കോഹ്ലി തകർത്തടിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ലോകകപ്പ് ഒന്നും കിട്ടില്ല.. തുറന്ന് പറഞ്ഞ് മുൻ ഓസീസ് നായകൻ..

virat kohli 2023 scaled

ട്വന്റി20 ലോകകപ്പിന്റെ ഒമ്പതാം എഡിഷനായുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. കേവലം ദിവസങ്ങൾ മാത്രമാണ് ടൂർണമെന്റിന് ബാക്കിയുള്ളത്. ഐസിസി ടൂർണമെന്റുകളിൽ തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള രോഹിത് ശർമയുടെയും രാഹുൽ ദ്രാവിഡിന്റെയും അവസാന അവസരമാണിത്.

17 വർഷങ്ങൾക്ക് മുമ്പ് പ്രാഥമിക ട്വന്റി20 ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു രോഹിത് ശർമ. എന്നാൽ പിന്നീട് ഇന്ത്യയ്ക്കോ രോഹിത് ശർമയ്ക്കോ മറ്റൊരു കിരീടം സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. എന്നിരുന്നാലും ഇത്തവണ വളരെ മികച്ച ഒരു സ്ക്വാഡാണ് ഇന്ത്യക്കായി ലോകകപ്പിൽ അണിനിരക്കുന്നത്. അതുകൊണ്ടുതന്നെ ലോകകപ്പ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പക്ഷേ ഈ ലോകകപ്പിൽ ഇന്ത്യ നേരിടാൻ പോകുന്ന വലിയ വെല്ലുവിളികളെ പറ്റിയാണ് മുൻ ഓസ്ട്രേലിയൻ നായകൻ ടിം പെയ്ൻ പറയുന്നത്.

ഇത്തവണത്തെ ഇന്ത്യൻ ടീമിൽ കൃത്യമായ പോരായ്മകൾ നിലനിൽക്കുന്നുണ്ട് എന്നാണ് ടീം പെയ്ൻ കൂട്ടിചേർക്കുന്നത്. ഇന്ത്യൻ താരങ്ങളുടെ കൂട്ടായ ശ്രമങ്ങൾ പോലും ഇന്ത്യയ്ക്ക് കിരീടം നേടിക്കൊടുക്കാൻ സാധ്യതയില്ല എന്ന് പെയ്ൻ പറയുന്നു. എന്നാൽ ലോകകപ്പിൽ വിരാട് കോഹ്ലി ഒരു തട്ടുപൊളിപ്പൻ പ്രകടനം പുറത്തെടുത്താൽ മാത്രമാണ് ഇന്ത്യക്ക് പ്രതീക്ഷ ഉണ്ടാവുകയെന്നും പെയ്ൻ പറഞ്ഞു.

ഇന്ത്യയുടെ കിരീട നേട്ടത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം വിരാട് കോഹ്ലിയുടെ പ്രകടനമാണ് എന്ന് പെയ്ൻ ആവർത്തിച്ചു പറയുകയുണ്ടായി. ഇതേ അവസ്ഥ തന്നെയാണ് ഓസ്ട്രേലിയക്കുള്ളതെന്നും പെയ്ൻ പറയുകയുണ്ടായി. മാക്സ്വെൽ ഫോമിലേക്ക് എത്തിയാൽ മാത്രമേ ഓസ്ട്രേലിയയ്ക്ക് കിരീടം സ്വന്തമാക്കാൻ സാധിക്കു എന്നാണ് പെയ്ന്റെ കണക്ക്കൂട്ടൽ.

Read Also -  ട്വന്റി20 വിജയങ്ങളിൽ ധോണിയുടെ റെക്കോർഡ് മറികടന്ന് ഹിറ്റ്മാൻ. നേട്ടം ഐറിഷ് പടയെ തോല്പിച്ച്.

“വിരാട് കോഹ്ലിയ്ക്ക് ഈ ലോകകപ്പിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെങ്കിൽ, ഇന്ത്യ കിരീടം ഉയർത്തുമെന്ന് ഞാൻ കരുതുന്നില്ല. ഇതേ അവസ്ഥ തന്നെയാണ് ഇപ്പോൾ ഓസ്ട്രേലിയയ്ക്കുമുള്ളത്. മാക്സ്വെല്ലിന്റെ ഫോം ഓസ്ട്രേലിയയ്ക്ക് വളരെ നിർണായകമാണ്. കഴിഞ്ഞ മത്സരങ്ങളിൽ ഒന്നും മികച്ച ഫോമിലല്ല മാക്സ്വെൽ പ്രകടനം കാഴ്ചവച്ചത് എന്ന് എനിക്കറിയാം. പക്ഷേ ഓസ്ട്രേലിയ ലോകകപ്പ് വിജയിക്കണമെങ്കിൽ മാക്സ്വെല്ലിൽ നിന്ന് ഒരു അത്യുഗ്രൻ ബാറ്റിംഗ് പ്രകടനം അത്യാവശ്യമാണ്. അല്ലാത്തപക്ഷം ഓസ്ട്രേലിയ കിരീടം ചൂടുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.”- പെയ്ൻ പറഞ്ഞു.

കോഹ്ലി ഈ ഐപിഎല്ലിൽ വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്. ഒരു സെഞ്ച്വറിയടക്കം 500 റൺസിലധികം ഐപിഎല്ലിൽ സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. അതേസമയം മാക്സ്വെൽ ആകെ 8 മത്സരങ്ങളിൽ നിന്ന് നേടിയത് കേവലം 36 റൺസ് ആണ്. 5.14 എന്ന കുറഞ്ഞ ശരാശരിയാണ് മാക്സ്വെല്ലിന് ഉള്ളത്. മാക്സ്വെല്ലിന്റെ ഐപിഎൽ കരിയറിലെ തന്നെ ഏറ്റവും മോശം സീസണാണ് 2024.”

“അതേസമയം വിരാട് കോഹ്ലി ഇപ്പോഴും തന്റെ പ്രതാപകാല ഫോമിൽ തന്നെയാണ് തുടരുന്നത്. 2022 ലോകകപ്പിൽ 6 മത്സരങ്ങളിൽ നിന്ന് 296 റൺസായിരുന്നു വിരാട് കോഹ്ലി സ്വന്തമാക്കിയത്. 98.6 എന്ന ഉയർന്ന ശരാശരിയും കോഹ്ലിക്ക് ഉണ്ടായിരുന്നു. അതേപോലെ ഏകദിന ലോകകപ്പിൽ 11 മത്സരങ്ങളിൽ നിന്ന് 765 റൺസ് സ്വന്തമാക്കാനും കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. അതിനാൽ തന്നെ കോഹ്ലിയുടെ പ്രകടനം ഇന്ത്യക്ക് വളരെ നിർണ്ണായകമാണ്.

Scroll to Top