തേര്‍ഡ് അംപയറുടെ ആന മണ്ടത്തരം. അമ്പരപ്പെട്ട് ഷാക്കീബ് അല്‍ ഹസ്സന്‍

shakib dismissal

ഐസിസി സൂപ്പര്‍ 12 ലെ അവസാന റൗണ്ട് പോരാട്ടങ്ങള്‍ തുടരുന്നു. ആദ്യ മത്സരത്തില്‍ നെതര്‍ലണ്ട് സൗത്താഫ്രിക്കയെ തോല്‍പ്പിച്ച് കിരീട ഫേഫറേറ്റുകളായ സൗത്താഫ്രിക്കയെ പുറത്താക്കിയിരുന്നു. ഇതോടെ ബംഗ്ലാദേശ് – പാക്കിസ്ഥാന്‍ മത്സരത്തില്‍ വിജയിക്ക് ഇന്ത്യയോടൊപ്പം സെമിയില്‍ എത്താന്‍ സാധിക്കും.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടാനാണ് സാധിച്ചത്. 54 റണ്‍സ് നേടിയ ഷാന്‍റോയാണ് ടോപ്പ് സ്കോറര്‍.

അതേ സമയം മത്സരത്തില്‍ വിവാദപരമായ സംഭവം അരങ്ങേറി. നേരിട്ട ആദ്യ പന്തില്‍ തന്നെ ഷാക്കീബ് വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്തായി. തന്‍റെ ബാറ്റിലാണ് കൊണ്ടെതെന്ന് അറിയാമായിരുന്ന ഷാക്കീബ് ഉടന്‍ തന്നെ അപ്പീല്‍ ചെയ്തു. റിപ്ലേയില്‍ ബാറ്റിന്‍റെ അരികിലൂടെ പോകുമ്പോള്‍ അള്‍ട്രാ എഡ്ജില്‍ സ്പൈക്ക് കണ്ടെത്തിയിരുന്നു. എന്നാല്‍ അംപയര്‍ അത് ബാറ്റ് ഗ്രൗണ്ടില്‍ ടച്ച് ചെയ്തതിന്‍റെ സ്പൈക്ക് ആണെന്ന് വിധിച്ചു.

348883

ഇതോടെ തീരുമാനം ഓണ്‍ ഫീല്‍ഡ് അംപയറൊടൊപ്പം നിന്നും. തീരുമാനത്തില്‍ അമ്പരന്ന ഷാക്കീബ് ഫീല്‍ഡില്‍ കുറച്ച് നേരം നിന്നാണ് മടങ്ങിയത്

Read Also -  കഴിഞ്ഞ 4 വർഷങ്ങളിൽ ബാബറിന്റെ ക്യാപ്റ്റൻസിയിൽ ഒരു മാറ്റവുമില്ല. ശുഐബ് മാലിക് പറയുന്നു.
https://twitter.com/Crickket__Video/status/1589129159330402304
Scroll to Top