പൊള്ളാർഡല്ല, രോഹിതിന്റെ ഫേവറേറ്റ് ബാറ്റിംഗ് പങ്കാളികൾ ഇവർ. ഓസീസ് താരങ്ങളെ തിരഞ്ഞെടുത്ത് രോഹിത്.

20240411 082016

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആരംഭം മുതൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ച് ഉയർന്നുവന്ന താരമാണ് നിലവിലെ ഇന്ത്യൻ നായകൻ രോഹിത് ശർമ. നിലവിൽ ഐപിഎല്ലിൽ നായക സ്ഥാനം നിർവഹിക്കുന്നില്ലെങ്കിലും രോഹിത്തിന്റെ ചുമതലകൾ മുംബൈയിൽ ഏറെയാണ്.

പല ഇതിഹാസ ബാറ്റർമാരുമായി ക്രീസിൽ സമയം ചിലവഴിച്ച സാഹചര്യങ്ങൾ രോഹിത്തിന് ചൂണ്ടിക്കാട്ടാനുണ്ട്. എന്നാൽ വിദേശ ബാറ്റർമാരിൽ താൻ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന 2 ബാറ്റിങ് പങ്കാളികളെ തിരഞ്ഞെടുത്തിരിക്കുകയാണ് രോഹിത് ശർമ ഇപ്പോൾ. ഇതിൽ വിൻഡീസിന്റെ സൂപ്പർ ഓൾറൗണ്ടറും മുംബൈയുടെ നട്ടെല്ലുമായിരുന്ന കീറോൺ പൊള്ളാർഡില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.

ഓസ്ട്രേലിയൻ ടീമിലെ 2 മുൻ ഇതിഹാസ താരങ്ങളെയാണ് രോഹിത് തന്റെ ഫേവറേറ്റ് പങ്കാളികളായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇതിൽ ഒരാൾ ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസ വിക്കറ്റ് കീപ്പർമാരിൽ ഒരാളായ ആദം ഗിൽക്രിസ്റ്റാണ്. മറ്റൊരാൾ മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ആൻഡ്രൂ സൈമൺസ്. ഇരുവരും രോഹിത്തിനൊപ്പം ഡെക്കാൻ ചാർജേഴ്സ് ടീമിൽ കളിച്ചിട്ടുള്ള താരങ്ങളാണ്. ഗിൽക്രിസ്റ്റിന്റെ നായകത്വത്തിന് കീഴിലായിരുന്നു രോഹിത് ഡെക്കാൻ ടീമിൽ കളിച്ചിരുന്നത്. അതിനാൽ തന്നെ തന്റെ വളർച്ചയിൽ ഗില്ലി ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നും രോഹിത് പറയുകയുണ്ടായി.

“ആദം ഗിൽക്രിസ്റ്റിനോടൊപ്പം ബാറ്റ് ചെയ്യുന്നത് ഞാൻ ഒരുപാട് ആസ്വദിച്ചിരുന്നു. അദ്ദേഹത്തിന് ഒപ്പമുള്ള ഓരോ നിമിഷവും ഞാൻ നന്നായി തന്നെ ഇഷ്ടപ്പെട്ടിട്ടുണ്ട്. സത്യസന്ധമായി പറയുകയാണെങ്കിൽ ആൻഡ്രൂ സൈമണ്ട്സിനൊപ്പം ബാറ്റ് ചെയ്യുന്നതും എനിക്ക് ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്. ഞാൻ യുവ ക്രിക്കറ്റർ ആയിരുന്ന സമയത്താണ് ഇവർ എന്റെ കരിയറിലേക്ക് വരുന്നത്.”

Read Also -  കിഷനെയൊന്നും ആവശ്യമില്ല, സഞ്ജുവിനെ പോലെയുള്ള താരങ്ങൾ നമുക്കുണ്ട്. അവസാനം ജയ് ഷായും സമ്മതിച്ചു.

”ആ നിലയിൽ ഒരുപാട് കാര്യങ്ങൾ എനിക്ക് ഇവരിൽ നിന്ന് പഠിച്ചെടുക്കാൻ സാധിച്ചിട്ടുണ്ട്. അന്ന് എനിക്ക് കേവലം 20 വയസ്സായിരുന്നു ഉണ്ടായിരുന്നത്. ഈ ഇതിഹാസ താരങ്ങളിൽ നിന്ന് പഠിക്കാൻ സാധിച്ചത് മഹത്തായ ഒരു കാര്യമാണ്.”- രോഹിത് പറഞ്ഞു.

ഡെക്കാൻ ചാർജേഴ്സ് ടീമിനായി 3 സീസണുകളിൽ രോഹിത് ശർമ ബാറ്റ് ചെയ്തിട്ടുണ്ട്. ഇതിൽ നിന്ന് 45 മത്സരങ്ങളാണ് രോഹിത് ടീമിനായി കളിച്ചത്. 1170 റൺസ് രോഹിത് ഡെക്കാൻ ടീമിനായി സ്കോർ ചെയ്തു. ഡെക്കാൻ ഫ്രാഞ്ചൈസിക്കായി ഏറ്റവുമധികം റൺസ് നേടിയ രണ്ടാമത്തെ താരമാണ് രോഹിത് ശർമ.

ലിസ്റ്റിൽ ഒന്നാമതുള്ളത് നായകൻ ഗിൽക്രിസ്റ്റ് തന്നെയാണ്. 14 വിക്കറ്റുകളും ഡെക്കാൻ ചാർജേഴ്സിന് വേണ്ടി സ്വന്തമാക്കാൻ അന്ന് രോഹിത് ശർമയ്ക്ക് സാധിച്ചിരുന്നു. 2009ൽ ഡെക്കാനായി തന്റെ കരിയറിലെ ആദ്യ ഹാട്രിക്ക് രോഹിത് ശർമ സ്വന്തമാക്കുകയും ചെയ്തിരുന്നു.

Scroll to Top