ചെന്നൈയുടെ തോല്‍വിക്ക് കാരണം ധോണിയുടെ ആ 110 മീറ്റര്‍ സിക്സ്.

1aa64517 d639 46f0 8402 ba16a64f41a7

ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ തോല്‍പ്പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്ലേയോഫില്‍ കടന്നു. അവസാന ഓവറില്‍ വിജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ ജഡേജ – ധോണി കൂട്ടുകെട്ടിനെ നിശ്ബദരാക്കിയാണ് ബാംഗ്ലൂര്‍ വിജയത്തില്‍ എത്തിയത്.

അവസാന ഓവറില്‍ പ്ലേയോഫില്‍ എത്താന്‍ 17 റണ്‍സായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നുത്. യാഷ് ദയാല്‍ എറിഞ്ഞ ആദ്യ പന്ത് ചിന്നസ്വാമിയുടെ പുറത്താണ് ധോണി അടിച്ചിട്ടത്. ഒരു തരത്തില്‍ ഇത് അനുഗ്രഹമായെന്നാണ് ദിനേശ് കാര്‍ത്തിക് മത്സര ശേഷം പറഞ്ഞത്.

അതുവരെ നനഞ്ഞ ബോളില്‍ എറിഞ്ഞ യാഷ് ദയാലിന് പുതിയ പന്ത് ലഭിച്ചു. അടുത്ത പന്തില്‍ ധോണിയുടെ വിക്കറ്റെടുത്ത ബാംഗ്ലൂര്‍ പേസര്‍ പിന്നീട് ഒരു റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഒരു പക്ഷേ ആ സിക്സ് ചിന്നസ്വാമിയുടെ അകത്താണ് വീണതെങ്കില്‍ മത്സര ഫലം വേറൊന്നാകുമായിരുന്നു.

നനഞ്ഞ പന്തില്‍ ബാംഗ്ലൂര്‍ ബോളര്‍മാര്‍ ലൈനും ലെങ്തും കണ്ടെത്താന്‍ വിഷമിക്കുന്നുണ്ടായിരുന്നു. ലോക്കി ഫെര്‍ഗൂസന് പന്ത് നിയന്ത്രിക്കാനാവാതെ നോബോളുകള്‍ ആയി മാറിയിരുന്നു.

Read Also -  ബംഗ്ലകളെ പറപ്പിച്ച് ഇന്ത്യൻ വനിതകൾ ഏഷ്യാകപ്പ്‌ ഫൈനലിൽ. 10 വിക്കറ്റുകളുടെ കൂറ്റൻ വിജയം.
Scroll to Top