“അന്ന് മുംബൈ ബുമ്രയെ പുറത്താക്കാൻ തീരുമാനിച്ചു. പക്ഷേ അവൻ തടഞ്ഞു”. പാർഥിവ് പട്ടേൽ പറയുന്നു..

Jasprit Bumrah 7 1024x569 2

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനേഴാം സീസൺ മാർച്ച് 22ന് ആരംഭിക്കുകയാണ്. വമ്പൻ താരങ്ങളെ അണിനിരത്തിയാണ് ഇത്തവണയും ആരാധകരുടെ സ്വന്തം ഫ്രാഞ്ചൈസികൾ രംഗത്ത് എത്തുന്നത്. ഇതിൽ പ്രധാന ശ്രദ്ധ നേടിയിരിക്കുന്ന ടീം മുംബൈ ഇന്ത്യൻസ് തന്നെയാണ്. കഴിഞ്ഞ സമയങ്ങളിൽ തങ്ങളെ നയിച്ച രോഹിത് ശർമയ്ക്ക് പകരം ഹർദിക് പാണ്ഡ്യയെ നായകനായി ഉയർത്തിക്കാട്ടിയാണ് ഇത്തവണ മുംബൈ എത്തുന്നത്.

മുംബൈ ടീമിന്റെ ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത വളരെ മികച്ച ബോളിങ് നിരയാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ബുമ്ര എന്ന വിശ്വസ്തൻ മുംബൈയുടെ ബോളിങ് നിരയിലുണ്ട്. എല്ലായിപ്പോഴും മുംബൈയുടെ കാവലാളായി ബോളിങ്ങിൽ ബൂമ്ര തിളങ്ങിയിട്ടുമുണ്ട്. എന്നാൽ ഒരിക്കൽ മുംബൈ ബൂമ്രയെ തങ്ങളുടെ ടീമിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു എന്നാണ് മുംബൈ താരം പാർഥിവ് പട്ടേൽ പറയുന്നത്.

പാർഥിവിന്റെ ഈ വെളിപ്പെടുത്തൽ എല്ലാവരെയും വളരെയധികം ഞെട്ടിച്ചിട്ടുണ്ട്. അവസാന ഓവറുകളിൽ എല്ലായിപ്പോഴും എതിരാളികളുടെ അന്തകനായി മാറാറുള്ള ബോളറാണ് ബുമ്ര. പക്ഷേ 2015 ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം പ്രകടനം കാഴ്ചവച്ച ബൂമ്രയെ പുറത്താക്കാൻ ടീം മാനേജ്മെന്റ് ശ്രമിച്ചിരുന്നു എന്ന് പാർഥിവ് തുറന്നു പറയുന്നു.

അന്ന് മുംബൈയുടെ നായകൻ രോഹിത് ശർമയാണ് ബൂമ്രയെ പിന്തുണച്ച് രംഗത്ത് എത്തിയതെന്നും പാർഥിവ് പറയുകയുണ്ടായി. രോഹിത്തിന്റെ ഈ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന പ്രകടനമാണ് പിന്നീട് ബുമ്ര കാഴ്ചവച്ചതെന്നും പാർഥിവ് കൂട്ടിച്ചേർത്തു.

See also  പൊള്ളാർഡല്ല, രോഹിതിന്റെ ഫേവറേറ്റ് ബാറ്റിംഗ് പങ്കാളികൾ ഇവർ. ഓസീസ് താരങ്ങളെ തിരഞ്ഞെടുത്ത് രോഹിത്.

“2015 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സമയത്ത് ബൂമ്രയെ ഒഴിവാക്കാൻ മുംബൈ ടീം തീരുമാനിച്ചിരുന്നു. കാരണം ആ സമയത്ത് അവന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. അതിനാൽ തന്നെ അവനെ പൂർണമായും ഒഴിവാക്കുക എന്ന തീരുമാനത്തിലാണ് ടീം മാനേജ്മെന്റ് എത്തിയത്.”

“പക്ഷേ അന്ന് ബുമ്രയുടെ പ്രതിഭ മനസ്സിലാക്കിയ രോഹിത് ശർമ അതിനെ തടഞ്ഞു. കൃത്യമായി ബുമ്രയ്ക്ക് പിന്തുണ നൽകുകയും ടീമിൽ നിലനിർത്തുകയും ചെയ്തു. ഈ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് പിന്നീടുള്ള സീസണുകളിൽ ബുമ്ര കാഴ്ചവച്ചത്. തൊട്ടടുത്ത സീസണിൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാൻ അവന് സാധിച്ചു.”- പാർഥിവ് പറയുന്നു.

ഒരുപക്ഷേ അന്ന് ബുമ്ര മുംബൈയെ ഒഴിവാക്കിയിരുന്നുവെങ്കിൽ അത് വലിയൊരു മണ്ടത്തരമായി മാറിയേനെ എന്ന കാര്യത്തിൽ സംശയമില്ല. പിന്നീട് മുംബൈക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ബോളറായി ബൂമ്ര മാറിയിട്ടുണ്ട്. ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 120 മത്സരങ്ങളിൽ നിന്ന് 145 വിക്കറ്റുകളാണ് ബൂമ്ര സ്വന്തമാക്കിയിട്ടുള്ളത്. ട്വന്റി20യിൽ 7.39 എന്ന മികച്ച എക്കണോമി റൈറ്റും ബൂമ്രയ്ക്കുണ്ട്. ഇത്തവണയും ടീമിനെ വളരെ മികച്ച നിലയിൽ എത്തിക്കാൻ താരത്തിന് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Scroll to Top