ജയസ്വാൾ ആക്രമിച്ച് കളിച്ചത് ബാസ്ബോൾ കണ്ടിട്ടല്ല, അത് ഐപിഎല്ലിന്റെ പവറാണ്. ശക്തമായ പ്രതികരണവുമായി നാസർ.

jaiswal rajkot test

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരെ നടന്ന രാജ്കൊട്ട് ടെസ്റ്റ്‌ മത്സരത്തിലും തകർപ്പൻ ഡബിൾ സെഞ്ച്വറി സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചിരുന്നു. മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സിൽ 236 പന്തുകൾ നേരിട്ട ജയസ്വാൾ 214 റൺസാണ് നേടിയത്. 14 ബൗണ്ടറികളും 12 സിക്സറുകളും ഈ താരത്തിന്റെ ഇന്നിംഗ്സിൽ ഉൾപ്പെട്ടു.

ഇന്നിംഗ്സിലുടനീളം ആക്രമണ മനോഭാവമാണ് ജയസ്വാൾ സ്വീകരിച്ചത്. എന്നാൽ ജയസ്വാളിന്റെ ഈ സമീപനം ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലിയിൽ നിന്ന് ഉയർന്നു വന്നതാണ് എന്നാണ് ഇംഗ്ലണ്ടിന്റെ ഓപ്പണർ ബെൻ ഡക്കറ്റ് ശേഷം പറഞ്ഞത്. ബക്കറ്റിന്റെ ഈ പരാമർശത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ നാസർ ഹുസൈൻ ഇപ്പോൾ.

ഇത്തരത്തിൽ ആക്രമണ മനോഭാവം ജയസ്വാൾ പഠിച്ചത് തന്റെ കഷ്ടപ്പാടിൽ നിന്നും കഠിനപ്രയത്നത്തിൽ നിന്നുമാണ് എന്ന് ഹുസൈൻ പറയുകയുണ്ടായി. മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യൻ പ്രീമിയർ ലീഗിലും മികച്ച പ്രകടനങ്ങൾ പുറത്തെടുത്തതിനാലാണ് ജയസ്വാളിന് ഇത്തരത്തിൽ ആക്രമണ സമീപനം പുലർത്താൻ സാധിക്കുന്നത് എന്നും ഹുസൈൻ പറഞ്ഞു.

മൂന്നാം മത്സരത്തിൽ ഇന്ത്യ 434 റൺസിന്റെ ലീഡ് സ്വന്തമാക്കിയെങ്കിലും ജയസ്വാളിന് മത്സരത്തിലെ താരമായി മാറാൻ സാധിച്ചിരുന്നില്ല. പരമ്പരയിലെ രണ്ടാം ഇരട്ട സെഞ്ചുറിയാണ് മത്സരത്തിൽ ജയസ്വാൾ നേടിയത്. ശേഷമാണ് ഹുസൈൻ രംഗത്തെത്തിയത്.

See also  ബാംഗ്ലൂരിനെതിരായ 5 വിക്കറ്റ് നേട്ടത്തിന്റെ രഹസ്യം വെളിപ്പെടുത്തി ബുമ്ര. യുവതാരങ്ങൾക്കും ഉപദേശം.

“ജയസ്വാൾ ആക്രമണ മനോഭാവത്തോടെ കളിക്കാൻ പഠിച്ചത് ഇംഗ്ലണ്ടിന്റെ ബാസ്ബോൾ ശൈലിയിൽ നിന്നാണ് എന്ന കമന്റ് ഞാൻ കാണുകയുണ്ടായി. അത് അസംബന്ധമാണ്. ഒരിക്കലും ഇംഗ്ലണ്ടിൽ നിന്നല്ല ജയസ്വാൾ അത് പഠിച്ചത്. ഒരുപാട് കഠിനപ്രയത്നങ്ങൾ നടത്തിയാണ് ജയ്സ്വാൾ ഈ നിലയിൽ എത്തിയത്.”

“അവൻ വളർന്നുവന്ന വഴിയിലൂടെയാണ് അവന് ഇത്തരമൊരു മനോഭാവം ലഭിച്ചത്. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗ് പോലെയുള്ള ടൂർണമെന്റുകളിൽ നിന്നും അവന് ഒരുപാട് പാഠങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ മികച്ച ഒരു താരം തന്നെയാണ് ജയസ്വാൾ.”- നാസർ ഹുസൈൻ പറഞ്ഞു.

നിലവിൽ ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടിയ താരമാണ് ജയസ്വാൾ. ഇതുവരെ 3 മത്സരങ്ങളിൽ നിന്ന് 545 റൺസാണ് ഈ യുവതാരം നേടിയിട്ടുള്ളത്. 109 എന്ന ഉയർന്ന ശരാശരിയിലാണ് ജയസ്വാൾ റൺസ് അടിച്ചു കൂട്ടിയിരിക്കുന്നത്.

മാത്രമല്ല 81 എന്ന മികച്ച സ്ട്രൈക്ക് റേറ്റും ഈ താരത്തിനുണ്ട്. എന്തായാലും 2 ടെസ്റ്റ് മത്സരങ്ങളിലും ഇംഗ്ലണ്ടിനെ പൂർണമായും അടിച്ചൊതുക്കാൻ ജയസ്വാളിന് സാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന്റെ ഇതിഹാസ ബോളറായ ആൻഡേഴ്സൺ അടക്കം ജയസ്വാളിന്റെ വെടിക്കെട്ടിന് മുൻപിൽ മുട്ടുമടക്കുന്നതാണ് മൂന്നാം മത്സരത്തിലും കാണാൻ സാധിച്ചത്.

Scroll to Top