ജയ്‌സ്വാൾ രോഹിതിനൊപ്പം ലോകകപ്പിൽ ഓപ്പണറാവും. ഗിൽ പുറത്തേക്കെന്ന് ആകാശ് ചോപ്ര.

jaiswal fifty

2024 ട്വന്റി20 ലോകകപ്പിൽ ഓപ്പണറാവാനുള്ള റേസിൽ ശുഭമാൻ ഗില്ലിനെക്കാൾ മുകളിലാണ് ജെയ്‌സ്വാൾ നിലവിൽ നിൽക്കുന്നത് എന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. സമീപകാലത്തെ ഇരുതാരങ്ങളുടെയും പ്രകടനങ്ങൾ വിലയിരുത്തിയാണ് ആകാശ് ചോപ്ര ഇത്തരത്തിൽ ഒരു നിഗമനത്തിൽ എത്തിയത്. ജൂണിൽ വെസ്റ്റിൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിൽ രോഹിത് ശർമയ്ക്കൊപ്പം ജയസ്വാൾ ഓപ്പണറാവാനാണ് സാധ്യത എന്ന് ആകാശ് ചോപ്ര പറയുന്നു.

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിൽ ജയസ്വാളിന്റെ പ്രകടനങ്ങൾ അങ്ങേയറ്റം മികച്ചതായിരുന്നു എന്ന് ചോപ്ര പറയുന്നു. മാത്രമല്ല പരമ്പരയിൽ അവസാന രണ്ടു മത്സരങ്ങളിൽ ഇന്ത്യ ജയ്‌സ്വാളിനെ ഓപ്പണറായി പരീക്ഷിച്ചത് ഇതിനുള്ള വലിയ സൂചനയാണ് എന്നും ചോപ്ര പറയുകയുണ്ടായി.

“ശുഭമാൻ ഗില്ലിന്റെ മുകളിലാണ് ജയസ്വാൾ നിലവിൽ നിൽക്കുന്നത് എന്ന കാര്യം വളരെ വ്യക്തമാണ്. രണ്ടുപേരും തമ്മിലുള്ള റേസിൽ നിലവിൽ ജയസ്വാൾ ഒരുപാട് മുൻപിലാണ്. ശുഭ്മാൻ ഗിൽ ചില സ്ഥലങ്ങളിൽ അല്പം പിന്നിലേക്ക് പോവുകയും ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ ആദ്യ മത്സരത്തിൽ ഗില്ലിന് ഇന്ത്യ അവസരം നൽകിയിരുന്നു. എന്നാൽ പിന്നീട് രണ്ടാം മത്സരത്തിൽ ഗില്ലിനെ ഇന്ത്യ ഒഴിവാക്കുകയാണ് ചെയ്തത്. മൂന്നാം മത്സരത്തിലും ഇന്ത്യൻ നിരയിൽ ഗിൽ കളിച്ചിരുന്നില്ല.”- ചോപ്ര പറയുന്നു.

Read Also -  രോഹിതിന് പരിശീലനത്തിനിടെ വീണ്ടും പരിക്ക്. പാകിസ്ഥാനെതിരെ കളിക്കുമോ എന്ന് ആശങ്ക.

“അഫ്ഗാനിസ്ഥാനെതിരായ 3 മത്സരങ്ങളിലും ജയസ്വാൾ ഒരു ഓപ്പണർ സ്ഥാനത്തേക്ക് എത്തിയിരുന്നു. മാത്രമല്ല അവസാന മത്സരത്തിൽ സൂപ്പർ ഓവറിലും ഇന്ത്യ ജയസ്വാളിനെ ആശ്രയിക്കുകയുണ്ടായി. ജയസ്വാൾ മത്സരങ്ങളിൽ ബാറ്റ് ചെയ്യുന്ന രീതി വളരെ പ്രശംസനീയമാണ്. വളരെ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാൻ അവന് സാധിച്ചിട്ടുണ്ട്.

ഇൻഡോറിൽ വളരെ മികവോടെ കളിക്കാൻ ജയസ്വാളിന് സാധിച്ചിരുന്നു. അതിന് മുൻപും മികച്ച പ്രകടനമാണ് അവന്റെ ബാറ്റിൽ നിന്ന് വന്നിട്ടുള്ളത്. അതിനാൽ തന്നെ ഇന്ത്യയ്ക്ക് ജയസ്വാളിനെ ഒഴിവാക്കാൻ സാധിക്കില്ല.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുന്നു.

ഇതുവരെ 16 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങളാണ് ഇന്ത്യക്കായി ജയസ്വാൾ കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് 33.46 ശരാശരിയിൽ 502 റൺസ് സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചിട്ടുണ്ട്. 161.93 സ്ട്രൈക്ക് റേറ്റിലാണ് ജയസ്വാളിന്റെ ഈ നേട്ടം. മറുവശത്ത് ഗിൽ ഇതുവരെ 14 ട്വന്റി20 അന്താരാഷ്ട്ര മത്സരങ്ങൾ ഇന്ത്യക്കായി കളിച്ചപ്പോൾ 25.76 എന്ന ശരാശരി പുലർത്താനെ സാധിച്ചിട്ടുള്ളൂ.

മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗ് വരാനിരിക്കുന്ന സാഹചര്യത്തിൽ ഇന്ത്യ ജയസ്വാളിനെ കൂടുതലായി നിരീക്ഷിക്കും എന്ന കാര്യം ഉറപ്പാണ്. എന്തായാലും ജയസ്വാളിനെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു ഐപിഎല്ലാണ് വരുന്നത്.

Scroll to Top