കോഹ്ലിയെ പുറത്താക്കാൻ ഒരു മാർഗ്ഗമുണ്ട്. പേസർമാർക്ക് നിർദ്ദേശം നൽകി മുൻ ദക്ഷിണാഫ്രിക്കൻ താരം.

Virat kohli cover drive scaled

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര ഡിസംബർ 26നാണ് ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റ് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയിൽ കളിക്കുന്നത്. രോഹിത് ശർമ, വിരാട് കോഹ്ലി തുടങ്ങിയ സീനിയർ താരങ്ങളുടെ തിരിച്ചുവരവിന് കൂടിയാണ് ഈ ടെസ്റ്റ് പരമ്പര സാക്ഷിയാവുന്നത്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ തങ്ങളുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം.

ഇതിൽ പ്രധാന പങ്കുവഹിക്കാൻ സാധ്യതയുള്ള താരമാണ് വിരാട് കോഹ്ലി. വിരാട് കോഹ്ലി ശക്തമായ പ്രകടനം പുറത്തെടുത്താൽ മാത്രമേ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാൻ സാധിക്കൂ. എന്നാൽ കോഹ്ലിയെ പുറത്താക്കാനുള്ള തന്ത്രങ്ങൾ ദക്ഷിണാഫ്രിക്കയ്ക്ക് നിർദ്ദേശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം ഫാനി ഡിവില്ലിയേഴ്സ്.

കോഹ്ലിയ്ക്കെതിരെ കൃത്യമായ തന്ത്രങ്ങൾ മെനഞ്ഞാല്‍ മാത്രമേ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരയിൽ വിജയം സ്വന്തമാക്കാൻ സാധിക്കൂവെന്നാണ് ഡിവില്ലിയേഴ്‌സ് പറയുന്നത്. “വിരാട് കോഹ്ലിയെ മത്സരത്തിൽ പുറത്താക്കാൻ ഒരൊറ്റ വഴി മാത്രമാണ് മുൻപിലുള്ളത്. പരമ്പരാഗതമായ രീതിയിൽ നാലാം സ്റ്റമ്പിൽ തന്നെ ബോളർമാർ പന്തറിയണം. ശേഷം വിരാട് കോഹ്ലിയുടെ ഭാഗത്ത് നിന്ന് തെറ്റ് വരുന്നതിനായി കാത്തു നിൽക്കണം. ഈ സ്റ്റമ്പ് ലൈനിൽ പന്തറിഞ്ഞാൽ ഏതെങ്കിലും ഒരു പന്ത് കൃത്യമായി ഉള്ളിലേക്ക് വരും.”- ഡിവില്ലിയേഴ്സ് പറയുന്നു.

Read Also -  ഉഗാണ്ടയെ അടിച്ചൊതുക്കി വിൻഡിസ്. 134 റൺസിന്റെ കൂറ്റൻ വിജയം.

“കോഹ്ലിയെ പോലെയുള്ള മികച്ച താരങ്ങളെ നമുക്ക് നേരിട്ട് ആക്രമിക്കാൻ സാധിക്കില്ല. അയാൾ എല്ലായിപ്പോഴും നേരെ കളിക്കുന്ന താരമാണ്. സച്ചിൻ ടെണ്ടുൽക്കറുടെ കാര്യം പോലെ തന്നെ, കോഹ്ലിയെ എൽബിഡബ്ല്യു ആക്കുന്നതിനായി കാത്തുനിൽക്കാൻ സാധിക്കില്ല. കാരണം അയാൾക്ക് ബോളർമാരെ മിഡ്വിക്കറ്റിലൂടെ ബൗണ്ടറി പായിക്കാൻ സാധിക്കും. ഈ സാഹചര്യത്തിൽ ഓഫ്‌ സ്റ്റമ്പിന് പുറത്തു തന്നെ കോഹ്ലിക്കെതിരെ പന്തറിയുന്നതാണ് ഏറ്റവും മികച്ച തന്ത്രം. ഈ ലൈനിൽ പന്തറിയുമ്പോൾ ഏതെങ്കിലും ഒരു പന്ത് പിച്ച് ചെയ്ത ശേഷം ഉള്ളിലേക്ക് വരും.”- ഡിവില്ലിയേഴ്സ് കൂട്ടിച്ചേർക്കുന്നു.

ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ വളരെ മികച്ച പ്രകടനങ്ങളാണ് വിരാട് കോഹ്ലി ഇതുവരെ കാഴ്ച വച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയിൽ ഏറ്റവുമധികം റൺസ് കണ്ടെത്തിയ ഇന്ത്യൻ താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് കോഹ്ലി നിലവിൽ നിൽക്കുന്നത്. ഇതുവരെ 7 ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട് 719 റൺസാണ് കോഹ്ലി ആഫ്രിക്കൻ മണ്ണിൽ നേടിയിരിക്കുന്നത്. 51.35 എന്ന ശരാശരിയിലാണ് കോഹ്ലിയുടെ ഈ നേട്ടം. അതുകൊണ്ടു തന്നെ മികവുറ്റ പ്രകടനങ്ങൾ നടത്തി ഈ പരമ്പരയിലും കോഹ്ലി ഇന്ത്യയുടെ നട്ടെല്ല് ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top