കോഹ്ലിയായിരുന്നു നായകനെങ്കിൽ ഇന്ത്യ തോൽക്കില്ലാരുന്നു. രോഹിതിനെ വിമർശിച്ച് മൈക്കിൾ വോൺ.

e761f9433e985ff73b161a5caf76b25e

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ പരാജയം അറിഞ്ഞതോടുകൂടി ഒരുപാട് വിമർശനങ്ങളാണ് ഇന്ത്യക്ക് നേരെ എത്തിയത്. മത്സരത്തിൽ രോഹിത് ശർമ എടുത്ത ചില തീരുമാനങ്ങളെയും മറ്റും വിമർശിച്ച് മുൻ താരങ്ങൾ പോലും രംഗത്ത് വരികയുണ്ടായി.

ഇപ്പോൾ രോഹിത് ശർമക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കിൾ വോണാണ്. ക്യാപ്റ്റൻ എന്ന നിലയിൽ രോഹിത് ശർമ പലപ്പോഴും സ്വിച്ച് ഓഫായാണ് തനിക്ക് തോന്നുന്നത് എന്ന് മൈക്കിൾ വോൺ പറയുന്നു. മാത്രമല്ല വിരാട് കോഹ്ലിയായിരുന്നു ഇന്ത്യൻ നായകനെങ്കിൽ ഒരിക്കലും ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ പരാജയപ്പെടില്ലായിരുന്നു എന്നും വോൺ പറയുകയുണ്ടായി.

രോഹിത് വളരെ മികച്ച താരമാണെങ്കിലും നായകൻ എന്ന നിലയിൽ ആക്ടീവല്ല എന്ന് വോൺ വിമർശിക്കുന്നു.!”ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ വിരാട് കോഹ്ലിയുടെ നായകത്വം വളരെയേറെ മിസ്സ് ചെയ്യുന്നുണ്ട്. വിരാട് കോഹ്ലിയായിരുന്നു ഇന്ത്യയുടെ നായകനെങ്കിൽ, മത്സരത്തിൽ ഇന്ത്യ പരാജയം അറിയില്ലായിരുന്നു.

രോഹിത് ശർമ ഒരു ഇതിഹാസ താരമാണ്. മാത്രമല്ല ഇന്ത്യക്കായി മികച്ച പ്രകടനങ്ങളും രോഹിത് നടത്തിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ രോഹിത് ശർമ പൂർണ്ണമായും സ്വിച്ച് ഓഫ് ആയതായാണ് എനിക്ക് തോന്നുന്നത്. “- മൈക്കിൾ വോൺ പറയുന്നു. ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 190 റൺസിന്റെ വമ്പൻ ലീഡ് കണ്ടെത്തിയതിന് ശേഷമായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്.

See also  അഫ്ഗാന്‍ ഓപ്പണറെ അവസാനം വരെ നിര്‍ത്തി. ത്രില്ലര്‍ പോരാട്ടത്തില്‍ ശ്രീലങ്കക്ക് വിജയം.

ശേഷം രോഹിത്തിന്റെ നായകത്വത്തെ വിമർശിച്ച് വോൺ രംഗത്ത് വരികയും ചെയ്തു. “ഞാൻ കരുതുന്നത് രോഹിത് ശർമയുടെ ക്യാപ്റ്റൻസി വളരെ വളരെ ശരാശരി മാത്രമാണെന്നാണ്. മത്സരത്തിലൂടനീളം ഒട്ടും ആക്ടീവായി രോഹിത്തിനെ കാണാൻ സാധിച്ചില്ല.

മാത്രമല്ല തന്റെ ഫീൽഡ് സെറ്റ് ചെയ്യുന്നതിലും ബോളിങ്ങിൽ മാറ്റങ്ങൾ വരുത്തുന്നതിലും രോഹിത് മികച്ചു നിന്നില്ല. മത്സരത്തിൽ ഓലി പോപ്പ് സ്വീപ്പുകളും റിവേഴ്സ് സ്വീപ്പുകളും അടക്കമുള്ള ഷോട്ടുകൾ കളിച്ചപ്പോൾ രോഹിത്തിന് മുൻപിൽ യാതൊരു ഉത്തരവും ഉണ്ടായിരുന്നില്ല.”- മൈക്കിൾ വോൺ കൂട്ടിച്ചേർത്തു.

എന്നിരുന്നാലും രണ്ടാം ടെസ്റ്റ് മത്സരത്തിൽ ശക്തമായ ഒരു പ്രകടനം നടത്തി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. 5 മത്സരങ്ങൾ അടങ്ങിയ പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നത്. നിർണായകമായ പരമ്പര നഷ്ടമായാൽ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പ്രതീക്ഷകളെ വളരെയധികം ബാധിക്കും.

അതേസമയം കുറച്ചധികം മാറ്റങ്ങളുമായാണ് ഇന്ത്യ രണ്ടാം ടെസ്റ്റിന് തയ്യാറാകുന്നത്. പരിക്കിന്റെ പിടിയിലായ രാഹുൽ, ജഡേജ എന്നിവരെ ഇന്ത്യ സ്ക്വാഡിൽ നിന്ന് മാറ്റി നിർത്തിയിട്ടുണ്ട്. വിരാട് കോഹ്ലിയുടെ അഭാവവും ഇന്ത്യയെ ബാധിക്കുന്നു. എന്നിരുന്നാലും സർഫറാസ് ഖാൻ അടക്കമുള്ള യുവതാരങ്ങൾ ഇന്ത്യയുടെ സ്ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്.

Scroll to Top