ബുമ്ര തിരികെയെത്തി. പട്ടിദാറും ആകാശ് ദീപും പുറത്തേക്ക്? അവസാന മത്സരത്തിലെ മാറ്റങ്ങൾ.

GHbG gMXoAEoLsD

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം നാളെ ധർമശാലയിൽ ആരംഭിക്കുകയാണ്. ഇതിനോടകം തന്നെ 3-1 എന്ന നിലയിൽ പരമ്പര സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. പരാജയത്തിൽ നിന്ന് ആരംഭിച്ച ഇന്ത്യ കഴിഞ്ഞ 3 മത്സരങ്ങളിൽ തുടർച്ചയായി വിജയം സ്വന്തമാക്കി ഇംഗ്ലണ്ടിനെ ഞെട്ടിക്കുകയായിരുന്നു.

എന്നിരുന്നാലും അഞ്ചാം ടെസ്റ്റ് മത്സരത്തിലും ഇന്ത്യയെ സംബന്ധിച്ച് വിജയം സ്വന്തമാക്കുക എന്നത് അനിവാര്യമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിൽ വരുന്ന മത്സരങ്ങൾ ആയതിനാൽ തന്നെ ഓരോ വിജയവും വളരെ നിർണായകമായി മാറുന്നു. ഈ സാഹചര്യത്തിൽ അവസാന മത്സരത്തിലും ഒരു മികച്ച ടീമിനെ തയ്യാറാക്കി വിജയം സ്വന്തമാക്കുക എന്നത് മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. അവസാന മത്സരത്തിൽ ഇന്ത്യ ചില മാറ്റങ്ങൾ തങ്ങളുടെ ടീമിൽ വരുത്താനും സാധ്യതകൾ നിലനിൽക്കുന്നു.

ഇതിനോടകം തന്നെ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയെ ഇന്ത്യ തങ്ങളുടെ സ്ക്വാഡിലേക്ക് തിരികെ എത്തിച്ചിട്ടുണ്ട്. ഇതിനർത്ഥം അവസാന ടെസ്റ്റ് മത്സരത്തിൽ ബുമ്ര ഇന്ത്യൻ ടീമിൽ കളിക്കും എന്നത് തന്നെയാണ്. ഇത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു ബൂസ്റ്റ് തന്നെ നൽകും. കഴിഞ്ഞ മത്സരത്തിൽ ബൂമ്രാ ഉണ്ടായിരുന്നില്ലെങ്കിലും ഇന്ത്യയ്ക്ക് മികവു പുലർത്താൻ സാധിച്ചു.

അതിനൊപ്പം ബുമ്ര കൂടി തിരികെ എത്തുന്നതോടെ ഇന്ത്യൻ ടീം കൂടുതൽ ശക്തമാവും. മാത്രമല്ല ഇന്ത്യയുടെ ഉപ നായകൻ എന്ന നിലയിൽ കൂടിയാവും ബൂമ്ര ധരംശാലയിൽ കളിക്കുക. ഇന്ത്യൻ ടീമിലെ പ്രധാന മാറ്റവും ബുമ്രയുടെ മടങ്ങിവരവ് തന്നെയാവും.

See also  അവസാന ഓവറില്‍ പഞ്ചാബിനു വിജയിക്കാന്‍ 29 റണ്‍സ്. ഹൈദരബാദ് വിജയിച്ചത് 2 റണ്‍സിനു

എന്നാൽ ബൂമ്രയെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തുന്നതോടുകൂടി റാഞ്ചിയിൽ തന്റെ അരങ്ങേറ്റ മത്സരം കളിച്ച ആകാശ് ദ്വീപിന് പുറത്തിരിക്കേണ്ടി വരും. റാഞ്ചി ടെസ്റ്റ് മത്സരത്തിൽ തരക്കേടില്ലാത്ത ബോളിംഗ് പ്രകടനം ആകാശ് ദീപ് പുറത്തെടുത്തിരുന്നു. എന്നിരുന്നാലും ബുമ്രയുടെ തിരിച്ചുവരവ് ആകാശിനെ ബാധിക്കാൻ സാധ്യതയുണ്ട്.

അല്ലാത്തപക്ഷം മുഹമ്മദ് സിറാജിനെ ഒഴിവാക്കിയാവും ഇന്ത്യ ആകാശിനെ ടീമിൽ ഉൾപ്പെടുത്തുക. ഇന്ത്യൻ ടീമിൽ പ്രതീക്ഷിക്കാവുന്ന മറ്റൊരു മാറ്റം ബാറ്റിംഗ് നിരയിലാണ്. നിലവിൽ ഇന്ത്യയെ ഏറ്റവുമധികം അലട്ടുന്നത് രാജത് പട്ടിദാറിന്റെ മോശം പ്രകടനങ്ങളാണ്.

വളരെ വലിയ പ്രതീക്ഷയോടെ ഇന്ത്യൻ ടീമിൽ എത്തിയെങ്കിലും ഇതുവരെ ഈ പരമ്പരയിൽ തിളങ്ങാൻ പട്ടിദാറിന് സാധിച്ചിട്ടില്ല. ഇതുവരെ 6 ഇന്നിംഗ്സുകളിൽ നിന്ന് കേവലം 63 റൺസ് മാത്രമാണ് പട്ടിദാർ നേടിയിട്ടുള്ളത്. 10.5 എന്ന മോശം ശരാശരിയിലാണ് ഈ താരം ബാറ്റ് ചെയ്യുന്നത്. വിശാഖപട്ടണത്ത് നേടിയ 32 റൺസാണ് ഇതുവരെയുള്ള പട്ടിദാറിന്റെ പ്രകടനങ്ങളിൽ ഏറ്റവും മികച്ചത്.

അതിനാൽ തന്നെ ഇന്ത്യ പട്ടിദാറിനു പകരക്കാരനായി ദേവദത് പടിക്കലിന് അവസരം നൽകുമോ എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. ഒപ്പം ഇന്ത്യ ധരംശാലയിൽ നടക്കുന്ന മത്സരത്തിൽ മൂന്നു സീമർന്മാരെ ഉൾപ്പെടുത്താനുള്ള. സാധ്യതയും തള്ളിക്കളയാൻ കഴിയില്ല അങ്ങനെയെങ്കിൽ കുൽദീപ് യാദവിനെയാവും ഇന്ത്യ ടീമിൽ നിന്ന് ഒഴിവാക്കുക.

Scroll to Top