“ബട്ലർ ഒരു സ്പെഷ്യൽ ഐറ്റം.. ഒരു സ്കോറും അവന് മുമ്പിൽ സെയ്‌ഫല്ല”- സഞ്ജുവിന്റെ വാക്കുകൾ..

GLTnosMaAAAsnLO

കൊൽക്കത്തക്കെതിരായ മത്സരത്തിൽ 2 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് രാജസ്ഥാൻ റോയൽസ് ടീം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത സുനിൽ നരെയ്ന്റെ സെഞ്ച്വറിയുടെ ബലത്തിൽ നിശ്ചിത 20 ഓവറുകളിൽ 223 റൺസാണ് നേടിയത്.

നരെയൻ മത്സരത്തിൽ 56 പന്തുകളിൽ 13 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 109 റൺസ് നേടുകയുണ്ടായി. മറുപടി ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാന് പല സമയങ്ങളിലും കാലിടറിയിരുന്നു. എന്നാൽ ഓപ്പണർ ബട്ലർ ക്രീസിലുറച്ചത് രാജസ്ഥാന് വലിയ പ്രതീക്ഷ നൽകി. അവസാന ഓവറുകളിൽ ബട്ലർ പ്രതീക്ഷയ്ക്കോത്ത് ഉയരുകയും ഒരു വെടിക്കെട്ട് സെഞ്ച്വറി സ്വന്തമാക്കുകയും ചെയ്തു. 60 പന്തുകളിൽ 9 ബൗണ്ടറികളും 6 സിക്സറുകളുമടക്കം 107 റൺസാണ് ബട്ലർ നേടിയത്. ഇതോടെ രാജസ്ഥാൻ മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി. മത്സരത്തിലെ വിജയത്തെ പറ്റി നായകൻ സഞ്ജു സാംസൺ സംസാരിക്കുകയുണ്ടായി.

മത്സരത്തിലെ വിജയത്തിൽ തനിക്ക് അതിയായ സന്തോഷമുണ്ട് എന്നാണ് സഞ്ജു സാംസൺ പ്രസന്റേഷൻ സമയത്ത് പറഞ്ഞത്. ഒപ്പം ഭാഗ്യവും തങ്ങളെ തുണച്ചതു കൊണ്ടാണ് മത്സരത്തിൽ വിജയം സാധ്യമായത് എന്ന് സഞ്ജു പറഞ്ഞു. കൊൽക്കത്തയ്ക്ക് വളരെ മികച്ച സ്പിന്നർമാർ ഉണ്ടെന്നും, അവർ നന്നായി പന്തറിഞ്ഞുവെന്നും സഞ്ജു കൂട്ടിച്ചേർത്തു. അവർക്ക് അനുയോജ്യമായ മൈതാനമാണ് കൊൽക്കത്തയിലെത് എന്നാണ് സഞ്ജു പറഞ്ഞത്. എന്നാൽ ജോസ് ബട്ലറുടെ മത്സരത്തിലെ വമ്പൻ പ്രകടനത്തെ അഭിനന്ദിക്കാനും സഞ്ജു സാംസൺ മറന്നില്ല.

Read Also -  സഞ്ജുവിന്റെ ഔട്ടിൽ മാത്രമല്ല, പവലിന്റെ കാര്യത്തിലും അമ്പയറുടെ പിഴവ്. തുറന്നുകാട്ടി സോഷ്യൽ മീഡിയ.

“മത്സരത്തിലെ വിജയത്തിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഞങ്ങൾക്ക് മത്സരത്തിനിടയിൽ നഷ്ടമായ വിക്കറ്റുകൾ അത്ഭുതപ്പെടുത്തുന്നതാണ്. റോബ്മൻ പവൽ മത്സരത്തിൽ 2 സിക്സറുകൾ നേടിയതോടെ ഞങ്ങൾ മത്സരത്തിലേക്ക് തിരികെ വന്നതുപോലെ തന്നെ തോന്നിയിരുന്നു. ഒപ്പം ഞങ്ങളെ പല സമയത്തും ഭാഗ്യം പിന്തുണച്ചു. കൊൽക്കത്തയും മത്സരത്തിൽ നന്നായി കളിച്ചു. നല്ല നിലവാരമുള്ള സ്പിന്നർമാർ കൊൽക്കത്തയ്ക്കുണ്ട്. അവർ നന്നായി പന്തറിഞ്ഞു ഈ മൈതാനം കൊൽക്കത്തയ്ക്ക് വളരെ യോജിച്ചതാണ്. “- സഞ്ജു കൂട്ടിച്ചേർത്തു.

“കഴിഞ്ഞ 6-7 വർഷങ്ങളിൽ എന്താണോ ചെയ്യുന്നത്, അതുതന്നെയാണ് ജോസ് ബട്ലർ ഇന്നും ചെയ്തത്. ബട്ലറുടെ പ്രകടനത്തിലും വലിയ സന്തോഷമുണ്ട്. ബട്ലറുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് മത്സരത്തിൽ കാഴ്ചവെച്ചത്. ഒരു ഓപ്പണർ എന്ന നിലയ്ക്ക് ബട്ലർ ഇത്തരത്തിൽ മുൻപോട്ട് വന്നാൽ ഏത് സ്കോറും ചെയ്സ് ചെയ്യാൻ സാധിക്കും. അവൻ എപ്പോഴും സ്പെഷ്യലായ താരമാണ്.”- സഞ്ജു പറഞ്ഞു വെക്കുന്നു. 2024 ഐപിഎല്ലിലെ രാജസ്ഥാന്റെ ആറാമത്തെ വിജയമാണ് മത്സരത്തിൽ പിറന്നത്. ഇതോടെ ടേബിളിൽ ഒന്നാം സ്ഥാനം നിലനിർത്താനും രാജസ്ഥാന് സാധിച്ചിട്ടുണ്ട്.

Scroll to Top