തോൽവി പ്രശ്നമല്ല, ഞങ്ങൾ ബാസ്ബോൾ രീതി തുടരും. വെല്ലുവിളിയുമായി ബ്രെണ്ടൻ മക്കല്ലം.

england 2024

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ പരാജയം ഏറ്റുവാങ്ങിയതോടെ ഒരുപാട് വിമർശനങ്ങൾ കേൾക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. കഴിഞ്ഞ സമയങ്ങളിൽ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് മത്സരങ്ങളിലെ മനോഭാവം വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ബാസ്ബോൾ സമീപനം ടെസ്റ്റ് ക്രിക്കറ്റിനും പുതിയൊരു ഉണർവ് നൽകുമെന്നാണ് ആദ്യ സമയങ്ങളിൽ പലരും വിലയിരുത്തിയത്.

എന്നാൽ നിരന്തരം ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളിൽ പരാജയം നേരിട്ടതോടുകൂടി ഇംഗ്ലണ്ട് ഹെഡ് കോച്ച് ബ്രണ്ടൻ മക്കല്ലം അടക്കമുള്ളവർ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുകയുണ്ടായി. ഇന്ത്യയ്ക്കെതിരെ റാഞ്ചിയിൽ നടന്ന നാലാം ടെസ്റ്റ് മത്സരത്തിൽ 5 വിക്കറ്റിന് ഇംഗ്ലണ്ട് പരാജയപ്പെട്ടതോടെ ഈ വിമർശനങ്ങളുടെ എണ്ണത്തിന് ഗണ്യമായ വർദ്ധനവും ഉണ്ടായിട്ടുണ്ട്.

എന്നാൽ ഈ പരാജയത്തോടെ തങ്ങളുടെ ബാസ്ബോൾ സമീപനം ഇംഗ്ലണ്ട് ഉപേക്ഷിക്കുമോ എന്ന ചോദ്യം വലിയ രീതിയിൽ ഉയർന്നു കേൾക്കുന്നു. ഇതിനുള്ള ഉത്തരവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് കോച്ച് മക്കല്ലം. 2022ൽ മക്കല്ലം ഇംഗ്ലണ്ട് ടീമിന്റെ ഹെഡ്‌കോച്ചായി നിയമിക്കപ്പെട്ടതിന് ശേഷമാണ് ഇംഗ്ലണ്ട് ഇത്തരമൊരു സമീപനം ഉൾക്കൊണ്ടത്.

ബെൻ സ്റ്റോക്സിനെ നായകനാക്കി, എതിർ ടീമിനെതിരെ ആക്രമിച്ചാണ് ടെസ്റ്റ് മത്സരങ്ങളിലും ഇംഗ്ലണ്ട് മുന്നോട്ട് പോകുന്നത്. ബാസ്ബോൾ ആരംഭിച്ചതിന് ശേഷം 18 മത്സരങ്ങളിൽ 13 മത്സരങ്ങളും വിജയം നേടി ഇംഗ്ലണ്ട് ലോക ക്രിക്കറ്റിനെ ഞെട്ടിക്കുകയുണ്ടായി. എന്നാൽ ഇന്ത്യക്കെതിരായ പരമ്പരയിൽ ഇംഗ്ലണ്ടിന്റെ ബാസ്ബോൾ പരാജയപ്പെടുകയുണ്ടായി. എന്നിരുന്നാലും തങ്ങൾ അത് ഉപേക്ഷിക്കാൻ തീരുമാനിച്ചിട്ടില്ല എന്ന് ഉറച്ചു പറയുകയാണ് ബ്രണ്ടൻ മക്കല്ലം ഇപ്പോൾ.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

“മത്സരത്തിനിടെ പല സമയത്തും ഞങ്ങളുടെ ഈ സമീപനം ഞങ്ങൾക്ക് വലിയ ദോഷം ചെയ്തിട്ടില്ല. ഇന്ത്യയിൽ ഞങ്ങൾക്ക് പരമ്പര നഷ്ടമായി. ആഷസ് ടെസ്റ്റിലും ഞങ്ങൾക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ കഴിഞ്ഞ 18 മാസങ്ങളിലെ കണക്കെടുത്തു പരിശോധിച്ചാൽ ഞങ്ങൾ ഇപ്പോൾ വളരെ മികച്ച ഒരു ടീമാണ്.

അടുത്ത 18 മാസങ്ങളിൽ കൂടുതൽ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാനും ഞങ്ങൾക്ക് സാധിക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഇത്തരം മോശം സാഹചര്യങ്ങളിൽ നിന്ന് പുറത്തു വരാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ഇംഗ്ലണ്ട് ടീമിന്റെ കോച്ചാവാൻ അത്ര മോശം സമയമല്ല ഇത്.”- മക്കല്ലം പറയുന്നു.

മുൻപ് തങ്ങളുടെ ആക്രമണ മനോഭാവം ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങളിൽ വളരെയധികം ആശ്രയിച്ചിരുന്നു. എന്നാൽ ശേഷം ഇന്ത്യയിൽ എത്തിയപ്പോൾ ഈ സമീപനം ഇംഗ്ലണ്ടിന് വലിയ പരാജയങ്ങൾ നൽകുകയുണ്ടായി. പരമ്പരയിലെ ആദ്യ മത്സരത്തിൽ 28 റൺസിന്റെ വിജയം ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

പിന്നീട് 106 റൺസിന് വിശാഖപട്ടണത്ത് ഇംഗ്ലണ്ട് പരാജയം ഏറ്റുവാങ്ങി. പിന്നീട് അടുത്ത രണ്ടു മത്സരങ്ങളിലും പരാജയപ്പെട്ടതോടെയാണ് ഇംഗ്ലണ്ടിനെതിരെ വിമർശനങ്ങൾ ഉയർന്നത്. സ്റ്റോക്സിന്റെ ക്യാപ്റ്റൻസിൽ ഇതാദ്യമായാണ് ഇംഗ്ലണ്ട് മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ തുടർച്ചയായി പരാജയമറിയുന്നത്.

Scroll to Top