Sports Desk

പന്തിന് ട്വന്റി20യിൽ വലിയ റെക്കോർഡ് ഇല്ല. പക്ഷേ വലിയ മത്സരങ്ങളിൽ അവൻ സൂപ്പറാണ്. മഞ്ജരേക്കർ പറയുന്നു.

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പ്രശംസകളുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റർ സഞ്ജയ് മഞ്ജരേക്കർ. മത്സരത്തിൽ പന്ത് പുറത്തെടുത്ത വമ്പൻ ബാറ്റിംഗ് പ്രകടനത്തെ പ്രശംസിച്ചാണ് മഞ്ജരേക്കർ സംസാരിച്ചത്. മത്സരത്തിൽ 32 പന്തുകൾ...

പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യ ജയിക്കും. പക്ഷേ ഈ ലോകകപ്പിൽ അക്കാര്യം ശ്രദ്ധിക്കണം. ഗാംഗുലിയുടെ ഉപദേശം.

2024 ട്വന്റി20 ലോകകപ്പിൽ ലോക ക്രിക്കറ്റ് ആരാധകർ ഏറ്റവുമധികം കാത്തിരിക്കുന്ന മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടക്കാൻ പോകുന്നത്. ജൂൺ 9ന് ന്യൂയോർക്കിലാണ് മത്സരം നടക്കുന്നത്. വലിയ പ്രതീക്ഷയോടെ തന്നെയാണ് ഇന്ത്യയും പാകിസ്ഥാനും ഇത്തവണത്തെ ലോകകപ്പിലേക്ക് എത്തിയിരിക്കുന്നത്. പ്രധാനമായും വിരാട് കോഹ്ലി,...

കളിക്കുന്നത് ആദ്യ ടി20 ലോകകപ്പ്. ആരോണ്‍ ജോണ്‍സ് എത്തിയത് ക്രിസ് ഗെയ്ലിന്‍റെ തൊട്ടരികെ

2024 ടി20 ലോകകപ്പിന്‍റെ ഉദ്ഘാടന മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി യു.എസ്.എ. കാനഡ ഉയര്‍ത്തിയ 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന അമേരിക്ക 17.4 ഓവറില്‍ ലക്ഷ്യം പിന്തുടര്‍ന്നു. അര്‍ധസെഞ്ചുറി നേടിയ ആരോണ്‍ ജോന്‍സിന്‍റേയും ആന്‍ഡ്രിസ് ഗോസിന്‍റേയും പ്രകടനമാണ് അമേരിക്കയെ അനായസ വിജയത്തില്‍...

ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ കൂറ്റൻ വിജയവുമായി അമേരിക്ക. 40 പന്തുകളിൽ 94 റൺസുമായി ജോൺസ്.

2024 ട്വന്റി20 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ഉജ്ജ്വല വിജയം സ്വന്തമാക്കി അമേരിക്ക. കാനഡയ്ക്കെതിരായ മത്സരത്തിൽ 7 വിക്കറ്റുകളുടെ വമ്പൻ വിജയമാണ് അമേരിക്ക സ്വന്തമാക്കിയത്. മത്സരത്തിൽ അമേരിക്കയ്ക്കായി തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു ആൻഡ്രിസ് ഗോസും ആരോൺ ജോൺസും മത്സരത്തിൽ കാഴ്ചവച്ചത്. ഇരുവരും...

ഞാനായിരുന്നുവെങ്കിൽ രോഹിതിനെയും കോഹ്ലിയേയും ടീമിലെടുക്കില്ലായിരുന്നു. ഗവാസ്കർ പറയുന്നു.

ഇന്ത്യയുടെ 2024 ലോകകപ്പ് ക്യാമ്പയിൻ ജൂൺ അഞ്ചിന് ആരംഭിക്കുകയാണ്. ആദ്യ മത്സരത്തിൽ അയർലണ്ടിനെയാണ് ഇന്ത്യ നേരിടുന്നത്. ഇത്തവണ പരിചയസമ്പന്നതയും യുവത്വവും ഒത്തുചേർന്ന ഒരു കിടിലൻ സ്ക്വാഡാണ് ഇന്ത്യ ലോകകപ്പിനായി തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ ഈ സ്ക്വാഡിനെ വിമർശിച്ച് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്...

പരിശീലന മത്സരത്തില്‍ വിജയവുമായി ഇന്ത്യ. ബംഗ്ലാദേശിനെ നാണംകെടുത്തി കൂറ്റന്‍ വിജയം

2024 ട്വന്റി20 ലോകകപ്പിന്റെ പരിശീലന മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യ. ബാറ്റിങ്ങിലും ബോളിങ്ങിലും പൂർണമായി ഇന്ത്യ ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ 61 റൺസിന്റെ കൂറ്റൻ വിജയമാണ് ടീമിനെ തേടിയെത്തിയത്. മത്സരത്തിൽ ഇന്ത്യക്കായി ബാറ്റിംഗിൽ തിളങ്ങിയത് വിക്കറ്റ് കീപ്പർ റിഷഭ് പന്തായിരുന്നു....