ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം. മത്സരം എങ്ങനെ കാണാം ?

rohit sharma and rahul scaled

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പര ജനുവരി 25 ന് ഹൈദരബാദില്‍ ആരംഭിക്കും. ദക്ഷിണാഫ്രിക്കയില്‍ നടന്ന പരമ്പര സമനിലയിലാക്കിയതിനു ശേഷമാണ് ഇന്ത്യ എത്തുന്നത്. മറുവശത്ത് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഇംഗ്ലണ്ട് ടെസ്റ്റ് കളിക്കാന്‍ പോവുന്നത്.

അഞ്ച് മത്സരങ്ങളും ഇന്ത്യന്‍ സമയം രാവിലെ 9:30 നാണ് ആരംഭിക്കുന്നത്. മോണിംഗ് സെക്ഷന്‍ 11:30 വരെയായിരിക്കും. ലഞ്ച് ബ്രേക്കിനു ശേഷം തുടങ്ങുന്ന രണ്ടാം സെക്ഷന്‍ 12:10 ന് ആരംഭിക്കും. 2:10 ന് ടീ ബ്രേക്കിനു പിരിയും. അവസാന സെക്ഷന്‍ 2:30 ന് ആരംഭിച്ച് 4:30 ന് കഴിയും.

Session India Time
First Session 9:30 AM – 11:30 AM
Lunch Break 11:30 AM – 12:10 PM
Second Session 12:10 PM – 2:10 PM
Tea Break 2:10 PM – 2:30 PM
Third Session 2:30 PM – 4:30 PM

സ്പോര്‍ട്ട്സ് 18 നിലാണ് മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യുക. ജിയോ സിനിമ ആപ്പിലും വെബ്സൈറ്റിലും സൗജന്യമായി കാണാവുന്നതാണ്.

Read Also -  മണ്ടൻമാർ. പാകിസ്ഥാന്റെ സൂപ്പർ ഓവറിലെ പ്ലാൻ ചോദ്യം ചെയ്ത് യുവരാജ്.
Scroll to Top