കായി ശ്രേയസ് അയ്യരും കെഎൽ രാഹുലും സെഞ്ചുറികൾ സ്വന്തമാക്കിയിരുന്നു.

അയ്യർ മത്സരത്തിൽ 94 പന്തുകളിൽ 10 ബൗണ്ടറികളും 5 സിക്സറുകളും അടക്കം 128 റൺസ് നേടി. രാഹുൽ 64 പന്തുകളിൽ 11 ബൗണ്ടറികളും നാല് സിക്സറുകളുമടക്കം 102 റൺസാണ് നേടിയത്. ഇങ്ങനെ നിശ്ചിത 50 ഓവറിൽ 410 എന്ന വമ്പൻ സ്കോറിൽ ഇന്ത്യ എത്തുകയുണ്ടായി. മറുപടി ബാറ്റിംഗിനീറങ്ങിയ നെതർലൻഡ്സിനെ തുടക്കം തന്നെ തകർക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു.

ശേഷം നെതർലാൻഡ്സ് ബാറ്റർമാർ ചെറുത്തുനിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, വിജയത്തിന് അടുത്തെത്താൻ അവർക്ക് സാധിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. ഇന്ത്യയുടെ തുടർച്ചയായ ഒമ്പതാം വിജയമാണ് മത്സരത്തിൽ ഉണ്ടാവാൻ പോകുന്നത്.

Scroll to Top