ഐപിഎല്ലിന് മുമ്പിൽ പിഎസ്എൽ ഒന്നുമല്ല. ലോകക്രിക്കറ്റിലെ വണ്ടർ എന്ന് സിക്കന്ദർ റാസ.

raza

ലോകക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫ്രാഞ്ചൈസി ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. 2008ൽ ഇന്ത്യൻ പ്രീമിയർ ലീഗ് ആരംഭിച്ചത് മുതൽ ലോക ക്രിക്കറ്റ് മറ്റൊരു നിലവാരത്തിലേക്ക് ഉയർന്നിട്ടുണ്ട്.

ഈ സാഹചര്യത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിന് വമ്പൻ പ്രശംസകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിംബാബ്വെ താരം സിക്കന്ദർ റാസ. ഇന്ത്യൻ പ്രീമിയർ ലീഗ് മാത്രമല്ല, ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റുകളൊക്കെയും വളരെ മികച്ചതാണെന്നും റാസ പറഞ്ഞു. മാത്രമല്ല ഇന്ത്യൻ പ്രീമിയർ ലീഗ് പാക്കിസ്ഥാൻ സൂപ്പർ ലീഗിനേക്കാൾ ഒരുപാട് മികച്ചതാണന്നും റാസ കൂട്ടിച്ചേർക്കുകയുണ്ടായി. 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സ് ടീമിന്റെ അംഗമാണ് റാസ.

ലോകക്രിക്കറ്റിലെ വമ്പൻ താരങ്ങൾ പങ്കെടുക്കുന്നു എന്നതാണ് ഐപിഎല്ലിനെ കൂടുതൽ പ്രത്യേകതയുള്ളതാക്കുന്നത് എന്ന് റാസ പറഞ്ഞു. “ലോക ക്രിക്കറ്റിലെ എല്ലാ വമ്പൻ താരങ്ങളും പങ്കെടുക്കുന്നു എന്നതാണ് ഐപിഎല്ലിനെ വളരെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നത് എന്നെനിക്ക് തോന്നുന്നു. ഐപിഎല്ലിലെ കൂടുതൽ മത്സരങ്ങളിലും ജനങ്ങളെത്തുകയും, ടീമുകൾക്ക് വലിയ പിന്തുണ നൽകുകയും ചെയ്യുന്നു.”

“അത് ഐപിഎല്ലിലെ ഒരു വ്യത്യസ്ത കാര്യം തന്നെയാണ്. ഐപിഎൽ കഴിഞ്ഞാൽ ഇത്രയുമധികം ജനങ്ങൾ പിന്തുണ നൽകുന്നത് പിഎസ്എല്ലിനാണ്. ഇക്കാരണങ്ങൾ കൊണ്ട് തന്നെ ഐപിഎൽ മറ്റു ലീഗുകളിൽ നിന്ന് ഒരുപാട് മികച്ചതാണ് എന്നെനിക്ക് തോന്നാറുണ്ട്.”- റാസ പറഞ്ഞു.

See also  ഇംഗ്ലണ്ടിനെതിരെ ക്ലാസ്സ് സെഞ്ച്വറി നേടി ജഡേജ.. വേദനയായി സർഫറാസ് ഖാന്റെ വിക്കറ്റ്..

നിലവിൽ ലോകത്തിലെ ഏറ്റവും നല്ല ലീഗ് ഇന്ത്യൻ പ്രീമിയർ ലീഗാണ് എന്നും റാസ പറയുകയുണ്ടായി. “ഐപിഎൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലീഗാണ്. പാക്കിസ്ഥാൻ സൂപ്പർ ലീഗിനേക്കാൾ ഒരുപാട് മികച്ചതാണ് ഐപിഎൽ. അതാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഇത്തരത്തിലുള്ള വലിയ താരതമ്യങ്ങൾ ഞാൻ നടത്താറില്ല. പക്ഷേ ഇത് പറയാതിരിക്കാൻ സാധിക്കില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ലീഗാണ് ഐപിഎൽ എന്ന് എനിക്ക് തോന്നാറുണ്ട്.”- റാസ കൂട്ടിച്ചേർത്തു.

മാത്രമല്ല, പഞ്ചാബ് കിംഗ്സ് തന്നെ ടീമിൽ ഉൾപ്പെടുത്തിയതിൽ നന്ദി പ്രകടിപ്പിക്കാനും റാസ മറന്നില്ല. 2023ലെ മിനി ലേലത്തിൽ 50 ലക്ഷം രൂപയ്ക്കായിരുന്നു റാസയെ പഞ്ചാബ് തങ്ങളുടെ ടീമിലെത്തിച്ചത്.

“ഐപിഎൽ ഒരു ആഗോള ഇവന്റാണ് എന്ന കാര്യത്തിൽ സംശയമില്ല. അതിനാൽ തന്നെ പഞ്ചാബ് ഫ്രാഞ്ചൈസി എന്നെ ടീമിൽ എത്തിച്ചതിൽ എനിക്ക് വലിയ സന്തോഷവും അഭിമാനവുമുണ്ട്. അവരുടെ വിശ്വാസത്തിനൊത്ത പ്രകടനം ഞാൻ കാഴ്ചവയ്ക്കേണ്ടതുണ്ട്. കാരണം ലേലത്തിന്റെ ദിവസം അവർ എനിക്കായി മുൻപോട്ട് വന്നില്ലായിരുന്നുവെങ്കിൽ കാര്യങ്ങൾ മറ്റൊന്നായേനെ.”

“അത്തരത്തിൽ പഞ്ചാബ് എനിക്ക് വേണ്ടി ലേലത്തിന് ഇറങ്ങിയിരുന്നെങ്കിൽ കഴിഞ്ഞ വർഷം ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമാകാൻ എനിക്ക് സാധിക്കില്ലായിരുന്നു. ഇത്തവണയും എനിക്ക് മുൻപിലേക്ക് അവസരം എത്തിയിട്ടുണ്ട്.”- റാസ പറഞ്ഞു വെക്കുന്നു.

Scroll to Top