അവനെ വിശ്വസിച്ച് പന്ത് ഏൽപ്പിക്കാം, അവന് മികച്ച അനുഭവസമ്പത്തുണ്ട്; രോഹിത് ശർമയ്ക്ക് മികച്ച ബൗളറെ ചൂണ്ടിക്കാണിച്ച് സുരേഷ് റെയ്ന.

images 19

വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് 20-20 ലോകകപ്പിന് ഇനി അവശേഷിക്കുന്നത്. കഴിഞ്ഞ ലോകകപ്പിൽ ദയനീയ പ്രകടനം പുറത്തെടുത്ത് ഫൈനൽ കാണാതെ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ഇന്ത്യക്ക് ഇത്തവണത്തെ ലോകകപ്പ് നിർണായകമാണ്. ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് പരിക്കിന്റെ പിടി വീണിരുന്നു.

പരിക്കു മൂലം രണ്ട് സൂപ്പർതാരങ്ങൾ ലോകകപ്പിന് ഇന്ത്യക്ക് നഷ്ടമായി. സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, ബൗളർ ജസ്പ്രീത് ബുംറ എന്നിവരാണ് പരിക്കു മൂലം ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും പുറത്തായത്. ഇരുവരുടെയും പരിക്ക് ഇന്ത്യൻ ടീമിന് കടുത്ത ആശങ്കയാണ് ഉണ്ടാക്കിയത്. ബുംറക്ക് പകരക്കാരനായി ബി.സി.സി.ഐ മുഹമ്മദ് ഷമിയെ പ്രഖ്യാപിച്ചിരുന്നു.

images 2 1


കഴിഞ്ഞ ലോകകപ്പിന് ശേഷം ഇന്ത്യക്കുവേണ്ടി ഒരു 20-20 മത്സരം പോലും താരം കളിച്ചിട്ടില്ല. ബുംറയുടെ പരിക്ക് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണെന്നും പകരക്കാരനായി ആളെ കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്നും മുൻ താരങ്ങൾ അടക്കം പലരും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് രംഗത്തെത്തിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. ഇപ്പോഴിതാ രോഹിത് ശർമക്ക് വിശ്വസിച്ചു പന്ത് ഏൽപ്പിക്കാവുന്ന ബൗളറെ ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന.

See also  ബിസിസിഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചു. ഇഷാന്‍ കിഷനെയും ശ്രേയസ്സ് അയ്യരേയും പുറത്താക്കി. സഞ്ചു സാംസണ്‍ സ്ഥാനം നിലനിര്‍ത്തി.
images 1 1


ഭുവനേശ്വർ കുമാറിനെയാണ് സുരേഷ് റെയ്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ നിർണായ താരമായി പറഞ്ഞത്.”വളരെയധികം അനുഭവ സമ്പത്തുള്ള ബൗളറാണ്. അദ്ധേഹം വളരെ നല്ല രീതിയിൽ തന്നെ കളിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ റൺസ് വഴങ്ങുന്നുണ്ടെങ്കിലും അവൻ നല്ല രീതിയിൽ പന്ത് സ്വിങ്ങ് ചെയ്യിക്കുന്നുണ്ട്. നായകൻ രോഹിത് ശർമക്ക് ഭുവിയെ വിശ്വസിച്ച് പന്ത് ഏൽപ്പിക്കാം. ടീമിന് ആവശ്യമുള്ളപ്പോൾ എല്ലാം അവൻ നന്നായി കളിച്ചിട്ടുണ്ട്.”- സുരേഷ് റെയ്ന പറഞ്ഞു.

Scroll to Top