കിഷനും അയ്യർക്കും കടുത്ത ശിക്ഷ. നേട്ടം സഞ്ജുവിന്. ലോകകപ്പ് സാധ്യതകൾ ഉയരുന്നു.

sanju samson poster

ബിസിസിഐ തങ്ങളുടെ വാർഷിക കരാറിൽ നിന്ന് ഇഷാൻ കിഷൻ, ശ്രെയസ് അയ്യർ എന്നീ സൂപ്പർതാരങ്ങളെ നീക്കം ചെയ്തത് വളരെയധികം വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. പലരെയും ബിസിസിഐയുടെ ഈ തീരുമാനം ഞെട്ടിക്കുകയും ചെയ്തു.

എന്നാൽ ഇതിന് ശേഷം ഇരു താരങ്ങളെയും ബിസിസിഐ കൂടുതൽ മത്സരങ്ങളിൽ നിന്ന് മാറ്റി നിർത്തിയേക്കും എന്ന സൂചനയാണ് പുറത്തുവരുന്നത്. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്താൽ പോലും ഇന്ത്യ ഈ താരങ്ങളെ തങ്ങളുടെ ടീമിലേക്ക് പരിഗണിച്ചേക്കില്ല എന്ന് റിപ്പോർട്ടുകൾ വരുന്നു. അതുകൊണ്ടുതന്നെ വരാനിരിക്കുന്ന ട്വന്റി20 ലോകകപ്പിൽ ഈ രണ്ടു താരങ്ങൾക്കും കളിക്കാൻ സാധിക്കുമോ എന്ന സംശയം നിലനിൽക്കുകയാണ്.

ഇഷാൻ കിഷനെ ഇന്ത്യ ട്വന്റി20 ലോകകപ്പിനായുള്ള ടീമിലേക്ക് പരിഗണിച്ചില്ലെങ്കിൽ അത് സഞ്ജു സാംസണിനെ സംബന്ധിച്ച് വലിയ നേട്ടമായി മാറും. സഞ്ജുവിന്റെ ട്വന്റി20 ലോകകപ്പ് സാധ്യതകൾ വർധിക്കാൻ ഇത് കാരണമാവും. ഇങ്ങനെയാണ് കാര്യങ്ങളെങ്കിൽ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്താൽ സഞ്ജുവിന് ഇന്ത്യൻ ടീമിലെത്താൻ സാധിക്കും.

മുൻപ് ഇഷാനും ശ്രേയസ് അയ്യർക്കും കൂടുതൽ മത്സരങ്ങൾ നഷ്ടമാവും എന്ന സൂചന ബിസിസിഐ വൃത്തം നൽകിയിരുന്നു. ഇഷാൻ ആവശ്യപ്പെട്ടത് പ്രകാരം ദേശീയ ടീമിൽ നിന്ന് അവന് ബിസിസിഐ അവധി അനുവദിച്ചിരുന്നു. പക്ഷേ ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ ഇഷാൻ വിമുഖത കാട്ടിയത് ബിസിസിഐയെ ചൊടിപ്പിച്ചു എന്നാണ് ബിസിസിഐ വൃത്തം അറിയിക്കുന്നത്.

Read Also -  "അവൻ ഒരു ദിവസം ഇന്ത്യയുടെ 3 ഫോർമാറ്റിലെയും ക്യാപ്റ്റനാവും". ഇന്ത്യയുടെ മുൻ ബാറ്റിങ് കോച്ച് പറയുന്നു.

“ഇഷാൻ കിഷന്റെ നിർദ്ദേശ പ്രകാരമാണ് അദ്ദേഹത്തിന് ബിസിസിഐ അവധി നൽകിയത്. എന്നാൽ പിന്നീട് ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാനോ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ കൃത്യമായ സമയത്ത് എത്തിച്ചേരാനോ ഇഷാൻ കിഷൻ തയ്യാറായില്ല. അതിന് പകരമായി സ്വയമേ പരിശീലനം തുടങ്ങുകയാണ് കിഷൻ ചെയ്തത്.”

“ഈ സാഹചര്യത്തിലാണ് താരത്തെ കരാറിൽ നിന്ന് മാറ്റിനിർത്താനുള്ള തീരുമാനം കൈക്കൊണ്ടത്. എന്നിരുന്നാലും ഇരു താരങ്ങൾക്കും ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റിൽ തുടർച്ചയായി കളിച്ച ടീമിലേക്ക് മടങ്ങി വരാൻ വലിയ അവസരങ്ങൾ തന്നെ മുൻപിലുണ്ട്.”- ഒരു ബിസിസിഐ വൃത്തം അറിയിച്ചു.

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് ഇഷാൻ ടീമിൽ നിന്ന് വ്യക്തിപരമായ കാരണങ്ങൾ മൂലം മാറിനിന്നത്. ശേഷം അടുത്ത മാസങ്ങളിലൊന്നും തന്നെ കിഷൻ ഇന്ത്യക്കായി കളിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇഷാൻ കിഷൻ രഞ്ജി ട്രോഫി കളിച്ച് ടീമിലേക്ക് തിരികെ വരണമെന്ന നിർദ്ദേശം ഇന്ത്യയുടെ ഹെഡ്കൊച്ച് ആയ രാഹുൽ ദ്രാവിഡ് മുന്നോട്ട് വച്ചിരുന്നു.

എന്നാൽ ഈ നിർദ്ദേശം ശരിവെച്ച് മുൻപോട്ടു പോവാൻ കിഷൻ തയ്യാറായില്ല. ഇതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്. മാത്രമല്ല ഇന്ത്യൻ ടീമിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ശ്രേയസ് അയ്യരും രഞ്ജി ട്രോഫിയിൽ കളിക്കാതിരുന്നത് കരാറിൽ നിന്ന് ഒഴിവാക്കപ്പെടാൻ ഒരു കാരണമായി.

Scroll to Top