ജൂറലും പടിക്കലും ടീമിലെത്തിയത് അഗാർക്കറുടെ പ്രത്യേക നിർദ്ദേശത്തിൽ. വമ്പൻ തീരുമാനത്തെ പറ്റി ബിസിസിഐ.

AGARKAR

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത് കൃത്യമായ ടീം സെലക്ഷൻ തന്നെയായിരുന്നു. പല യുവതാരങ്ങളും പരമ്പരയിൽ അരങ്ങേറ്റം കുറിക്കുകയും വളരെ വിജയകരമായി ആദ്യ മത്സരങ്ങൾ പൂർത്തിയാക്കുകയും ചെയ്തു. ഇതിൽ ഇന്ത്യയുടെ പ്രധാന താരങ്ങളായി മാറിയത് ധ്രുവ് ജൂറലും ദേവദത്ത് പഠിക്കലുമാണ്.

ഇന്ത്യ തങ്ങൾക്ക് നൽകിയ മികച്ച അവസരം വളരെ നന്നായി വിനിയോഗിക്കാൻ ഈ താരങ്ങൾക്ക് സാധിച്ചു. മത്സരശേഷം ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ സ്ക്വാഡ് സെലക്ഷനെ സംബന്ധിച്ച് വാചാലനായിരുന്നു. അജിത്ത് അഗാർക്കർ എന്ന ഒറ്റയാളുടെ വലിയ തീരുമാനങ്ങളാണ് ഇത്തരം ഒരു വലിയ വിജയത്തിൽ പങ്കുവഹിച്ചത് എന്ന ദ്രാവിഡ് പറയുകയുണ്ടായി. കൃത്യമായി യുവതാരങ്ങളെ അണിനിരത്തി ഒരു മികച്ച നിര ഉണ്ടാക്കിയെടുക്കാൻ അഗാർക്കർക്ക് സാധിച്ചു.

ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ധ്രുവ് ജൂറലിനെയും പഠിക്കലിനെയും നിർദ്ദേശിച്ചത് അഗാർക്കറാണെന്ന് ദ്രാവിഡ് ഇതിനോടകം പറഞ്ഞു കഴിഞ്ഞു. ഇഷാൻ കിഷൻ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരക്ക് മുൻപ് വ്യക്തിപരമായ കാരണങ്ങൾ മൂലം മാറിനിന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ബാക്കപ്പ് കീപ്പറെ ആവശ്യമായിരുന്നു.

എന്നാൽ കെഎൽ രാഹുൽ ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കുമെന്ന് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഈ സമയത്ത് ഇന്ത്യയ്ക്കു മുൻപിലുള്ള അവസാന വഴി ഭരത് മാത്രമാണ്. പിന്നീടാണ് അഗാർക്കർ ജൂറലിനെയും പടിക്കലിനെയും നിർദ്ദേശിക്കുന്നത്. ഇതേ സംബന്ധിച്ച് ഒരു ബിസിസിഐ വൃത്തം സംസാരിക്കുകയുണ്ടായി.

“ജൂറലിന്റെ പേര് ഞങ്ങൾക്ക് നിർദ്ദേശിച്ചത് അജിത് അഗാർക്കറാണ്. എന്നിരുന്നാലും ടീം മാനേജ്മെന്റ് അവന്റെ കാര്യത്തിൽ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നില്ല. കാരണം അവൻ അപ്പോഴും ഒരു ചെറിയ ക്രിക്കറ്റർ തന്നെയായിരുന്നു. മാത്രമല്ല ടെസ്റ്റ്‌ ക്രിക്കറ്റിൽ വലിയ പരിചയ സമ്പന്നയില്ലാത്ത യുവതാരത്തെ ഇംഗ്ലണ്ടിനെതിരായ നിർണായകമായ പരമ്പരയിലേക്ക് നേരിട്ട് തിരഞ്ഞെടുക്കുന്നതിൽ വലിയ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇംഗ്ലണ്ട് എല്ലായിപ്പോഴും ബുദ്ധികൊണ്ട് കളിക്കുന്ന ടീമാണ്. പക്ഷേ അഗാർക്കർ വലിയ രീതിയിൽ യുവതാരത്തെ പിന്തുണയ്ക്കുകയുണ്ടായി.”- ഒരു ബിസിസിഐ ഇതിവൃത്തം ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

See also  കോഹ്ലിയൊന്നുമല്ല, സഞ്ജുവാണ് ഈ ഐപിഎല്ലിലെ താരം. ഗിൽക്രിസ്റ്റിന്റെ വമ്പൻ പ്രസ്താവന.

ഇതോടൊപ്പം ദേവദത്ത് പടിക്കൽ ടീമിലേക്ക് വന്ന വഴിയെപ്പറ്റിയും വൃത്തം അറിയിക്കുകയുണ്ടായി. “ചേതേശ്വർ പൂജാര രഞ്ജി ട്രോഫി മത്സരങ്ങളിൽ വലിയ രീതിയിൽ റൺസ് കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ അവന്റെ പേര് ചർച്ചകളിൽ വന്നു. ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിന് വലിയ പരിചയമുണ്ടായിരുന്നില്ല. എന്നാൽ അഗാർക്കർ കൃത്യമായി തീരുമാനം കൈക്കൊണ്ട് പടിക്കലിനെ സ്ക്വാഡിലേക്ക് തിരഞ്ഞെടുത്തു. രഞ്ജി ട്രോഫിയിൽ പടിക്കൽ ഒരു തകർപ്പൻ 150 റൺസ് നേടിയപ്പോൾ അവിടെ കാണിയായി അഗാർക്കർ ഉണ്ടായിരുന്നു.”

“അവന്റെ ഉയരവും അവനെ സഹായിക്കുമെന്ന് അഗാർക്കർ കരുതിയിരുന്നു. മാത്രമല്ല ഇംഗ്ലണ്ട് സ്പിന്നർമാർ വലിയ പരിചയസമ്പന്നരല്ല എന്ന കാര്യവും ഇതിൽ പ്രധാനമായി വന്നു.”- ബിസിസിഐ വൃത്തം കൂട്ടിച്ചേർത്തു. എന്തായാലും ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് സ്‌ക്വാഡിലെ അവസാന വാക്ക് അജിത് അഗാർക്കാരുടെയാവും എന്ന കാര്യത്തിൽ സംശയമില്ല. അങ്ങനെ വന്നാൽ കൂടുതൽ യുവതാരങ്ങൾ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള 15 ടീമിലേക്ക് ഇടം പിടിക്കും എന്നത് ഉറപ്പാണ്.

Scroll to Top