ഓസ്ട്രേലിയന്‍ ബൗണ്‍സി പിച്ചില്‍ കളിക്കാന്‍ അവന് കഴിവുണ്ട്; പ്രശംസയുമായി മാത്യൂ ഹെയ്ഡന്‍

ഈ ഐപിഎല്‍ സീസണില്‍ വളരെ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന താരമാണ് രാഹുല്‍ ത്രിപാഠി. 13 ഇന്നിംഗ്സില്‍ നിന്നായി 393 റണ്‍സാണ് താരം നേടിയിരിക്കുന്നത്. മുംബൈ ഇന്ത്യൻസുമായുള്ള മത്സരത്തിൽ ഫിഫ്റ്റി നേടിയ താരത്തിന്റെ മികച്ച പ്രകടനം കാരണമാണ് ഹൈദരാബാദ് വിജയത്തിലേക്ക് കുതിച്ചത്. മത്സരത്തിലെ കമന്റേറ്റയായിരുന്ന മുൻ ഓസ്ട്രേലിയൻ താരവുമായ മാത്യൂ ഹെയ്ഡൻ താരത്തിനു വന്‍ പ്രശംസയാണ് നല്‍കിയത്.

” അന്താരാഷ്ട്ര തലത്തിൽ കളിക്കാനുള്ള എല്ലാ യോഗ്യതയും രാഹുൽ ത്രിപാതിയ്ക്കുണ്ട്. തുടക്കത്തിൽ തന്നെ റൺസ് സ്കോർ ചെയ്യാനുള്ള അവന്റെ കഴിവിനെ ഞാൻ പ്രശംസിക്കുന്നു. വളരെ പ്രധാനമായ കാര്യമാണ് പവർപ്ലേ. കെയ്ൻ വില്യംസ് ടോപ്പ് ഓർഡറിൽ നിന്ന് മാറിയത് മികച്ച തീരുമാനമായിരുന്നു. ” ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാന്‍ വന്‍ പിന്തുണയാണ് ഹെയ്ഡന്‍ നല്‍കിയത്.

Tripathi

” രാഹുൽ ഉത്തരവാദിത്വം ഏറ്റെടുത്ത രീതി എനിക്കിഷ്ടപ്പെട്ടു. അവൻ അപകടക്കാരിയായ സ്ട്രൈക്കറാണ്. വിക്കെറ്റിന്റെ ഇരുവശത്തേക്കും ഷോട്ടുകൾ പായിക്കാൻ അവനു സാധിക്കും. ലോകകപ്പ് ടീമിൽ അവനെ തെരഞ്ഞെടുക്കണമെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഓസ്ട്രേലിയൻ ബൗണ്‍സി പിച്ചുകളിൽ കളിക്കാനുള്ള ശേഷി അവനുണ്ട് എന്നാണ് മാത്യു ഹെയ്ഡൻ പറഞ്ഞത്. ഓരോ മത്സരത്തിലും വളരെ മികച്ച ബാറ്റിംഗ് പ്രകടനമാണ് താരം കാഴ്ച്ചവെക്കുന്നത്.