ഇര്‍ഫാന്‍ പത്താന്‍റെ 4 പടുക്കൂറ്റന്‍ സിക്സറുകള്‍. തകര്‍പ്പന്‍ ഫിനിഷിങ്ങോടെ ഇന്ത്യ ഫൈനലില്‍

irfan pathan vs australian legends

ഓസ്ട്രേലിയന്‍ ലെജന്‍റസിനെ തോല്‍പ്പിച്ചാണ് റോഡ് സേഫ്റ്റി വേള്‍ഡ് സീരിസിന്‍റെ ഫൈനലില്‍ ഇന്ത്യന്‍ ലെജന്‍റസ് കടന്നത്. ഇര്‍ഫാന്‍ പത്താന്‍റെ ഫിനിഷിങ്ങ് പ്രകടനമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. 12 ബോളില്‍ 4 സിക്സും 2 ഫോറും ഉള്‍പ്പടെ 37 റണ്‍സാണ് നേടിയത്. ഇര്‍ഫാന്‍ പത്താന്‍റെ ഫിനിഷിങ്ങ് മികവില്‍ 172 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മറികടന്നു.

16ാം ഓവറില്‍ 125 ന് 4 എന്ന നിലയിലായിരുന്നു ഇന്ത്യ. 26 പന്തില്‍ 47 റണ്‍സ് വേണമെന്നിരിക്കേയാണ് ഇര്‍ഫാന്‍ പത്താന്‍ ക്രീസിലെത്തിയത്. 17ാം ഓവറില്‍ ഡിര്‍ക്ക് നാനസിനെ സിക്സടിച്ചാണ് പത്താന്‍ തുടക്കമിട്ടത്. 19ാം ഓവറില്‍ വീണ്ടും എറിയാനെത്തിയ നാനസിനെ 3 സിക്സുകള്‍ക്കാണ് പത്താന്‍ പറഞ്ഞുവിട്ടത്.

അവസാന ഓവറില്‍ ലീയെ ഫോറടിച്ച്, ഇര്‍ഫാന്‍ പത്താന്‍ മത്സരം വിജയിപ്പിച്ചു. 62 പന്തില്‍ 90 റണ്‍സ് നേടിയ നമാന്‍ ഓജയാണ് മത്സരത്തിലെ താരം. ഓസ്ട്രേലിയക്കായി 30 റണ്‍സും 2 വിക്കറ്റും ഷെയിന്‍ വാട്ട്സണ്‍ നേടി.

See also  ധോണിയുടെ ഒപ്പമെത്താൻ സാധിക്കുന്ന താരമാണ് ജൂറൽ. വലിയ പ്രശംസയുമായി അനിൽ കുംബ്ലെ.
Scroll to Top