ഇന്ത്യയിൽ ഇത് നടക്കും സഞ്ജു.. പക്ഷേ പുറത്ത് ഈ മണ്ടൻ ഷോട്ടുകൾ കളിക്കരുത്.. വിമർശനവുമായി സൈമൺ ഡൂൾ

sanju vs sa scaled

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിന മത്സരത്തിൽ വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു സഞ്ജു സാംസൺ കാഴ്ചവച്ചത്. മത്സരത്തിൽ ഇന്ത്യക്കായി അഞ്ചാമനായാണ് സഞ്ജു എത്തിയത്. നിർണായ സമയത്ത് ക്രീസിലെത്തിയ സഞ്ജു ബൗണ്ടറി നേടിയാണ് തന്റെ ഇന്നിങ്സ് ആരംഭിച്ചത്. എന്നാൽ ഇന്നിങ്സിൽ കൃത്യമായി ഫ്ലോ ഉണ്ടാക്കിയെടുക്കുന്നതിൽ സഞ്ജു സാംസൺ പരാജയപ്പെട്ടു. പിന്നാലെ ഹെൻറിക്സിന്റെ പന്തിൽ കുറ്റിതെറിച്ച് സഞ്ജു സാംസൺ പുറത്താവുകയായിരുന്നു. 23 പന്തുകളിൽ 12 റൺസ് മാത്രമാണ് സഞ്ജു സാംസൺ മത്സരത്തിൽ നേടിയത്. സഞ്ജു മത്സരത്തിൽ പുറത്തായ രീതിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം സൈമൺ ഡൂൾ.

സഞ്ജു എല്ലായിപ്പോഴും ഇത്തരത്തിൽ പുറത്താകാൻ ഒരു വഴി കണ്ടെത്തും എന്നാണ് സൈമൺ ഡൂൾ പറഞ്ഞിരിക്കുന്നത്. മത്സരത്തിൽ ക്രീസിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടയാണ് സഞ്ജു സാംസന്റെ വിക്കറ്റ് നഷ്ടമായത് എന്ന് ഡൂൾ പറയുന്നു. സഞ്ജുവിന്റെ ഇത്തരം ബാറ്റിംഗ് തന്ത്രങ്ങൾ ഇന്ത്യൻ പിച്ചുകളിൽ മാത്രമേ പ്രാവർത്തികമാവൂ എന്നാണ് സൈമൺ ഡൂളിന്റെ അഭിപ്രായം. ദക്ഷിണാഫ്രിക്കയിൽ പന്തിന് പിച്ചിൽ നിന്ന് വലിയ സഹായങ്ങൾ ലഭിക്കുമ്പോൾ ഇത്തരം പ്രതിരോധ രീതി പരാജയപ്പെടുമെന്ന് സൈമൺ ഡൂൾ പറയുന്നു. എല്ലായിപ്പോഴും ഓഫ് സ്റ്റമ്പിന് പുറത്തുവരുന്ന പന്തിൽ ഇത്തരം മോശം ഷോട്ടുകളാണ് സഞ്ജു കളിക്കുന്നതെന്നും സൈമൺ ഡൂൾ കൂട്ടിച്ചേർത്തു.

“സഞ്ജു സാംസണ് തുടർച്ചയായി മത്സരങ്ങളിൽ അവസരം ലഭിച്ചിട്ടില്ല എന്നത് വസ്തുതയാണ്. പക്ഷേ അയാൾക്ക് പലപ്പോഴും അവസരങ്ങൾ ഇന്ത്യൻ ടീമിൽ ലഭിച്ചിട്ടുണ്ട്. മത്സരത്തിലെ സഞ്ജുവിന്റെ പുറത്താകൽ എടുത്തു കാണേണ്ടത് തന്നെയാണ്. എല്ലായിപ്പോഴും പുറത്താവാൻ സഞ്ജു സാംസൺ ഇത്തരത്തിൽ ഒരു വഴി കണ്ടെത്തും. തന്റെ ശരീരത്തിനോട് ചേർന്ന് വരുന്ന പന്തിൽ കളിക്കുന്നതിൽ സഞ്ജു സാംസണ് വലിയ രീതിയിൽ പ്രശ്നങ്ങളുണ്ട്. സമീപകാലത്തും ഇത് കാണുകയുണ്ടായി. ഇന്ത്യൻ പിച്ചിൽ ഇത്തരത്തിൽ ഷഫീൾ ചെയ്തു കളിക്കാൻ സഞ്ജുവിന് സാധിക്കും. എന്നാൽ ഇന്ത്യക്ക് പുറത്തുള്ള പിച്ചുകളിൽ നമ്മുടെ ശരീരത്തിലേക്ക് വരുന്ന ബോളിനെ ഇത്തരത്തിൽ നേരിടാൻ സാധിക്കില്ല.”- സൈമൺ ഡൂൾ പറയുന്നു.

Read Also -  സൂര്യയെ ക്യാപ്റ്റനാക്കാൻ ആദ്യം ശ്രമിച്ചത് ദ്രാവിഡ്‌. വെളിപ്പെടുത്തലുമായി ബോളിംഗ് കോച്ച്.

“ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ പന്ത് എല്ലായിപ്പോഴും ചലിച്ചുകൊണ്ടിരിക്കും. ഈ സാഹചര്യത്തിൽ ഇത്തരം ഷോട്ടുകൾ അപകടകരമാണ്. 45 ഡിഗ്രി ആംഗിളിലാണ് സഞ്ജു സാംസന്റെ ബാറ്റ് ആ സമയത്ത് കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ അത് ഒരിക്കലും ഒരു ക്ലാസിക് ഷോട്ട് അല്ല. ഇത്തരത്തിൽ മോശം ഷോട്ടുകൾ കളിക്കുന്നത് സഞ്ജു സാംസന്റെ ആരാധകരെ പോലും ചൊടിപ്പിച്ചിട്ടുണ്ടാവും. അവർ സഞ്ജുവിനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. സഞ്ജു മികച്ച ഫ്ലോയിൽ കളിക്കുന്ന സമയത്ത് മറ്റൊരു ബാറ്ററെ പോലും സഞ്ജുവിനോട് താരതമ്യം ചെയ്യാൻ സാധിക്കില്ല. എന്നാൽ ഇന്ത്യൻ ജേഴ്സിയിൽ എത്തുമ്പോൾ സഞ്ജു സാംസണ് ഒരുപാട് പ്രശ്നങ്ങൾ നിലനിൽക്കുന്നു.”- ഡൂൾ കൂട്ടിച്ചേർത്തു.

Scroll to Top