ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടും രഞ്ജി കളിക്കാതെ ശ്രേയസ്. കടുത്ത നടപടി സ്വീകരിക്കാൻ ബിസിസിഐ.

shreyas iyer injury scare

പരിക്കുമൂലം ഇന്ത്യൻ ടീമിൽ നിന്നും മാറിനിൽക്കുന്ന ശ്രേയസ് അയ്യർ പുതിയ വിവാദത്തിലേക്ക്. മുൻപ് രഞ്ജി ട്രോഫിയിൽ മുംബൈ ടീമിനായി അയ്യർ കളിക്കും എന്ന രീതിയിൽ അഭ്യൂഹങ്ങൾ പടർന്നിരുന്നു. ശേഷം പരിക്കേന്റെ പേരിൽ ശ്രേയസ് അയ്യർ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നിന്ന് മാറിനിൽക്കുകയാണ് ചെയ്തത്.

എന്നാൽ ഇപ്പോൾ നാഷണൽ ക്രിക്കറ്റ് അക്കാദമി ശ്രേയസ് അയ്യർക്ക് പുതിയ പരിക്കുകൾ ഒന്നുമില്ലയെന്നും അദ്ദേഹം ഫിറ്റാണെന്നും റിപ്പോർട്ട് നൽകിയതായാണ് ഇന്ത്യൻ എക്സ്പ്രസ് ചൂണ്ടിക്കാട്ടുന്നത്. പൂർണ്ണമായും ഫിറ്റ്നസ് വീണ്ടെടുത്തിട്ടും എന്തുകൊണ്ടാണ് ശ്രേയസ് രഞ്ജി ട്രോഫിയിൽ കളിക്കാതിരുന്നത് എന്ന ചോദ്യങ്ങൾ ഇതോടുകൂടി ഉയരുകയാണ്.

തുടർച്ചയായ നടുവേദന കാരണം അയ്യർ രഞ്ജി ട്രോഫിയിൽ മുംബൈ ടീമിൽ നിന്ന് മാറി നിൽക്കുകയായിരുന്നു എന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചിരുന്നു. ശേഷമാണ് നാഷണൽ ക്രിക്കറ്റ് അക്കാദമി അയ്യർക്ക് പരിക്കില്ല എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നത്.

ഇത്തരത്തിൽ യാതൊരു കാരണവുമില്ലാതെ അയ്യർ രഞ്ജി ട്രോഫി പോലെയുള്ള മത്സരങ്ങൾ ഉപേക്ഷിച്ചതിനെ സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുകയാണ്. “ശ്രേയസ് അയ്യര്‍ തന്റെ ഫിറ്റ്നസ് പൂർണമായും വീണ്ടെടുത്തിട്ടുണ്ട്. മാത്രമല്ല സെലക്ഷനായി അയാൾ ലഭ്യമാണ്. പുതുതായി യാതൊരു പരിക്കുകളും ശ്രേയസ് അയ്യർക്ക് ഉണ്ടായിട്ടില്ല. ടീം ഇന്ത്യയിൽ നിന്ന് തിരിച്ചെത്തിയതിന് ശേഷം മറ്റൊരു പരിക്ക് അയ്യർക്കില്ല.”- എൻസിഎ റിപ്പോർട്ട് ചെയ്യുന്നു.

മുൻപ് ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു. പല താരങ്ങളും രഞ്ജി ട്രോഫി പോലെയുള്ള ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ കളിക്കാൻ തയ്യാറാകുന്നില്ലെന്നും, അതിനാൽ തന്നെ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജയ് ഷാ അറിയിച്ചിരുന്നു.

Read Also -  മത്സരത്തിൽ സഹായിച്ചത് ധോണി ഭായിയുടെ ആ ഉപദേശം. റിങ്കു സിംഗ് വെളിപ്പെടുത്തുന്നു.

ഇന്ത്യയുടെ കോൺട്രാക്ടിലുള്ള കളിക്കാർ ഇത്തരത്തിൽ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് മാറിനിൽക്കുന്നതിനെ പറ്റിയാണ് ജയ് ഷാ സംസാരിച്ചത്. മുൻപ് ഇഷാൻ കിഷനുമായി ബന്ധപ്പെട്ട് ഇതേ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇന്ത്യൻ ടീമിൽ നിന്നും മാറി നിന്ന കിഷനോട് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ്, ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ആവശ്യപ്പെട്ടിരുന്നു.

പക്ഷേ ബിസിസിഐയുടെ പോലും നിർദ്ദേശം വകവയ്ക്കാതെ, ജാർഖണ്ഡിനായി രഞ്ജി ട്രോഫിയിൽ കളിക്കാൻ ഇഷാൻ കിഷൻ തയ്യാറായില്ല. ശേഷമാണ് ഇത്തരത്തിൽ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് ഒഴിവായി നിൽക്കുന്ന താരങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ജയ് ഷാ അറിയിച്ചത്.

എന്നാൽ ഇത്തരം പ്രസ്താവനയ്ക്ക് ശേഷവും ശ്രേയസ് അയ്യരുടെ ഭാഗത്തു നിന്ന് ഒരു വീഴ്ച ഉണ്ടായത് ബിസിസിഐ വലിയ രീതിയിൽ വിലയിരുത്തുന്നുണ്ട്. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരങ്ങളിൽ ശ്രേയസ് അയ്യർ കളിച്ചിരുന്നു. ശേഷമാണ് പരിക്ക് മൂലം ടീമിന് പുറത്തേക്ക് പോയത്.

എന്നാൽ നിർണായകമായ രഞ്ജി ട്രോഫി ക്വാർട്ടർ മത്സരങ്ങൾ കളിച്ച ടീമിലേക്ക് തിരികെയെത്താൻ അയ്യർ ശ്രമിച്ചില്ല. ഇതേ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും അയ്യർക്കെതിരെയും ബിസിസിഐ കടുത്ത നടപടികളുമായി മുന്നോട്ട് പോകാനാണ് സാധ്യത.

Scroll to Top