ഇംഗ്ലണ്ട് താരത്തെ പറത്തി മലയാളി താരം സജനയുടെ സിക്സര്‍. മുംബൈക്കായി ഒരു ഹീറോ ജനിച്ചിരിക്കുന്നു.

sajana finishing six video

വുമണ്‍സ് പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് തകര്‍പ്പന്‍ വിജയം. അവസാന പന്തില്‍ സിക്സടിച്ചാണ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ചത്. മലയാളി താരം സജനയാണ് നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്സടിച്ച് മുംബൈയെ വിജയത്തില്‍ എത്തിച്ചത്.

sg45D8m7V8

അവസാന ഓവറിലെ അഞ്ചാം പന്തില്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍ പുറത്തായതോടെ ക്രീസില്‍ എത്തിയത് മലയാളി താരം സജന. പന്തെറിയുന്നത് ഇംഗ്ലണ്ടിന്‍റെ ആലിസ് ക്യാപ്സി. സ്റ്റെപൗട്ട് ചെയ്ത് ലോങ്ങ് ഓണിനു മുകളിലൂടെയാണ് സജന ഫിനിഷ് ചെയ്തത്.

മത്സരത്തിലേക്ക് വരുമ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. അലീസ് ക്യാപ്സി 75 റണ്‍സ് നേടി. ലാനിംഗ് (31) ജമീമ റോഡ്രിഗസ് (42) എന്നിവരും മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിംഗില്‍ യാസ്തിക ഭാട്ടിയയും (57) ഹര്‍മ്മന്‍ പ്രീത് കൗറും (55) ചേര്‍ന്ന് മുംബൈ വിജയത്തിനടുത്ത് എത്തിച്ചു. അവസാന നിമിഷം ഡല്‍ഹി തിരിച്ചു വന്നെങ്കിലും സജനയുടെ സിക്സര്‍ ഡല്‍ഹിയുടെ വിജയ മോഹങ്ങളെ തല്ലികെടുത്തി.

See also  ഫിനിഷിങ്ങുമായി റാഷിദ് ഖാന്റെ ഹീറോയിസം. സഞ്ജുപ്പടയെ തകർത്ത് ഗില്ലിന്റെ ഗുജറാത്ത്.
Scroll to Top