കോഹ്ലി ട്വന്റി20 ലോകകപ്പിനില്ല. പകരക്കാരനെ നിശ്ചയിച്ച് ബിസിസിഐ. 2 സീനിയർ താരങ്ങൾക്കും അവസരം.

virat kohli bowling

2023 ഏകദിന ലോകകപ്പിൽ ഏറ്റവുമധികം സ്വന്തമാക്കിയ താരമായിരുന്നു വിരാട് കോഹ്ലി. എന്നാൽ ഇന്ത്യയുടെ 2024 ട്വന്റി20 ലോകകപ്പിനുള്ള പ്ലാനുകളിൽ ആദ്യ ചോയ്സായി വിരാട് കോഹ്ലിയില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2024 ജൂണിൽ നടക്കുന്ന ടൂർണമെന്റിനെ സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നായകൻ രോഹിത് ശർമയും, രാഹുൽ ദ്രാവിഡും, സെലക്ഷൻ കമ്മിറ്റി ചീഫ് അജിത്ത് അഗാർർക്കറും, മറ്റ് ബിസിസിഐ ഒഫീഷ്യൽസും 5 മണിക്കൂർ നീണ്ട മീറ്റിംഗിൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് പ്ലാനുകളെ സംബന്ധിച്ച് സംസാരിക്കുകയുണ്ടായി. നിലവിൽ ഇന്ത്യയ്ക്ക് 6 ട്വന്റി20 മത്സരങ്ങൾ മാത്രമാണ് ലോകകപ്പിന് മുൻപുള്ളത്. ഇതിൽ മൂന്നെണ്ണം ദക്ഷിണാഫ്രിക്കെതിരെയും, മൂന്നെണ്ണം അഫ്ഗാനിസ്ഥാനെതിരെയും നടക്കും. ഈ സാഹചര്യത്തിലാണ് വിരാട് കോഹ്ലി ട്വന്റി20 ലോകകപ്പ് കളിക്കാൻ സാധ്യതയില്ല എന്ന വിവരങ്ങൾ പുറത്തുവരുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പര്യടനത്തിൽ, ഏകദിന ക്രിക്കറ്റിലും ട്വന്റി20 ക്രിക്കറ്റിലും കോഹ്ലി, രോഹിത്, ബൂമ്ര എന്നിവർക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഈ താരങ്ങൾക്ക് ട്വന്റി20 ലോകകപ്പിനുള്ള ടീമിലെത്താൻ അഫ്ഗാനിസ്ഥാനെതിരായ 3 മത്സരങ്ങൾ മാത്രമാണുള്ളത്. റിപ്പോർട്ടുകൾ പ്രകാരം രോഹിത് ശർമയും ബുമ്രയും ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള സെലക്ഷനിൽ മുൻപന്തിയിൽ തന്നെയുണ്ട്. എന്നാൽ കോഹ്ലിയുടെ ട്വന്റി20 ലോകകപ്പിലെ സ്ഥാനത്തെ സംബന്ധിച്ച് യാതൊരു ഗ്യാരണ്ടിയും ഇതുവരെയില്ല. ബിസിസിഐയുടെ മീറ്റിങ്ങിൽ സെക്രട്ടറി ജയ് ഷാ, പ്രസിഡന്റ് രാജീവ് ശുക്ല തുടങ്ങിയവർ രോഹിത് ശർമ്മയോട് ട്വന്റി20 ലോകകപ്പിൽ നായകനാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ രോഹിത് ട്വന്റി20 ലോകകപ്പ് കളിക്കും എന്ന കാര്യം ഉറപ്പായിട്ടുണ്ട്.

Read Also -  ഉമ്രാൻ മാലിക്കിനെ എന്തുകൊണ്ട് ഇന്ത്യ മാറ്റി നിർത്തുന്നു. കാരണം പറഞ്ഞ് ബോളിംഗ് കോച്ച്.

എന്നാൽ കോഹ്ലിയെ സംബന്ധിച്ച് ഇങ്ങനെ ഒരു ഉറപ്പു പറയാൻ സാധിക്കില്ല. 2023 ഏകദിന ലോകകപ്പിൽ സച്ചിന്റെയടക്കം ഒരുപാട് റെക്കോർഡുകൾ തകർക്കാൻ കോഹ്ലിയ്ക്ക് സാധിച്ചിരുന്നു. ഒരു ലോകകപ്പ് എഡിഷനിൽ 700 റൺസിലധികം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റർ എന്ന ബഹുമതിയും കോഹ്ലി നേടിയെടുത്തു. എന്നാൽ ഇന്ത്യയുടെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽ മൂന്നാം നമ്പറിൽ കളിക്കാൻ കോഹ്ലിക്ക് സാധിക്കില്ല എന്നാണ് ആദ്യ റിപ്പോർട്ടുകൾ.

ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്ക് മൂന്നാം നമ്പറിൽ ആക്രമണകാരിയായ ഒരു ബാറ്ററെയാണ് ആവശ്യം. അതിനായി സെലക്ഷൻ ബോർഡ് അംഗങ്ങൾ ഇഷാൻ കിഷന്റെ പേര് നിർദ്ദേശിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ഇന്ത്യക്കായി മികച്ച പ്രകടനം ആയിരുന്നു കിഷൻ പുറത്തെടുത്തത്. അതിനാൽ തന്നെ കിഷനെ മൂന്നാം നമ്പറിൽ ഇറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യ.

മറുവശത്ത് ഇന്ത്യൻ പ്രീമിയർ ലീഗിൽ ഓപ്പണറായാണ് വിരാട് കോഹ്ലി ഇറങ്ങിയിരുന്നത്. നിലവിലെ ഇന്ത്യൻ ടീമിൽ ഓപ്പണർ സ്ലോട്ട് ഏകദേശം പൂർണമാണ്. യശസ്വി ജയസ്വാൽ, ശുഭമാൻ ഗിൽ, രോഹിത് ശർമ എന്നീ 3 ഓപ്പണർമാർ ഇന്ത്യക്കുണ്ട്. അതിനാൽ തന്നെ ഓപ്പണിങ്ങിൽ കോഹ്ലിക്ക് കളിക്കാൻ സാധിക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്. മൂന്നാം നമ്പറിൽ കിഷൻ വരുന്നതോടെ പിന്നീടുള്ള സ്ഥാനങ്ങളിൽ സൂര്യകുമാർ, റിങ്കൂ സിംഗ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർ കളിക്കും. ഈ സാഹചര്യത്തിലാണ് വിരാട് കോഹ്ലി ട്വന്റി20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ ചോയ്സിലില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

Scroll to Top