ഒരുപാട് കഷ്ടപെട്ട് ടീമിലെത്തിയവനാണ് റിങ്കു. അവന്റെ ഓരോ വിജയവും രാജ്യത്തിന് ആഹ്ലാദം നൽകുന്നു- ഗൗതം ഗംഭീർ.

rinku singj

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യിൽ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ബാറ്റർ റിങ്കു സിംഗ് ആയിരുന്നു. മത്സരത്തിൽ നിർണായക സമയത്ത് ക്രീസിലെത്തിയ റിങ്കുവിന് 39 പന്തുകളിൽ നിന്ന് 68 റൺസ് സ്വന്തമാക്കാൻ സാധിച്ചു. അന്താരാഷ്ട്ര ട്വന്റി20 ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റത്തിന് ശേഷം വളരെ മികച്ച പ്രകടനങ്ങളാണ് ഇതുവരെ റിങ്കു കാഴ്ച വെച്ചിട്ടുള്ളത്.

എല്ലാ സമയത്തും തന്റെ കഴിവിനൊത്ത വെടിക്കെട്ട് പ്രകടനം തീർക്കാൻ റിങ്കുവിന് സാധിച്ചിട്ടുണ്ട്. ഓസ്ട്രേലിയക്കെതിരെ ഈ വർഷം നടന്ന അഞ്ച് ട്വന്റി20 മത്സരങ്ങളിൽ നിന്ന് 105 സ്വന്തമാക്കാനും റിങ്കുവിന് സാധിച്ചിരുന്നു. ശേഷമാണ് ദക്ഷിണാഫ്രിക്കക്കെതിരെ റിങ്കുവിന്റെ വെടിക്കെട്ട്. ഈ സാഹചര്യത്തിൽ റിങ്കുവിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.

റിങ്കുവിന്റെ മത്സരത്തിലെ പ്രകടനത്തിൽ താൻ അങ്ങേയറ്റം ആകൃഷ്ടനായി എന്ന് ഗൗതം ഗംഭീർ പറയുന്നു. സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെയാണ് ഗംഭീർ തന്റെ അഭിപ്രായം പങ്കുവെച്ചത്. മൈതാനത്തെ ഓരോ ഇന്നിംഗ്സിനും കൃത്യമായ മൂല്യം നൽകുന്ന കളിക്കാരനാണ് റിങ്കു സിംഗ് എന്ന് ഗംഭീർ പറയുന്നു.

മാത്രമല്ല ഒരുപാട് കഠിനപ്രയത്നത്തിലൂടെയാണ് റിങ്കു ഇന്ത്യൻ ടീമിൽ സ്ഥാനം കണ്ടെത്തിയത് എന്നും, അതിനാൽ തന്നെ ഓരോ മത്സരത്തിനും കൃത്യമായ വില കൊടുക്കാൻ റിങ്കുവിന് സാധിക്കുന്നുണ്ട് എന്നുമാണ് ഗംഭീർ പറഞ്ഞത്. തന്റെ കരിയറിലുടനീളം ഇത്തരത്തിലുള്ള വിജയകരമായ പ്രകടനങ്ങൾ റിങ്കു അർഹിക്കുന്നുണ്ട് എന്നാണ് ഗംഭീറിന്റെ പക്ഷം.

See also  2 വിക്കറ്റുമായി ഹര്‍ദ്ദിക്ക് പാണ്ട്യയുടെ തിരിച്ചു വരവ്. മുംബൈ ഇന്ത്യൻസിന് ആശ്വാസം

“ഒരുപാട് കഠിന പ്രയത്നങ്ങളിലൂടെയാണ് റിങ്കു സിങ് ഈ നിലയിലെത്തിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും മറ്റെല്ലാ സ്റ്റേജുകളിലും വളരെ മികച്ച പ്രകടനങ്ങൾ റിങ്കു കാഴ്ച വച്ചിട്ടുണ്ട്. അതിനാൽ ഓരോ ഇന്നിംഗ്സിനും റിങ്കു കൃത്യമായി മൂല്യം നൽകുന്നു. ഇത്തരത്തിൽ ചിന്തിക്കുമ്പോൾ ഓരോ ഇന്നിംഗ്സുകളും തന്റെ ആദ്യ ഇന്നിംഗ്സായാണ് റിങ്കു കണക്കാക്കുന്നത്.

അർഹതയില്ലാത്തതൊന്നും അവൻ ആഗ്രഹിക്കുന്നില്ല. അവൻ എത്രമാത്രം വിജയം കണ്ടാലും അത് അവന് അർഹതപ്പെട്ടതാണ് എന്നാണ് ഞാൻ കരുതുന്നത്. കാരണം അത്ര അനായാസം ഇവിടെ എത്തിപ്പെട്ടവനല്ല റിങ്കു. അവൻ മത്സരത്തിൽ മികവ് പുലർത്തുമ്പോൾ, അവൻ മാത്രമല്ല, മുഴുവൻ രാജ്യവും സന്തോഷത്തിൽ ആറാടുന്നു.”- ഗംഭീർ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി20 മത്സരത്തിലെ പ്രകടനം റിങ്കു സിഗിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട് എന്നത് ഉറപ്പാണ്. മാത്രമല്ല ഐസിസിയുടെ ട്വന്റി20 റാങ്കിങ്ങിൽ 59 സ്ഥാനങ്ങൾ മുകളിലേക്ക് കയറി വിപ്ലവം സൃഷ്ടിക്കാനും റിങ്കുവിന് സാധിച്ചു. വരും മത്സരങ്ങളിലും ഇത്തരത്തിൽ ശക്തമായ ബാറ്റിംഗ് പ്രകടനങ്ങൾ റിങ്കു പുറത്തെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യ. മാത്രമല്ല ട്വന്റി20 ലോകകപ്പിലേക്ക് ഇന്ത്യ വളരെയധികം പ്രതീക്ഷകൾ വയ്ക്കുന്ന താരം കൂടിയാണ് ഈ ഇടങ്കയ്യൻ ബാറ്റർ.

Scroll to Top