Anoop Mohan

Anoop is a dedicated sports writer known for his insightful contributions to numerous sports websites. Beyond his writing, Anoop actively participates in sports activities, embodying his passion for the game both on and off the page.

ആ ഇന്ത്യന്‍ താരത്തോട് ഓസ്ട്രേലിയയില്‍ തുടരാന്‍ നിര്‍ദ്ദേശം. ഹര്‍ഷിത് റാണ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു.

പെർത്തിൽ നടക്കുന്ന ബോര്‍ഡര്‍ - ഗവാസ്കര്‍ പരമ്പരയില്‍ രോഹിത് ശര്‍മ്മയുടേയും ഗില്ലിന്‍റേയും അഭാവത്തില്‍ ബാക്ക്-അപ്പ് ബാറ്ററായി ടീമില്‍ തുടരാൻ ദേവദത്ത് പടിക്കലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കെ എൽ രാഹുൽ ആദ്യ ടെസ്റ്റിൽ ഓപ്പൺ ചെയ്യാൻ ഒരുങ്ങുമ്പോൾ, ഗില്ലിന് പകരക്കാരനായി ദേവ്ദത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്....

ഗില്ലിനും പരിക്ക്. ഓസീസിനെതിരെ ഇന്ത്യൻ ടീമിൽ പുതിയ 2 താരങ്ങൾ അണിനിരക്കും.

2024 ബോർഡർ- ഗവാസ്കർ ട്രോഫിയ്ക്ക് മുന്നോടിയായി വലിയ രീതിയിലുള്ള പ്രതിസന്ധികളാണ് ഇന്ത്യൻ ടീമിന് മുൻപിലേക്ക് വരുന്നത്. ടീമിലെ പ്രധാന താരങ്ങളിൽ പലരും ആദ്യ മത്സരങ്ങളിൽ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. നായകൻ രോഹിത് ശർമ തന്റെ വ്യക്തിപരമായ കാരണങ്ങൾ മൂലം...

18 കോടി രൂപയ്ക്ക് ജഡേജ അർഹൻ. നിലനിർത്തിയത് കൃത്യമായ തീരുമാനം. ചെന്നൈയെ പിന്തുണച്ച് ചോപ്ര.

ഇന്ത്യൻ പ്രീമിയർ ലീഗ് ലേലത്തിന് മുന്നോടിയായി 18 കോടി രൂപ ചിലവഴിച്ച് രവീന്ദ്ര ജഡേജയെ നിലനിർത്താനുള്ള ചെന്നൈ സൂപ്പർ കിംഗ്സിന്റെ തീരുമാനത്തെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ജഡേജയെ ഇത്ര വലിയ തുകയ്ക്ക് നിലനിർത്തിയതിന് പിന്നാലെ ചെന്നൈ...

“ഗംഭീർ ഇന്ത്യയ്ക്ക് പറ്റിയ പരിശീലകനല്ല, ശാസ്ത്രിയായിരുന്നു മികച്ചത്”. ഓസീസ് നായകൻ ചൂണ്ടിക്കാട്ടുന്നു

ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ രംഗത്തെത്തി മുൻ ഓസ്ട്രേലിയൻ നായകൻ ടീം പെയിൻ. വിരാട് കോഹ്ലിയുടെയും രോഹിത് ശർമയും കഴിഞ്ഞ സമയങ്ങളിലെ ഫോം ഇന്ത്യൻ ടീമിന് വലിയ പോരായ്മ ഉണ്ടാക്കിയിട്ടുണ്ട് എന്ന് ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് പറയുകയുണ്ടായി. കോഹ്ലിയുടെ...

റിഷഭ് പന്തിന്റെ ഇരട്ടി പ്രഹരശേഷി സഞ്ജുവിനുണ്ട്. എന്നിട്ടും സെലക്ടർമാർ അവനെ ഒഴിവാക്കും. ഷോൺ പൊള്ളൊക്ക് പറയുന്നു.

ജോഹന്നാസ്ബർഗിൽ നടന്ന അവസാന ട്വന്റി20 മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയതോടെ മലയാളി താരം സഞ്ജു സാംസണ് പ്രശംസകളുമായി ഒരുപാട് മുൻ താരങ്ങൾ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് സംസാരിക്കുന്നത് ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരമായ ഷോൺ പൊള്ളോക്കാണ്. മുമ്പ് ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ ആദ്യ...

2 മത്സരങ്ങളിൽ ഡക്ക് ആയപോളും ആത്മവിശ്വാസം കൈവിട്ടില്ല. ഇനിയും അത് തുടരും. സഞ്ജു സാംസൺ പറയുന്നു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ട്വന്റി20 മത്സരത്തിലും തകർപ്പൻ ബാറ്റിംഗ് പ്രകടനമാണ് മലയാളി താരം സഞ്ജു സാംസൺ കാഴ്ചവച്ചത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു വെടിക്കെട്ട് സെഞ്ച്വറി നേടിയ സഞ്ജു അടുത്ത 2 മത്സരങ്ങളിൽ പൂജ്യനായി പുറത്തായിരുന്നു. ഇതിന് ശേഷം സഞ്ജുവിനെതിരെ വലിയ...