“നിങ്ങളെന്നെ ട്വന്റി20 ലോകകപ്പിൽ കളിപ്പിക്കുന്നുണ്ടോ?”. എങ്ങനെ മുൻപോട്ട് പോകണമെന്ന് സെലക്ടർമാരോട് രോഹിത്.

hitman on charge

2023 ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ വലിയ പ്രതീക്ഷ വയ്ക്കുന്ന ടൂർണമെന്റ് തന്നെയാണ് 2024 ട്വന്റി20 ലോകകപ്പ്, ജൂൺ മാസത്തിൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന കുട്ടിക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്ക് മുൻപിൽ വലിയ പ്രതിസന്ധികളാണ് നിലവിലുള്ളത്. 2022ലെ ലോകകപ്പിന് ശേഷം ഇന്ത്യ തങ്ങളുടെ ട്വന്റി20 ടീമിൽ സീനിയർ താരങ്ങളായ രോഹിത് ശർമയേയും വിരാട് കോഹ്ലിയെയും കളിപ്പിച്ചിട്ടില്ല. ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലും, ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലും യുവതാരങ്ങൾ മാത്രമാണ് ഇന്ത്യക്കായി അണിനിരക്കുന്നത്. എന്നാൽ ലോകകപ്പ് പോലെ ഒരു വലിയ ടൂർണമെന്റിലേക്ക് കടക്കുമ്പോൾ സീനിയർ താരങ്ങളുടെ പരിചയസമ്പന്നത ഇന്ത്യൻ ടീമിന് ആവശ്യം തന്നെയാണ്. അതേ സംബന്ധിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

രോഹിത് ശർമ ഇന്ത്യൻ ട്വന്റി20 ടീമിന്റെ നായകനായി തുടരണമെന്ന അഭിപ്രായം മുൻതാരങ്ങളടക്കം പലരും മുന്നോട്ട് വെച്ചിരുന്നു. ഇതേ സംബന്ധിച്ചുള്ള കൃത്യമായ വിശദീകരണം ബിസിസിഐയിൽ നിന്ന് രോഹിത് തേടിയിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ പര്യടനത്തിനുള്ള ടീം സെലക്ഷന് മുന്നോടിയായി ബിസിസിഐ ഔദ്യോഗികമായി ഒരു മീറ്റിംഗ് ചേർന്നിരുന്നു. ഇന്ത്യയുടെ ഹെഡ് കോച്ചായ രാഹുൽ ദ്രാവിഡും സെലക്ഷൻ കമ്മിറ്റി അംഗങ്ങളുമാണ് മീറ്റിംഗിൽ പങ്കെടുത്തത്. ഒപ്പം ഇന്ത്യൻ നായകൻ രോഹിത് ശർമയും സൂമിലൂടെ മീറ്റിംഗിൽ പങ്കാളിത്തം അറിയിക്കുകയുണ്ടായി. ഈ അവസരത്തിൽ തന്റെ ട്വന്റി20 ടീമിലെ സ്ഥാനത്തെപ്പറ്റി രോഹിത് സെലക്ഷൻ കമ്മിറ്റിയോട് ചോദ്യം ഉന്നയിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Read Also -  "അവർ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ചവർ, അവരുടെ നഷ്ടം ഇന്ത്യയെ ബാധിക്കും"- സനത് ജയസൂര്യ.

2024 ട്വന്റി20 ലോകകപ്പിൽ തന്നെ ടീമിന്റെ ഭാഗമാക്കാൻ സെലക്ടർമാർ ഉദ്ദേശിക്കുന്നുണ്ടോ എന്നാണ് രോഹിത് ശർമ സെലക്ടർമാരോട് ചോദിച്ചത്. ഒരു ബിസിസിഐ ഇതിവൃത്തമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. “നിങ്ങൾ എന്നെ ട്വന്റി20 ലോകകപ്പിൽ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ എങ്ങനെയാണ് മുൻപോട്ടു പോകേണ്ടത് എന്ന് ബോധിപ്പിക്കുക.”. രോഹിത് മീറ്റിങ്ങിൽ പറഞ്ഞു. ഇന്ത്യയുടെ നിലവിലെ പരിശീലകനായ രാഹുൽ ദ്രാവിഡും സെലക്ടർമാരും രോഹിത്തിന്റെ കാര്യത്തിൽ അനുകൂലമായ നിലപാടാണ് എടുത്തിരിക്കുന്നതേന്നും ബിസിസിഐ വൃത്തം വ്യക്തമാക്കി. എന്തുകൊണ്ടും 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യയെ നയിക്കാൻ സാധിക്കുന്ന താരമാണ് രോഹിത് എന്ന് ദ്രാവിഡും മറ്റു സെലക്ടർമാരും പറഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

മാത്രമല്ല ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ രോഹിത് ഇന്ത്യയുടെ ട്വന്റി20 നായകസ്ഥാനം ഏറ്റെടുക്കണമെന്നും ബിസിസിഐ ആവശ്യപ്പെട്ടിരുന്നു എന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ രോഹിത് ശർമ ഇന്ത്യയുടെ ഏകദിന- ട്വന്റി20 മത്സരങ്ങളിൽ നിന്ന് ഇടവേള വേണമെന്ന് ബിസിസിഐയോട് ആവശ്യപ്പെടുകയായിരുന്നു. ശേഷമാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ സൂര്യകുമാർ യാദവിനെ ഇന്ത്യ നായകനായി നിശ്ചയിച്ചത്. ഡിസംബർ 10നാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ 3 ട്വന്റി20 മത്സരങ്ങളടങ്ങുന്ന പരമ്പര ആരംഭിക്കുന്നത്. ശേഷം ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നുണ്ട്.

Scroll to Top