പാകിസ്ഥാന്റെ തകർച്ചയ്ക്ക് കാരണം ഇന്ത്യയോടേറ്റ തോൽവി? ടീം ഹെഡ് കോച്ചിന്റെ മറുപടി ഇങ്ങനെ.

F9c FEObsAA2VAC

2003 ഏകദിന ലോകകപ്പിൽ വളരെ പരിതാപകരമായ അവസ്ഥയിലാണ് പാകിസ്ഥാൻ ടീം. ഇന്ത്യൻ മണ്ണിൽ കിരീടം ഉയർത്തും എന്ന വെല്ലുവിളിയുമായെത്തിയ ബാബർ ആസമും ടീമും നിലവിൽ സെമിഫൈനൽ പോലും കാണാതെ പുറത്തു പോകുന്ന അവസ്ഥയാണുള്ളത്. ഇത്തരത്തിൽ പാക്കിസ്ഥാന്റെ തകർച്ചയുടെ കാരണമന്വേഷിക്കുകയാണ് ക്രിക്കറ്റ് ആരാധകരൊക്കെയും. ലോകകപ്പിൽ ഇന്ത്യക്കെതിരെ ഏറ്റ കനത്ത പരാജയമാണോ പാകിസ്ഥാൻ ടീമിന്റെ ഇത്തരമൊരു തകർച്ചയ്ക്ക് കാരണമെന്ന് ആരാധകർ ചോദിക്കുന്നു. ഇതിനുള്ള മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്താന്റെ മുഖ്യ പരിശീലകൻ ഗ്രാൻഡ് ബ്രാന്റ്ബേൺ

അഹമ്മദാബാദിൽ ഇന്ത്യക്കെതിരെ നടന്ന മത്സരത്തിൽ ഒരു വലിയ പരാജയമായിരുന്നു പാകിസ്ഥാൻ നേരിട്ടത്. 90% ഇന്ത്യൻ ആരാധകർ അണിനിരന്ന മത്സരത്തിൽ ഈ തോൽവി പാക്കിസ്ഥാനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്. മത്സരത്തിലുടനീളം വലിയ സമ്മർദ്ദത്തോടെ തന്നെയായിരുന്നു പാക്കിസ്ഥാൻ കളിച്ചതും. ഈ തോൽവി പാകിസ്താന്റെ ദാരുണമായ അന്ത്യത്തിന് കാരണമായിട്ടുണ്ടോ എന്ന് കോച്ച് പറയുന്നു. “ഇന്ത്യയോടെറ്റ പരാജയം പാകിസ്താന്റെ വലിയ പിന്നോട്ട് പോക്കിന് കാരണമായിട്ടുണ്ടോ എന്ന് ചോദ്യങ്ങൾ ഉയരുന്നുണ്ട്. അങ്ങനെയൊരു ചോദ്യം ഉയർന്നാൽ അതൊരു കാരണമല്ല എന്നാണ് എന്റെ ഉത്തരം. അഹമ്മദാബാദിൽ ഇന്ത്യൻ ടീമിനെതിരെ കളിക്കാൻ സാധിച്ചത് ഞങ്ങളുടെ താരങ്ങളെയൊക്കെയും സംബന്ധിച്ച് വളരെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു.”- ബ്രാന്റ്ബേൺ പറയുന്നു.

Read Also -  മില്ലറുടെ രക്ഷാപ്രവര്‍ത്തനം. തകര്‍ച്ചയില്‍ നിന്നും വിജയത്തിലേക്ക് എത്തി സൗത്താഫ്രിക്ക

“ഇതിനുമുമ്പ് ഇത്തരമൊരു സാഹചര്യത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം കളിച്ചിട്ടില്ല. ഗ്യാലറിയിൽ അണിനിരന്ന ഒന്നരലക്ഷം കാണികൾക്ക് മുൻപിൽ കളിക്കുക എന്നത് വലിയൊരു അനുഭവം തന്നെയാണ് പാക്കിസ്ഥാൻ താരങ്ങൾക്ക് സമ്മാനിച്ചിട്ടുള്ളത്. നിലവിൽ പരിചയസമ്പന്നത വളരെ കുറഞ്ഞ താരങ്ങളാണ് പാകിസ്ഥാൻ ടീമിലുള്ളത്. ഇതിൽ ഇന്ത്യയിൽ കളിച്ചിട്ടുള്ള താരങ്ങൾ വളരെ ചുരുക്കമാണ്. അതിനാൽ തന്നെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സാധിക്കാതെ വന്നതാണ് പാക്കിസ്ഥാന്റെ പിന്നോട്ട് പോക്കിന് കാരണം.”- ബ്രാന്റ്ബേൺ പറയുന്നു.

അഹമ്മദാബാദിലേറ്റ പരാജയം പാക്കിസ്ഥാനെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട് എന്നത് ഉറപ്പാണ്. മത്സരശേഷം ഇന്ത്യൻ ആരാധകർ ഇന്ത്യൻ ടീമിന് നൽകിയ പിന്തുണയ്ക്കെതിരെ പാക്കിസ്ഥാന്റെ ടീം ഡയറക്ടർ മിക്കി ആർതർ സംസാരിച്ചിരുന്നു. ഇതൊരു ഐസിസി ലോകകപ്പായി തോന്നുന്നില്ലയെന്നും ബിസിസിഐ ടൂർണമെന്റായി ആണ് തോന്നുന്നത് എന്നുമായിരുന്നു അന്ന് മിക്കി ആർതർ പറഞ്ഞത്. പിന്നീട് ഇന്ത്യൻ ആരാധകരുടെ മോശം പെരുമാറ്റം ചൂണ്ടിക്കാട്ടി ഐസിസിക്കെതിരെ പരാതി നൽകാനും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയ്യാറായി. എന്തായാലും വരും മത്സരങ്ങളിൽ വിജയം കണ്ട് ശക്തമായ ഒരു ഫിനിഷിങ്ങിനാണ് പാക്കിസ്ഥാൻ ശ്രമിക്കുന്നത്.

Scroll to Top