ഒരത്ഭുതവും ഉണ്ടാവില്ല, ഈ 4 ടീമുകൾ സെമിയിലെത്തും. ദിനേശ് കാർത്തിക്കിന്റെ പ്രവചനം ഇങ്ങനെ.

india vs sri lanka 2023 cwc scaled

2023 ഏകദിന ലോകകപ്പിന്റെ ആദ്യഘട്ട മത്സരങ്ങൾ പുരോഗമിക്കുകയാണ്. ഏകദേശം 6 മത്സരങ്ങളോളം എല്ലാ ടീമുകളും ഈ ലോകകപ്പിൽ പിന്നിട്ടു കഴിഞ്ഞു. ഇതിന് ശേഷം ഇപ്പോൾ സെമിഫൈനലിലെത്താൻ സാധ്യതയുള്ള 4 ടീമുകളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റർ ദിനേശ് കാർത്തിക്. 6 മത്സരങ്ങൾ എല്ലാ ടീമിനെയും അവസാനിച്ചെങ്കിലും സെമിയിലെത്തുന്ന ടീമുകളെ സംബന്ധിച്ചുള്ള പൂർണമായ വ്യക്തത ഇതുവരെ വന്നിട്ടില്ല. ബംഗ്ലാദേശ് ഒഴികെയുള്ള മറ്റെല്ലാ ടീമുകൾക്കും ടൂർണമെന്റിൽ സെമിയിലെത്താൻ ഇപ്പോഴും സാധ്യതകൾ നിൽക്കുന്നു. ഈ സാഹചര്യത്തിലാണ് തന്റെ പ്രവചനവുമായി ദിനേശ് കാർത്തിക് രംഗത്ത് എത്തിയത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകളാണ് സെമി ഫൈനലിൽ കളിക്കാൻ സാധ്യതയുള്ളത് എന്ന് ദിനേശ് കാർത്തിക് പറയുന്നു.

ഈ ടീമുകളൊക്കെയും ടോപ്പ് നാലിൽ ഫിനിഷ് ചെയ്യും എന്നാണ് ദിനേശ് കാർത്തിക് വിശ്വസിക്കുന്നത്. “ഇന്ത്യ തങ്ങളുടെ ആറാം മത്സരത്തിൽ വിജയം കണ്ടു. ഒപ്പം ന്യൂസിലാൻഡിനെ ഓസ്ട്രേലിയ പരാജയപ്പെടുത്തുകയും ചെയ്തു. ഇതോടെ 4 സെമി ഫൈനലിസ്റ്റ് ടീമുകളെ ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഒരുപക്ഷേ സെമിഫൈനലിൽ എത്തുന്ന 4 ടീമുകളെ ഇത്ര നേരത്തെ തീരുമാനിച്ച മറ്റൊരു ടൂർണമെന്റ് ഉണ്ടാവില്ല. ഈ 4 ടീമുകൾ തന്നെയാവും ഇത്തവണത്തെ സെമി ഫൈനലിൽ കളിക്കുക. അസാധാരണമായ രീതിയിൽ എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ ഈ കാര്യത്തിൽ മാറ്റമുണ്ടാവു. എന്നാൽ അങ്ങനെ സംഭവിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നതുമില്ല.”- ദിനേശ് കാർത്തിക് പറഞ്ഞു.

Read Also -  മണ്ടൻമാർ. പാകിസ്ഥാന്റെ സൂപ്പർ ഓവറിലെ പ്ലാൻ ചോദ്യം ചെയ്ത് യുവരാജ്.

അതോടൊപ്പം ഇന്ത്യ തന്നെയാവും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുക എന്നാണ് ദിനേശ് കാർത്തിക് വിശ്വസിക്കുന്നത്. അതിനാൽ തന്നെ 2 മുതൽ 4 വരെയുള്ള സ്ഥാനങ്ങൾക്കായാണ് മറ്റു ടീമുകൾ പോരാടുന്നത് എന്നും കാർത്തിക് പറയുന്നു. “ലീഗ് ഘട്ടത്തിൽ ഇനിയും മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്. എന്നാൽ അതിന്റെ ആവശ്യമില്ല. ഇപ്പോൾ തന്നെ നമുക്ക് 4 സെമി ഫൈനലിസ്റ്റുകളെ മനസ്സിലായി കഴിഞ്ഞു. 2 മുതൽ 4 വരെയുള്ള സ്ഥാനങ്ങൾക്കായാണ് ഇപ്പോൾ മത്സരങ്ങൾ നടക്കുന്നത്. ആരാവും ഒന്നാം നമ്പറിൽ ഫിനിഷ് ചെയ്യുക എന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. സെമി ഫൈനലിൽ ഇന്ത്യ ഏത് ടീമിനെതിരെ മൈതാനത്തിറങ്ങുമെന്നും 2,3 സ്ഥാനങ്ങളിൽ ആരൊക്കെ എത്തുമെന്നുമാണ് ഇപ്പോഴുള്ള ചോദ്യം.”- ദിനേശ് കാർത്തിക് കൂട്ടിച്ചേർത്തു.

Scroll to Top