ആദ്യ ദിനത്തില്‍ 9 മണിക്ക് തന്നെ തോറ്റു. തമിഴ്നാട് നായകനെതിരെ ടീം കോച്ച്

IMG TH02 SAIKISHORE 2 1 RPCFTPMU

രഞ്ജി ട്രോഫിയുടെ രണ്ടാം സെമിഫൈനൽ മത്സരത്തിൽ ഒരു ഇന്നിംഗ്സിനും 70 റൺസിനുമാണ് തമിഴ്നാട് ടീം മുംബൈയോട് പരാജയമറിഞ്ഞത്. മത്സരത്തിൽ വളരെ നിർണായകമായത് ടോസ് തന്നെയായിരുന്നു.

ടോസ് നേടിയ തമിഴ്നാട് നായകൻ സായി കിഷോർ ബാറ്റിംഗ് തെരഞ്ഞെടുക്കുകയുണ്ടായി. ഈ തീരുമാനത്തോടെ തമിഴ്നാട് മത്സരത്തിൽ പിന്നിലേക്ക് പോയി. കേവലം 146 റൺസ് മാത്രമാണ് തമിഴ്നാടിന് ആദ്യ ഇന്നിങ്സിൽ നേടാൻ സാധിച്ചത്. ശേഷം മുംബൈ വലിയ തിരിച്ചടി നടത്തുകയും വമ്പൻ ലീഡ് കണ്ടെത്തുകയും ചെയ്തു.

പിന്നാലെ മത്സരത്തിൽ വിജയം സ്വന്തമാക്കാനും മുംബൈയ്ക്ക് സാധിച്ചു. മത്സരത്തിൽ ഏറ്റവും നിർണായകമായി മാറിയത് ടോസാണ് എന്ന് ഇപ്പോൾ ഉറച്ചു പറഞ്ഞിരിക്കുകയാണ് തമിഴ്നാട് പരിശീലകൻ കുൽക്കർണി.

ടോസ് സമയത്തെ സായി കിഷോറിന്റെ തീരുമാനം മത്സരത്തിലെ പരാജയത്തിന് കാരണമായി എന്നാണ് കുൽക്കർണി പറയുന്നത്. “ഞാൻ ഇത്തരത്തിൽ എന്റേതായ താൽപര്യങ്ങൾ എടുത്ത് പല കാര്യങ്ങളും ചെയ്യാറുണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുക എന്നത് എന്റെ തീരുമാനമായിരുന്നു. ഇതുവരെ എന്റെ ഇത്തരം തീരുമാനങ്ങൾ വളരെയധികം പ്രാവർത്തികമായിട്ടുണ്ട്. ഇത് കൃത്യമായിരുന്നു എന്ന് പറയാൻ സാധിക്കുന്നില്ല.”- തമിഴ്നാട് നായകൻ സായി കിഷോർ പറഞ്ഞത് ഇങ്ങനെയാണ്.

എന്നാൽ കോച്ചായ കുൽക്കർണിയുടെ അഭിപ്രായം മറ്റൊന്നാണ്. “മത്സരത്തിൽ ഞങ്ങൾ കളിച്ച രീതി വലിയ പ്രശ്നമുണ്ടാക്കി. കുറച്ചുകൂടി നന്നായി കളിക്കാമായിരുന്നു. ഞങ്ങൾക്ക് ടോസ് വിജയിക്കാൻ സാധിച്ചു. എന്നാൽ ബോളിംഗ് ആയിരുന്നു തിരഞ്ഞെടുക്കേണ്ടത്. ഇക്കാര്യം ഞങ്ങൾ നേരത്തെ ആലോചിച്ചിരുന്നു. മാത്രമല്ല ഒരു ബാറ്ററെ മാറ്റിനിർത്തി മൂന്ന് സീമർന്മാരെ കളിപ്പിക്കാനും ഞങ്ങൾ തയ്യാറായി. അതുകൊണ്ടുതന്നെ ടോസ് വിജയിച്ചാൽ ബോളിങ് തിരഞ്ഞെടുക്കുക എന്നതായിരുന്നു പ്രധാന ഐഡിയ.”

Read Also -  സൂര്യയെ ക്യാപ്റ്റനാക്കാൻ ആദ്യം ശ്രമിച്ചത് ദ്രാവിഡ്‌. വെളിപ്പെടുത്തലുമായി ബോളിംഗ് കോച്ച്.

“പക്ഷേ നായകൻ അങ്ങനെ ചെയ്തില്ല. എന്നിരുന്നാലും പൂർണമായും സായി കിഷോറിനെ കുറ്റപ്പെടുത്താൻ ഞാൻ തീരുമാനിച്ചിട്ടില്ല. കാരണം നമ്മൾ അതിനെ പോസിറ്റീവായി കാണുകയാണെങ്കിൽ അത് നമുക്ക് അനുകൂലമായി വന്നേനെ. മാത്രമല്ല തമിഴ്നാട് ടീമിനെ സെമിഫൈനൽ വരെ എത്തിച്ചത് സായിയാണ്.”- കുൽക്കർണി പറഞ്ഞു.

മത്സരത്തിൽ മുംബൈയെ സംബന്ധിച്ച് വളരെ നിർണായകമായത് ആദ്യ ഇന്നിങ്സിലെ വാലറ്റ ബാറ്റർമാരുടെ വമ്പൻ പ്രകടനം തന്നെയാണ്. തമിഴ്നാട് ആദ്യ ഇന്നിങ്സിൽ ഉയർത്തിയ 146 എന്ന സ്കോർ പിന്തുടർന്നിറങ്ങിയ മുംബൈയ്ക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഒരു സമയത്ത് 7 വിക്കറ്റ് നഷ്ടത്തിൽ 106 എന്ന നിലയിൽ മുംബൈ എത്തിയിരുന്നു.

അവിടെ നിന്നാണ് ഷർദുൽ താക്കൂർ ഒരു തകർപ്പൻ സെഞ്ച്വറി നേടി മുംബൈയെ കൈപിടിച്ചു കയറ്റിയത്. 104 പന്തുകൾ നേരിട്ട താക്കൂർ 109 റൺസാണ് ആദ്യ ഇന്നിങ്സിൽ നേടിയത്. ഒപ്പം പത്താമനായി ക്രീസിലെത്തിയ തനുഷ് കൊട്ടിയൻ 89 റൺസുമായി തിളങ്ങി. ഇതോടെയാണ് മുംബൈ ഒരു വലിയ സ്കോർ കണ്ടെത്തുകയും മത്സരത്തിൽ വിജയം സ്വന്തമാക്കുകയും ചെയ്തത്.

Scroll to Top